x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ വ്യാ​പാ​രോ​ത്സ​വ് 15 മു​ത​ൽ


Published: December 10, 2025 11:23 PM IST | Updated: December 10, 2025 11:23 PM IST

തൊ​ടു​പു​ഴ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വ്യാ​പാ​രോ​ത്സ​വ് 15മു​ത​ൽ മാ​ർ​ച്ച് 31 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ ഉ​ത്സ​വം കൈ​നി​റ​യെ സ​മ്മാ​നം എ​ന്ന​താ​ണ് വ്യാ​പാ​രോ​ത്സ​വ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു നി​ശ്ചി​ത തു​ക​യ്ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​വ​ന്ന​വ​ർ​ക്ക് അ​താ​തു ക​ട​ക​ൾ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ​ഇ​തി​നു പു​റ​മേ ബംപ​ർ സ​മ്മാ​ന​മാ​യി ഇ​ന്നോ​വ ക്രി​സ്റ്റ കാ​റും ര​ണ്ടാം സ​മ്മാ​ന​മാ​യി അ​ഞ്ച് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​രോ മാ​രു​തി ആ​ൾ​ട്ടോ കാ​റും ന​ൽ​കും.

പ്ര​തി​മാ​സ ന​റു​ക്കെ​ടു​പ്പു​ക​ളി​ൽ ടെ​ലി​വി​ഷ​ൻ, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ എ​ന്നി​വ​യും ദ്വൈ​വാ​ര ന​റു​ക്കെ​ടു​പ്പു​ക​ളി​ൽ മി​ക്സി, പ്ര​ഷ​ർ​കു​ക്ക​ർ, ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ തു​ട​ങ്ങി​യ​വ​യും സ​മ്മാ​ന​മാ​യി വി​ത​ര​ണം ചെ​യ്യും. ഇ​ന്നു തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ് ട്ര​സ്റ്റ് ഹാ​ളി​ൽ ചേ​രു​ന്ന ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈം​പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​മീ​ദ് പൊ​തു​യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ​സു​ര​ക്ഷാ​നി​ധി​യു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ വി​നോ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​കെ.​ സാ​ബു വ്യാ​പാ​രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്രേ​ഡേ​ഴ്സ് വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡ​യ​സ് ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ആ​ർ.​ ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ച​ട​ങ്ങി​ൽ വെ​ള്ളപ്പൊ​ക്ക​ത്തി​ൽ ന​ഷ്ടം നേ​രി​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ദു​രി​താ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈം​പി​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റന്പി​ൽ, വ്യാ​പാ​രോ​ത്സ​വ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ വി​നോ​ദ്, തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District Trade Festival nattuvisesham local newes

Recent News

Up