x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് യാ​ത്രി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ന്പ​തുല​ക്ഷം രൂപ ക​വ​ർ​ന്നതായി പരാതി


Published: January 20, 2026 07:28 AM IST | Updated: January 20, 2026 07:28 AM IST

നാ​ദാ​പു​രം: എ​ട​ച്ചേ​രി​യി​ൽ ബൈ​ക്ക് യാ​ത്രി​ക​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. ന​ട​ക്ക്താ​ഴെ സ്വ​ദേ​ശി കൊ​യി​ലോ​ത്ത് താ​ഴെ​കു​നി ഇ​ബ്രാ​ഹിം (58) ആ​ണ് ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​വി​ല്യാ​പ്പ​ള്ളി​യി​ൽ നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ എ​ട​ച്ചേ​രി -ഇ​രി​ങ്ങ​ണ്ണൂ​ർ റോ​ഡി​ൽ വ​ച്ചാ​ണ് സം​ഭ​വം. ബൈ​ക്കി​ന് മു​ന്നി​ൽ കാ​ർ നി​ർ​ത്തി ഇ​ബ്രാ​ഹി​മി​നെ ബ​ല​മാ​യി കാ​റി​ൽ പി​ടി​ച്ചു​ക​യ​റ്റി ഒന്പതുലക്ഷം രൂപ ക​വ​ർ​ന്നെ​ന്നാ​ണ് പ​രാ​തി.

മാ​സ്ക് ധ​രി​ച്ച് മു​ഖം മ​റ​ച്ച നാ​ലു​പേ​ർ അ​തി​ക്ര​മം ന​ട​ത്തു​ക​യും പ​ണം ക​വ​ർ​ന്ന​ശേ​ഷം കാ​ർ ഇ​രി​ങ്ങ​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​യ​താ​യും പ​രാ​തി​ക്കാ​ര​നെ റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ട​താ​യും പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ എ​ട​ച്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : nattu vishesham Complaint alleging

Recent News

Up