x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണേ​ഷ്‌​കു​മാ​റി​നെ​തി​രെ സോ​ളാ​ർ കേ​സ് ആയു​ധ​മാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്


Published: February 10, 2026 06:15 AM IST | Updated: February 10, 2026 06:15 AM IST

പ​ത്ത​നാ​പു​രം : വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും സോ​ളാ​ർ കേ​സ് ച​ർ​ച്ച​യാ​വു​ക​യാ​ണ്. ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ മു​ൻ പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗവും കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റുമായ സു​ധീ​ർ മ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ന​ൽ​കി​യ മൊ​ഴി രാ​ഷ്ട്രീ​യ കേ​ര​ളം ച​ർ​ച്ച ചെ​യു​ക​യാ​ണ്.​

ഈ വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി 20 ന് ​പ​ത്ത​നാ​പു​ര​ത്തെ ഒ​രു പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ ചാ​ണ്ടി ഉ​മ്മ​ൻ ഗ​ണേ​ഷ്‌​കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചി​രു​ന്നു. ഉ​മ്മ​ൻ‌​ചാ​ണ്ടി​യെ കു​ടു​ക്കി​യ​തി​നു പി​ന്നി​ൽ ഗ​ണേ​ഷ്‌​കു​മാ​ർ ആ​ണെ​ന്നാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഉ​മ്മ​ൻ‌​ചാ​ണ്ടി​യാ​ണ് ത​ന്‍റെ കു​ടും​ബം ത​ക​ർ​ത്ത​തെ​ന്നു ഗ​ണേ​ഷ്‌​കു​മാ​ർ തി​രി​ച്ച​ടി​ച്ച​തോ​ടെ സോ​ളാ​ർ വി​ഷ​യ​ത്തി​ൽ നി​ന്നും ശ്ര​ദ്ധ വ​ഴി​മാ​റി.

സു​ധീ​ർ മ​ല​യി​ലി​ന്‍റെ സാ​ക്ഷി മൊ​ഴി​യോ​ടെ വീ​ണ്ടും സോ​ളാ​ർ ഗൂ​ഢാലോ​ച​ന സ​ജീ​വമാ​ക്കാ​നാ​ണ് യു​ഡി​എ​ഫ് ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ സ​ഹോ​ദ​രി ഉ​ഷാ മോ​ഹ​ൻ​ദാ​സ് ഗ​ണേ​ഷ്കു​മാ​റി​നെ​തി​രേ തി​രി​ഞ്ഞ​തും ഗണേഷ് കുമാറിന് തി​രി​ച്ച​ടി‍​യാ​യി. ഗ​ണേ​ഷ് കു​മാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രെ ന​ട​ത്തി​യ ആ​ക്ഷേ​പം തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നും ഗ​ണേ​ഷി​നെ സ​ഹാ​യി​ക്കാ​നാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി ശ്ര​മി​ച്ച​തെ​ന്നുമാണ് സ​ഹോ​ദ​രി ഉ​ഷ മോ​ഹ​ന്‍​ദാ​സ് വെ​ളി​പ്പെ​ടു​ത്തി​യത്.

Tags : nattu vishesham Congress weaponize solar case

Recent News

Up