x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വടക്കഞ്ചേരി ദേ​ശീ​യ​പാ​തയിൽ പുതിയ സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം തുടങ്ങി


Published: October 30, 2025 12:38 AM IST | Updated: October 30, 2025 12:38 AM IST

സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി പോ​ലീ​സ് കാ​വ​ലി​ൽ വീ​ട് പൊ​ളി​ച്ചു​നീ​ക്കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ മം​ഗ​ലം​പാ​ലം വ​രെ​യു​ള്ള ഇ​രു​ന്നൂ​റ് മീ​റ്റ​റോ​ളം​ദൂ​രം തൃ​ശൂ​ർ ലൈ​നി​നോ​ടുചേ​ർ​ന്നു​ള്ള സ​ർ​വീ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി.

മം​ഗ​ലം​പാ​ലം ഭാ​ഗ​ത്ത് നി​ല​വി​ലെ പാ​ല​ത്തി​ലേ​ക്കു കൂ​ട്ടി​മു​ട്ടി​ച്ചാ​ണ് സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ക. പാ​ലം വീ​തി​കൂ​ട്ടി​യു​ള്ള വ​ർ​ക്കു​ക​ൾ പി​ന്നീ​ട് ആ​ലോ​ചി​ക്കും. സ​ർ​വീ​സ് റോ​ഡ് കൂ​ട്ടി​മു​ട്ടു​ന്ന​തോ​ടെ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ദൃ​ശ്യ​മാ​ർ​ബി​ൾ ജം​ഗ്ഷ​ൻ മു​ത​ൽ തേ​നി​ടു​ക്കു​വ​രെ തൃ​ശൂ​ർ ലൈ​നി​നോ​ട് ചേ​ർ​ന്ന് സ​ർ​വീ​സ് റോ​ഡാ​കും.

സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യും പൊ​ളി​ച്ചുനീ​ക്കാ​ത്ത റോ​യ​ൽ ജം​ഗ്ഷ​ന​ടു​ത്ത വീ​ട് വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ പൊ​ളി​ച്ചു​നീ​ക്കാ​ൻ തു​ട​ങ്ങി. ഇ​രു​നി​ല വീ​ടി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗ​വും ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത​താ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

സ്ഥ​ല​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര തു​ക​യും വീ​ട്ടു​കാ​ർ കൈ​പ്പ​റ്റി​യി​രു​ന്നു. കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് വീ​ട്ടു​കാ​രെ പ​ല ത​വ​ണ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും സ്വ​യം ഒ​ഴി​ഞ്ഞു​പോ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വ​കു​പ്പു​ക​ളു​ടെ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു അ​ധി​കൃ​ത​രും സി​ഐ കെ. ​പി. ബെ​ന്നി, എ​സ്ഐ സാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും നാ​ഷ​ണ​ൽ ഹൈ​വെ അ​ഥോ​റി​റ്റി​യും ക​രാ​ർ ക​മ്പ​നി​ക്കാ​രും സ്ഥ​ലം ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

വാ​ള​യാ​ർ മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ 60 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ഇ​തോ​ടെ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : service road nattuvisesham local news

Recent News

Up