x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ വികസനപ്രവൃത്തികൾ: കി​ഫ്ബി ആ​സ്ഥാ​ന​ത്ത് യോ​ഗം ചേർന്നു


Published: January 22, 2026 01:29 AM IST | Updated: January 22, 2026 01:29 AM IST

മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് തിരുവനന്തപുരത്ത് നടന്ന അ​വ​ലോ​ക​ന യോ​ഗം.

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി മു​ഖേ​ന നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന​ത്ത​ടാ​കം (അ​ട്ട​പ്പാ​ടി റോ​ഡ്) റോ​ഡ്, മേ​ലാ​റ്റൂ​ർ റോ​ഡ് (ചു​ങ്കം കാ​ഞ്ഞി​രം​പാ​റ), മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി കെ​ട്ടി​ടം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി​യും നി​ല​വി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും മ​റ്റും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കി​ഫ്ബി സി​ഇ​ഒ ഡോ. ​കെ.​എം. എ​ബ്ര​ഹാ​മി​ന്‍റെ​യും മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു.

അ​ട്ട​പ്പാ​ടി റോ​ഡി​ലെ മൂ​ന്ന് റീ​ച്ചു​ക​ളു​ടേ​യും പ്ര​വ​ർ​ത്തി​ക​ളെ സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം സി​ഇ​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി. മേ​ലാ​റ്റൂ​ർ റോ​ഡി​ൽ ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് (കോ​ട്ടോ​പ്പാടം മു​ത​ൽ അ​ല​ന​ല്ലൂ​ർ വ​രെ) ഫെ​ബ്രു​വ​രി 15 ന​കം പൂ​ർ​ത്തീ​ക​രി​ക്കു​വാ​നും റോ​ഡി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളു​ടെ ടാ​റിം​ഗ് മെ​യ് 31ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​ട്ട​പ്പാ​ടി റോ​ഡി​ലെ ഒ​ന്ന്, ര​ണ്ട് റീ​ച്ചു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​ച്ചു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യിപൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ 85 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ ഫെ​ബ്രു​വ​രി 21 ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ജി​എം ഷൈ​ല, കി​ഫ്ബി​യി​ലെ​യും കെ​ആ​ർ​എ​ഫ്ബി​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും പ​ങ്കെ​ടു​ത്തു.

Tags : Development nattuvishesham local news

Recent News

Up