x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​രേ​ഖ കൈ​മാ​റി


Published: November 3, 2025 05:43 AM IST | Updated: November 3, 2025 05:43 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​രേ​ഖ സ​ബ് ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്് കൈ​മാ​റു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2020-25 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ക​സ​ന​രേ​ഖ ന്ധ​മു​ന്നേ​റ്റം 2020-25’ സ​ബ് ക​ള​ക്ട​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് താ​ലൂ​ക്ക് സ​ഭ​യി​ൽ കൈ​മാ​റി.

നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ 2020 മു​ത​ൽ 2025 വ​രെ​യു​ള്ള വി​ക​സ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ​യും പ​ദ്ധ​തി പേ​രു​ക​ളും ചെ​ല​വ​ഴി​ച്ച തു​ക​യും രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ അ​റി​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഉ​ൾ​കൊ​ള്ളു​ന്ന പ​തി​നേ​ഴം​ഗ ഭ​ര​ണ​സ​മി​തി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഭ​ര​ണ,പ്ര​തി​പ​ക്ഷ ഭേ​ദ​മ​ന്യേ ഉ​ൾ​കൊ​ണ്ട് 55 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ പി​എം​ക​ഐ​സ്വൈ, എ​സ്വി​വി​ഇ​പി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക കൂ​ടി ചേ​ർ​ത്താ​ൽ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ മൊ​ത്ത​ത്തി​ൽ 72 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​രി​ധി​യി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ച 96.6 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്കും അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Tags : Perinthalmanna Local News Nattuvishesham Malappuram

Recent News

Up