x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര്‍​ലി​മെന്‍ററി പാ​ര്‍​ട്ടി നേ​താ​ക്ക​ളെ തെ​ഞ്ഞെ​ടു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്


Published: December 24, 2025 06:00 AM IST | Updated: December 24, 2025 06:00 AM IST

വെ​ള്ള​റ​ട: വെ​ള്ള​റ​ട, അ​മ്പൂ​രി, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, ക​ള്ളി​ക്കാ​ട്, ആ​ര്യ​ങ്കോ​ട്, പെ​രു​ങ്ക​ട​വി​ള, പാ​റ​ശാ​ല കൊ​ല്ല​യി​ല്‍ കു​ന്ന​ത്തു​കാ​ല്‍, പാ​റ​ശാ​ല അ​സം​ബ്ലി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ ന്പതു പ​ഞ്ചാ​യ​ത്തുക​ളി​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെന്‍ററി പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു ഡി​സി​സി ചു​മ​തല​പ്പെ​ടു​ത്തി​യ ര​ണ്ടം​ഗ സം​ഘം ഇന്നു സി​റ്റിം​ഗ് ന​ട​ത്തും.

ഡി​സിസി വൈ​സ് പ്ര​സി​ഡന്‍റ് അ​യി​ര സു​രേ​ന്ദ്ര​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.ആ​ര്‍. സൈ​മ​ണ്‍ എ​ന്നി​വ​രെ​യാ​ണ് ഡി​സിസി ഇ​തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി ലീ​ഡ​ര്‍, ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ എ​ന്നി​വ​രെ ക​ണ്ടെ​ത്തു​ക​യാ​ണ് ഇ​വ​രു​ടെ ദൗ​ത്യം. വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ഉ​ച്ച​യ്ക്ക് രണ്ടിന് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ നേ​രി​ല്‍ കേ​ട്ടാ​യിരി​ക്കും തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക. 24നു ഡി​സിസി പ്ര​സി​ഡ​ന്‍റിനു റിപ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

പാ​റ​ശാ​ല, പെ​രു​ങ്ക​ട​വി​ള അ​മ്പൂ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പാ​ര്‍​ട്ടി​ക്കു ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യോ ഏ​റ്റ​വും വ​ലി​യ ക​ക്ഷി ആ​വു​ക​യോ ചെ​യ്തി​ട്ടു​ള്ള​ത്. എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും 10 സീ​റ്റു​ക​ള്‍ വീ​തമുള്ള കു​ന്ന​ത്തു​കാ​ലി​ല്‍ ന​റു​ക്കെടുപ്പാണു നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​പ​ക്ഷ​ സ്ഥാനത്താണ്.


അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​നു മു​ന്‍​തൂ​ക്കം ന​ല്‍​കു​ക എ​ന്ന​താ​ണു തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മാ​ന​ദ​ണ്ഡ​മെ​ന്നും ഒ​രു കാ​ര​ണ​വ​ശാ​ലും സി​പി​എം -ബി​ജെ​പി ക​ക്ഷി​ക​ളു​മാ​യി ധാ​ര​ണയു​ണ്ടാ​കാ​നാ​വി​ല്ലെ​ന്ന​ത് അം​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും അ​യി​ര സു​രേ​ന്ദ്ര​നും എം. ​ആ​ര്‍. സൈ​മ​ണും അ​റി​യി​ച്ചു.

Tags : nattu vishesham Congress elect parliamentary

Recent News

Up