x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബജറ്റിൽ ച​ട​യ​മം​ഗ​ല​ത്തി​നു 34 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ: മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി


Published: February 3, 2026 06:11 AM IST | Updated: February 3, 2026 06:11 AM IST

അ​ഞ്ച​ല്‍ : സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ല്‍ 34 കോ​ടി​യോ​ളം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​താ​യി മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി െ ന്‍റ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​ക​ള്‍, പാ​ല​ങ്ങ​ൾ, ആ​രോ​ഗ്യം, പു​രാ​വ​സ്തു, ടൂ​റി​സം, വ​കു​പ്പു​ക​ളി​ലാ​യി 34 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന ക​ട​യ്ക്ക​ൽ താ​ലൂ​ക്കാ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ​ക​ൽ​കു​റി​ക്ക​ട​വ് പാ​ലം, ച​ട​യ​മം​ഗ​ലം പു​ന​ലൂ​ർ മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​ത്ത​ൻ​വി​ള പാ​ലം എ​ന്നി​വ​യ്ക്ക് ര​ണ്ടു കോ​ടി രൂ​പ വീ​ത​വും, പു​രാ​വ​സ്തു വ​കു​പ്പി​ന് കീ​ഴി​ൽ ഉ​ള്ള കോ​ട്ടു​ക്ക​ൽ ഗു​ഹാ​ക്ഷേ​ത്രം പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ര​ണ്ടു കോ​ടി രൂ​പ​യും, ക​ട​യ്ക്ക​ൽ ടൗ​ൺ വി​ക​സ​ന​വും ലി​ങ്ക് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, ബം​ഗ്ലാം​കു​ന്ന് - കു​ന്നും​പു​റം റോ​ഡി​നു​മാ​യി ര​ണ്ടു കോ​ടി രൂ​പ വീ​ത​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വെ​ളി​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്കൂ​ർ പ​ള്ളി - വ​ട്ട​പ്പാ​റ - മു​ക​ളു​വി​ള റോ​ഡി​നും ഇ​ള​മാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ർ​ക്ക​ന്നൂ​ർ ആ​റാ​ട്ടു​ക​ട​വ് - ഇ​ല​വി​ൻ മൂ​ട് റോ​ഡ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 1.5 കോ​ടി രൂ​പ​യും ച​ട​യ​മം​ഗ​ലം ടൗ​ൺ ന​വീ​ക​ര​ണം, പ​ട്ടാ​ണി​മു​ക്ക് വ​യ്യാ​നം ഇ​ള​മ്പ​ഴ​ന്നൂ​ർ റോ​ഡ്, മ​തി​ര- തൂ​റ്റി​ക്ക​ൽ റോ​ഡ് , ഇ​ള​മാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വ​ക്ക​ൽ വെ​ള്ളാ​വൂ​ർ പു​ലി​ക്കു​ഴി റോ​ഡ്, ചു​ണ്ട ച​രി​പ്പ​റ​മ്പ് റോ​ഡ് , ക​ട​യ്ക്ക​ൽ കിം​സാ​റ്റ് കൊ​പ്പം റോ​ഡ്, കൈ​തോ​ട് - പോ​രേ​ടം റോ​ഡ്, അ​ല​യ​മ​ൺ പ​ഞ്ചാ​യ​ത്തി​ലെ മൂ​ങ്ങോ​ട് ക​മ്പ​ക​പ​ണ റോ​ഡ്, നി​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ബം​ഗ്ലാം​കു​ന്ന് - മു​രു​ക്കു​മ​ൺ - കു​ന്നും​പു​റം റോ​ഡ് എ​ന്നി​വ​യ്ക്ക് ഓ​രോ കോ​ടി​രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യാ​ണ് ബ​ഡ്ജ​റ്റി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി​യ ബജ​റ്റാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും മ​ണ്ഡ​ല​ത്തി​ന് പു​തി​യ മു​ഖം ന​ല്‍​കാ​ന്‍ ബജ​റ്റി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെന്നും ച​ട​യ​മം​ഗ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി ജെ.ചി​ഞ്ചുറാ​ണി അ​റി​ യി​ച്ചു.

 

Tags : nattu vishesham Development projects 34 crores

Recent News

Up