x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെ​എ​സ്എ​സ്പി​എ


Published: November 11, 2025 01:45 AM IST | Updated: November 11, 2025 01:45 AM IST

സ്‌​റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം കെ​പി​സി​സി ജ​ന. സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു

ഇ​രി​ട്ടി: മെ​ഡി​സൈ​പ്പ് പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം. ഡി​എ​കു​ടി​ശി​അ​നു​വ​ദി​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്‌​ക്ക​രി​ക്ക​ര​ണം ന​ട​പ്പാ​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളും സ​മ്മേ​ള​നം പ്ര​യ​മേ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​രി​ട്ടി​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന. സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ജി ഇ​ഗ്നേ​ഷ്യ​സ്, സി.​വി. കു​ഞ്ഞ​ന​ന്ത​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​രാ​മ​കൃ​ഷ്ണ​ൻ, പി.​പി. ധ​ന​ല​ക്ഷ്മി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ, പി.​വി. ജോ​സ​റ്, വി.​വി.​സി.​ന​ന്പ്യാ​ർ, കെ. ​ത​മ്പാ​ൻ, അ​ഗ​സ്റ്റി​ൻ ജോ​സ്, കെ. ​മോ​ഹ​ന​ൻ, സു​പ്രി​യ, എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​ജി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, പി.​ടി. ബേ​ബി, സു​ഖ​ദേ​വ​ൻ, നാ​രാ​യ​ണ​ൻ കോ​യി​റ്റി, ഫി​ലോ​മി​ന ക​ക്ക​ട്ടി​ൽ, പി.​ടി. വ​ർ​ക്കി സി. ​നാ​രാ​യ​ണ​ൻ, ജോ​സ് സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​രി​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യെ​യും ര​ണ്ടാം സ്ഥാ​നം നേ​ടി​യ അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യെ​യും കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി​ക്ക് സ​മ്മേ​ള​നം സ്വീ​ക​ര​ണം ന​ൽ​കി.

Tags : MediCep nattuvisesham local news

Recent News

Up