x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്‌ട്രീയ​ത്തി​ന് അ​തീത​മാ​യി ന​ഗ​ര​ത്തി​ൽ വി​ക​സ​നം എ​ത്തി​ക്കും: മേ​യ​ർ എ.കെ. ഹ​ഫീ​സ്


Published: February 3, 2026 06:13 AM IST | Updated: February 3, 2026 06:13 AM IST

കൊ​ല്ലം: രാ​ഷ്്‌ട്രീയ​ത്തി​ന് അ​തീത​മാ​യി കൊ​ല്ലം ന​ഗ​ര​ത്തി​ൽ വി​ക​സ​നം എ​ത്തി​ക്കു​മെ​ന്ന് കൊ​ല്ലം മേ​യ​ർ എ.​കെ. ഹ​ഫീ​സ്.​കോ​ർ​പ​റേ​ഷന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മേ​യ​ർ. സി. ​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ ക​രു​മാ​ലി​ൽ ഡോ. ​ഉ​ദ​യാ സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​യോ​ഗ​ത്തി​ൽ പ​ദ്ധ​തി നി​ർ​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച ന​ട​ന്നു.

18 വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളി​ലാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​ദ്ധ​തി നി​ർ​ദേശ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​ക​യു​ണ്ടാ​യി. കൊ​ല്ലം ന​ഗ​ര​ത്തെ ഐടി ഹം​ബാ​യി മാ​റ്റു​വാ​നു​ള്ള ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി.

തെ​രു​വു​നാ​യ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് ഷെ​ൽ​ട്ട​ർ ഒ​രു​ക്കാ​നും, മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും നി​ർ​ദേശ​ങ്ങ​ൾ ഉ​ണ്ടാ​യി.​പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ലം ബീ​ച്ചി​ൽ എ​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യംവെ​ച്ച് കോ​ർ​പ​റേ​ഷ െ ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ എ​യ്ഡ് പോ​സ്റ്റ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. എം. ​എ​സ്. ഗോ​പ​കു​മാ​ർ, വി​വി​ധ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ വി​ൻ​സി ബൈ​ജു, എ.സ​ദ​ക്ക​ത്ത്, ​ടി.ലൈ​ലാ​കു​മാ​രി, കു​രു​വി​ള ജോ​സ​ഫ്, കോ​ർ​പറേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ജി എ​സ്.​എ​സ്, കോ​ർ​പറേ​ഷ​ൻ എ​ൻജിനിയ​ർ ജെ.ഷാ​ജി, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ബി.പി. ബി​ജു, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Development city beyond politics

Recent News

Up