x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ദേ​ശകസ​മി​തി രൂ​പീ​ക​രി​ക്കാ​ൻ കാ​ല​താ​മ​സം ; പ​രാ​തി​യു​മാ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ


Published: November 30, 2025 11:50 PM IST | Updated: November 30, 2025 11:50 PM IST

ഹരി​പ്പാ​ട്: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഹ​രി​പ്പാ​ട് ഗ്രൂ​പ്പി​ൽ തൃ​പ്പ​ക്കുടം സ​ബ് ഗ്രൂ​പ്പി​ൽ​പ്പെ​ട്ട ആ​യാ​പ​റ​മ്പ് പു​ളി​വേ​ലി​ൽ ശ്രീ​മ​ഹാ​വി​ഷ്‌​ണു ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി. നാ​ളി​തു​വ​രെ പു​തി​യ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടി​ല്ല. പു​തി​യ ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി ഭ​ക്ത​ർ ഹ​രി​പ്പാ​ട് ദേ​വ​സ്വം ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ മു​മ്പാ​കെ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നു ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

2023 -25 കാ​ല​യ​ള​വി​ലെ ക്ഷേ​ത്ര ഉ​പ​ദേ​ശ​കസ​മി​തി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞു പു​തി​യ സ​മി​തി​യെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി അ​സി. ​ക​മ്മീ​ഷ​ണ​ർ ന​വം​ബ​ർ 14ന് ​യോ​ഗം വി​ളി​ച്ചുകൂ​ട്ടി​യി​രു​ന്നു. യോ​ഗ​ത്തി​ൽ സ​മി​തി​യി​ൽ ക​ട​ന്നു​കൂ​ടാ​ൻ പ​റ്റാ​ത്ത ഏ​താ​നും പേ​ർ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മി​തി​യെ​ക്കു​റി​ച്ച് ആ​ക്ഷേ​പ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. ഇ​തേത്തുട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ക്ഷേ​ത്രം വ​രു​മാ​ന​മി​ല്ലാ​ത്ത​തും വി​ക​സ​നം ഇ​ല്ലാ​ത്ത​തും കൂ​ടാ​തെ ചെ​റി​യ ക്ഷേ​ത്രമാ ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യ​താ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ളു​ക​ൾ ചേ​രി​തി​രി​ഞ്ഞ് സം​സാ​രി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ വ​രു​മാ​നം പ​രി​ശോ​ധി​ച്ചാ​ൽ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കീ​ഴി​ൽ ര​ണ്ടു വ​ർ​ഷം കൊ​ണ്ടു വ​രു​മാ​ന​ത്തി​ൽ ഉ​ണ്ടാ​യ വ​ർധന ബോ​ധ്യ​പ്പെ​ടു​ന്ന​താ​ണ്.

ഹാ​ജ​രാ​യ 58 അം​ഗ​ങ്ങ​ൾ വ​രു​ന്ന ഒ​രു വി​ഭാ​ഗം അ​സി.​ ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞ സ​മ​വാ​യം അ​ല്ലെ​ങ്കി​ൽ ന​റു​ക്കെ​ടു​പ്പ് എ​ന്ന​തി​ൽ ന​റു​ക്കെ​ടു​പ്പി​ന് സ​മ്മ​ത​മാ​യി​രു​ന്നു​വെ​ങ്കി​ലും 13 അം​ഗ​ങ്ങ​ൾ വ​രു​ന്ന എ​തി​ർ വി​ഭാ​ഗം സ​മ​വാ​യം മ​തി​യെ​ന്ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭൂ​രി​പ​ക്ഷം വ​രു​ന അം​ഗ​ങ്ങ​ളു​ടെ അ​ഭി പ്രാ​യ​ത്തെ അ​വ​ഗ​ണി​ച്ചു കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ടത്താ​തെ അ​സി​. ക​മ്മീ​ഷ​ണ​ർ ഇ​റ​ങ്ങി​പ്പോ​വു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. കൂ​ടാ​തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത 71 ഓ​ളം പേ​രു​ടെ ഹാ​ജ​ർ ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്താ​നും അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്നും ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ പ​രാ​തി​യി​ൽ പ​റ​യു​ന്നു. രാ​ധാ​കൃ​ഷ്ണ​ൻ, സു​ദ​ർ​ശ​ന​ൻ, പു​ഷ്ക​ര​ൻ, അം​ബി​ക, സ​ര​സ്വ​തി തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : advisory committee nattuvisesham local news

Recent News

Up