തൃശൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപനദിവസംതന്നെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി കോൺഗ്രസ്. കോർപറേഷനിലെ 24 ഡിവിഷനുകളിലെയും ജില്ലാ പഞ്ചായത്തിലെ 13 ഡിവിഷനുകളിലെയും സ്ഥാനാർഥികളെയാണ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ബാക്കിയുള്ള ഡിവിഷനുകളിലെയും മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളെയും താമസിയാതെ പ്രഖ്യാപിക്കും.
കോര്പറേഷന് സ്ഥാനാര്‍ഥികൾ
(വാർഡ്, കാറ്റഗറി, സ്ഥാനാർഥികളുടെ പേര് ക്രമത്തിൽ)
1 പൂങ്കുന്നം- ജനറല്‍- ശ്രീകുമാര്‍ മങ്ങാട്ട്, 3 പാട്ടുരായ്ക്കല്‍- ജനറല്‍- ജോണ്‍ ഡാനിയല്‍, 5 പെരിങ്ങാവ്- വനിത- ശാരി കിഷോര്‍കുമാര്‍, 6 രാമവര്‍മപുരം- ജനറല്‍- എം.സി. ഗ്രേസി, 7 കുറ്റുമുക്ക്- ജനറല്‍-ഷിബു പൊറുത്തൂര്, 8 വില്ലടം- വനിത- ബീന സെബാസ്റ്റ്യന്‍, 9 ചേറൂര്- ജനറല്‍- അഡ്വ. വില്ലി ജിജോ, 10 ഗാന്ധിനഗര്‍- വനിത- അഡ്വ. സുബി ബാബു, 11 മുക്കാട്ടുകര- ജനറല്‍- ശ്യാമള മുരളീധരന്, 14 മണ്ണുത്തി- ജനറല്‍- എ.യു. മുത്തു, 15 ഒല്ലൂക്കര- ജനറല്‍- കെ. ഗോപാലകൃഷ്ണന്, 17 കുട്ടനെല്ലൂര്‍- ജനറല്‍ എസ്സി- ഹരീഷ് മോഹന്‍, 29 എടക്കുന്നി- വനിത- രശ്മി ഉണ്ണികൃഷ്ണന്, 30 തൈക്കാട്ടുശേരി - വനിത - മോളി ഫ്രാന് സിസ്, 32 ചിയ്യാരം - വനിത - ബിന്ദു ജോജു, 37 തിരുവമ്പാടി- വനിത - അഡ്വ. സുനിത മേനോന്, 38 കോട്ടപ്പുറം - ജനറല്‍ - കെ. ഗിരീഷ്കുമാര്‍, 42 കൂര്‍ക്കഞ്ചേരി - വനിത - സി.എം. അമ്പിളി, 44 പനമുക്ക്- വനിത- ഷീന ചന്ദ്രന്, 47 ലാലൂർ - വനിത - ലാലി ജെയിംസ്, 49 കാനാട്ടുകര - വനിത - ലീല പ്രഹ്ലാനന്ദന്, 50 അയ്യന്തോള്‍ - വനിത - വത്സല ബാബുരാജ്, 51 സിവില്‍ സ്റ്റേഷൻ - ജനറല്‍- എ. പ്രസാദ്, 56 പുതൂര്‍ക്കര- ജനറല്‍ - മേഫി ഡെല്‍സണ്‍.
ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍
(വാർഡ്, കാറ്റഗറി, സ്ഥാനാർഥികളുടെ പേര് ക്രമത്തിൽ)
2 കാട്ടകാമ്പാല്‍ - ജനറല്‍ - മണികണ്ഠന് കാട്ടകാമ്പാൽ, 4 എരുമപ്പെട്ടി - വനിത - റീന വര്‍ഗീസ്, 5 വള്ളത്തോള്‍ നഗര്‍ - വനിത - മായ ഉദയന്‍, 6 തിരുവില്വാമല - ജനറല്‍ - എം.പി. അനീഷ്, 7 ചേലക്കര - വനിത - താര ഉണ്ണികൃഷ്ണന്, 12 ആമ്പല്ലൂര്‍ - വനിത - ഷീജ ആന്റോ, 16 ആളൂര്‍ - പട്ടികജാതി വനിത - കാവ്യ രഞ്ജിത്ത്, 19 പറപ്പൂക്കര - വനിത - ഷീല ഹരിദാസ്, 24 തൃപ്രയാർ - ജനറല്‍ - അനില്‍ പുളിക്കൽ, 25 ചേര്‍പ്പ് - പട്ടികജാതി ജനറല്‍ - സി.കെ. വിനോദ്, 26 താന്ന്യം - ജനറല്‍ - ഷൈജു സായ്റാം, 27 അന്തിക്കാട് - വനിത - അഡ്വ. റിയ പോള്‍, 28 തളിക്കുളം - വനിത - അഡ്വ. എ.ടി. നേന.