x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാതയിൽ അപകടക്കെണി


Published: December 3, 2025 10:31 PM IST | Updated: December 3, 2025 10:31 PM IST

അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ന​ല്‍​കി സ്ഥാ​പി​ച്ച ചെ​റി​യ ബോ​ര്‍​ഡ്.

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ലെ ഹ​രി​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ കൊ​ടും​വ​ള​വി​ല്‍ വീ​ണ്ടും അ​പ​ക​ടം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​വി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ താ​മ​ല്ലാ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നാ​ഥ്, ഗോ​കു​ല്‍ എ​ന്നി​വ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. റോ​ഡി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ മി​നു​സ​വും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളു​ടെ കു​റ​വും കാ​ര​ണം ഈ ​പ്ര​ദേ​ശം ഒ​രു അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വേ​ഗ​ത്തി​ല്‍​വ​ന്ന ബ​സും
മി​നു​സ​മേ​റി​യ റോ​ഡും

ഗു​രു​വാ​യൂ​രി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സ് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ന​ല്ല വേ​ഗ​ത്തി​ലാ​യി​രു​ന്ന ബ​സ് വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്കു ക​യ​റി​യാ​ണ് വ​ന്ന​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, വ​ണ്‍​വേ ക​ട​ന്നു​വ​ന്ന ബൈ​ക്കും റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തി​ന​ടു​ത്താ​യി​രു​ന്നു. ഇ​രു​വ​രും ത​ത്ക്ഷ​ണം മ​രി​ച്ചു. റോ​ഡി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള അ​മി​ത​മാ​യ മി​നു​സം കാ​ര​ണം വേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പെ​ട്ടെ​ന്ന് തി​രി​ച്ചാ​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​പ​ക​ടം ക​ണ്ട​വ​ര്‍ പ​റ​യു​ന്ന​ത്, ബ​സ് അ​ല്‍​പം വേ​ഗം കു​റ​ച്ചി​രു​ന്നെ​ങ്കി​ല്‍ ഈ ​ചെ​റു​പ്പ​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു എ​ന്നാ​ണ്.

പ​ഴ​യ റോ​ഡ്,
അ​പ​ക​ട​ങ്ങ​ള്‍ നി​ത്യ​സം​ഭ​വം

മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പ് ദേ​ശീ​യ​പാ​ത പു​ന​ര്‍​നി​ര്‍​മി​ച്ച​പ്പോ​ഴും ഈ ​ഭാ​ഗ​ത്ത് തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര​യ്ക്കും താ​മ​ല്ലാ​ക്ക​ലി​നും മ​ധ്യേ ആ​റു​മാ​സ​ത്തി​നി​ടെ നാ​ല്‍​പ്പ​തോ​ളം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​തി​നെത്തു​ര്‍​ന്ന് റോ​ഡി​ലെ മി​നു​സം മാ​റ്റാ​നാ​യി ടാ​റിംഗ് കു​ത്തി​യി​ള​ക്കി മെ​റ്റ​ല്‍​പ്പൊ​ടി വി​ത​റി വീ​ണ്ടും ടാ​ര്‍ ചെ​യ്തി​രു​ന്നു.

ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ മി​ക്ക​യി​ട​ത്തും പ​ഴ​യ റോ​ഡ് പൊ​ളി​ച്ചു​മാ​റ്റി​യെ​ങ്കി​ലും ഗ​വ. ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ മു​ത​ല്‍ താ​മ​ല്ലാ​ക്ക​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഈ ​പ​ഴ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള റോ​ഡാ​ണ്.

അ​പ​ക​ട​സൂ​ച​ന​ക​ള്‍
അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു

അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്ത് റോ​ഡ് തെ​ന്നു​ന്ന​താ​ണ് എ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് ഉ​ണ്ടെ​ങ്കി​ലും, ഇ​ത് റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് തീ​രെ​ച്ചെ​റി​യ രൂ​പ​ത്തി​ല്‍, ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് മാ​ത്രം കാ​ണാ​വു​ന്ന വി​ധ​ത്തി​ലാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഹ​രി​പ്പാ​ട്ടേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് അ​പ​ക​ട​സൂ​ച​ന ന​ല്‍​കാ​ന്‍ ബോ​ര്‍​ഡു​ക​ളി​ല്ല.

ക​രാ​റു​കാ​രു​ടെ വീ​ഴ്ച

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ സ്ഥ​ല​ങ്ങ​ളി​ല്‍ വ​ലി​യ അ​പ​ക​ട​സൂ​ച​ന ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​ല​പ്രാ​വ​ശ്യം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും പേ​രി് ബ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ശേ​ഷം സ്ഥ​ലം വി​ടു​ന്ന​രീ​തി​യാ​ണ ക​രാ​റു​കാ​ര്‍ പി​ന്തു​ട​രു​ന്ന​ത്.

വെ​ളി​ച്ച​മി​ല്ല, വ​ഴി​യു​മി​ല്ല;
രാ​ത്രി​യാ​ത്ര ദു​രി​തം

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന മി​ക്ക​യി​ട​ത്തും വ​ഴി​വി​ള​ക്കു​ക​ളി​ല്ല. റോ​ഡു​പ​ണി തു​ട​ങ്ങി​യ​പ്പോ​ള്‍ പ​ഴ​യ വി​ള​ക്കു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി​യ​താ​ണ്. ക​രാ​റു​കാ​ര്‍ താ​ത്കാ​ലി​ക​മാ​യി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും അ​പ​ക​ടം ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്രം കു​റ​ച്ചു​ദി​വ​സം വെ​ളി​ച്ചം സ്ഥാ​പി​ക്കു​ക​യാ​ണ് പ​തി​വ്. കൂ​ടാ​തെ, ഗ​താ​ഗ​ത​ത്തെ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​മാ​യ ധാ​ര​ണ​ക​ളി​ല്ലാ​ത്ത​ത് പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​ന് സ​മീ​പം വ​ഴി​തെ​റ്റി ലോ​റി റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ട മ​ണ്ണി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ സം​ഭ​വം ഇ​തി​ന് തെ​ളി​വാ​ണ്.

റോ​ഡി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളി​ലെ അ​ലം​ഭാ​വ​വു​മാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ തു​ട​ര്‍​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണം. അ​ടി​യ​ന്ത​ര​മാ​യി ശാ​ശ്വ​തപ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​നു​ക​ള്‍ ഇ​വി​ടെ പൊ​ലി​യാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക​ള​യാ​നാ​വി​ല്ല. ഇ​നി​യും ഒ​രു ജീ​വ​നും പൊ​ലി​യാ​തി​രി​ക്കാ​ന്‍ വേ​ണ്ട സ​ത്വ​ര ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ കൈ​കൊ​ള്ള​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : national highway nattuvisesham local news

Recent News

Up