x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള​യി​ൽ വി​ക​സ​ന കോ​ൺ​ക്ലേ​വി​നു തു​ട​ക്ക​മാ​യി


Published: November 13, 2025 04:58 AM IST | Updated: November 13, 2025 04:58 AM IST

കോ​ഴ​ഞ്ചേ​രി: നാ​ടി​ന്‍റെ വി​ക​സ​ന​ത്തെ രാഷ്‌ട്രീയ​മാ​യി കൂ​ട്ടി​ക്കല​ര്‍​ത്ത​രു​ത് എ​ന്ന സ​ന്ദേ​ശ​വു​മാ​യി അ​മൃ​ത​ധാ​ര ഗോ​ശാ​ല ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ അ​ജ​യ​കു​മാ​ര്‍ വ​ല്ല്യൂ​ഴ​ത്തി​ല്‍ ആ​രം​ഭി​ച്ച വി​ക​സ​ന കോ​ണ്‍​ക്ലേ​വി​ന് തു​ട​ക്ക​മാ​യി.


ആ​റ​ന്മു​ള ഐ​ക്ക​ര ജം​ഗ്ഷ​നി​ലെ ബ​ദാം​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ല്‍ പ്ര​ത്യ​ക​മാ​യി ത​യാ​റാ​ക്കി​യ ഇ​രി​പ്പി​ട​ത്തി​ലാ​യി​രു​ന്നു കോ​ണ്‍​ക്ലേ​വ് ആ​രം​ഭി​ച്ച​ത്. സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് കോ​ണ്‍​ക്ലേ​വ് സ​ജീ​വ​മാ​യി. രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച കോ​ണ്‍​ക്ലേ​വ് ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്നു.രാ​ഷ്‌​ട്രീ​യ മ​ത അ​ഭി​പ്രാ​യ​ങ്ങ​ള്‍ കോ​ണ്‍​ക്ലേ​വി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഗൗ​ര​വ​പൂ​ര്‍​ണ​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​ത്.


ആ​റ​ന്മു​ള ക്ഷേ​ത്ര ടൗ​ണ്‍​ഷി​പ്പു മു​ത​ല്‍ എ​യിം​സ് വ​രെ ആ​റ​ന്മു​ള​യി​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു.

ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പ്ര​സാ​ദ് വേ​രു​ങ്ക​ൽ, മു​ന്‍ മെം​ബ​ര്‍ എ​സ്.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഭ​ര​ത് രാ​ജ്, ക​ഥ​ക​ളി ക​ഥാ​കാ​ര​ന്‍ ഫാ​ക്ട് മോ​ഹ​ൻ, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ വി.​ജി. മോ​ഹ​ന​ന്‍, കി​ട​ങ്ങ​ന്നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ഗി​രീ​ഷ് , വ്യാ​പാ​രി​വ്യ​വ​സാ​യി പ്ര​തി​നി​ധി കെ. ​കെ. ജ​യി​ൻ, ആ​റ​ന്മു​ള വി​ക​സ​ന സ​മി​തി അം​ഗ​മാ​യ അ​ശോ​ക​ൻ, ആ​റ​ന്മു​ള ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ ന​ട​മം​ഗ​ല​ത്ത് തു​ട​ങ്ങി​യ​വ​ര്‍ നി​ര​വ​ധി ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ദ്ധ​തി രേ​ഖ അ​ജ​യ​കു​മാ​ര്‍ വ​ല്ല്യൂ​ഴ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു.


വി​ക​സ​ന കോ​ണ്‍​ക്ലേ​വി​ല്‍ ല​ഭി​ച്ച നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് പ​ദ്ധ​തി രേ​ഖ​യാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് സ​മി​തി​ക്കും സം​സ്ഥാ​ന - കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ന​ൽ​കും. ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ കേ​ന്ദ്ര​ങ്ങ​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ക​സ​ന കോ​ൺ​ക്ലേ​വ് ന​ട​ക്കും.

Tags : local nattuvishesham Conclave

Recent News

Up