x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​ർ​ച്ച​റി ചാ​മ്പ്യ​ൻ​ഷി​പ്പ്: ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ചാ​മ്പ്യ​ൻ​മാ​ർ


Published: November 2, 2025 01:48 AM IST | Updated: November 2, 2025 01:48 AM IST

തൊ​ണ്ടി​യി​ൽ ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ണ്ണൂ​ർ ജി​ല്ലാ ആ​ർ​ച്ച​റി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ.

പേ​രാ​വൂ​ർ: ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ണ്ണൂ​ർ ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ ആ​ർ​ച്ച​റി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ​ബ്ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ 14 പോ​യി​ന്‍റു നേ​ടി ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾസ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും 12 പോ​യി​ന്‍റു നേ​ടി തൊ​ണ്ടി​യി​ൽ ആ​രോ​സ് ആ​ർ​ച്ച​റി ക്ല​ബ്‌ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ 21 പോ​യി​ന്‍റു നേ​ടി ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും ആ​റു പോ​യി​ന്‍റു നേ​ടി അ​സ്ത്ര ആ​ർ​ച്ച​റി അ​ക്കാ​ദ​മി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.

ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് തോ​മ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ കോ​ക്കാ​ട്ട്, ജി​മ്മി ഫ്രാ​ൻ​സി​സ്, എം.​കെ. ദി​വാ​ക​ര​ൻ, കെ.​വി. രാ​ജാ​ഗോ​പാ​ൽ, സി​ദ്ധാ​ർ​ഥ് രാ​ജ​ഗോ​പാ​ൽ, എ.​ജെ. ജോ​സ്ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന ച​ട​ങ്ങി​ൽ ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​മാ​ത്യു തെ​ക്കേ​മു​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ജേ​താ​ക്ക​ൾ​ക്ക് മെ​ഡ​ലും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.

Tags : Championship nattuvisesham local news

Recent News

Up