x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ലി​ന്‍റെ ക​രംനീ​ട്ടി​യ ഡോ. ​സ്‌​ക​റി​യ മാ​രാം​ക​ണ്ട​ത്തി​ല്‍ വി​ര​മി​ക്കു​ന്നു


Published: December 26, 2025 10:14 PM IST | Updated: December 26, 2025 10:14 PM IST

ഡോ. സി.​എം.​ സ്‌​ക​റി​യ.

ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ല്‍

തൊ​ടു​പു​ഴ: ആ​യി​ര​ങ്ങ​ള്‍​ക്ക് ക​രു​ണ​യും ക​രു​ത​ലു​മേ​കി​യ ജി​ല്ല​യി​ലെ ആ​ദ്യ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​സി.​എം. സ്‌​ക​റി​യ മാ​രാം​ക​ണ്ട​ത്തി​ല്‍ 54 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം ഈ ​മാ​സം 31നു ​വി​ര​മി​ക്കു​ന്നു. ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ല്‍​നി​ന്നു സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​ദ്ദേ​ഹം തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ല്‍​നി​ന്നു പ്രീ -​യൂ​ണി​വേ​ഴ്‌​സി​റ്റി​യും ബി​എ​സ്‌​സി​യും പാ​സാ​യി.

തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എം​ബി​ബി​എ​സി​നു ചേ​ര്‍​ന്നു. ഇ​വി​ടു​ത്തെ ആ​ദ്യ ബാ​ച്ച് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. എം​ബി​ബി​എ​സ് പാ​സാ​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു എം​എ​സും,ഡി ​ഓ​ര്‍​ത്തോ​യും പാ​സാ​യി. പി​ന്നീ​ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ട്യൂ​ട്ട​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു.

ഇ​വി​ടെ ജോ​ലി ചെ​യ്തു​വ​രു​ന്ന​തി​നി​ടെ ത​ന്‍റെ സേ​വ​നം നാ​ട്ടി​ന്‍​പു​റ​ത്തെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു ന​ല്‍​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ജോ​ലി രാ​ജി​വ​ച്ചു. തു​ട​ര്‍​ന്നു 12 വ​ര്‍​ഷം തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​നാ​യി സേ​വ​നം​ചെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ളി​ല്‍ പ​ല​രും കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി പോ​കു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ല്‍, ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ചെ​റി​യ ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ന്ന​തി​നു പ​ക​രം ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​ന്‍ ആ​ളു​ക​ളെ ബോ​ധ​വ​ത്ക​രി​ച്ചു. അ​തു​വ​ഴി മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും സ്വ​ന്ത​മാ​യി വീ​ടു​വ​യ്ക്കാ​നും പ​ല​ര്‍​ക്കും അ​വ​സ​രം ഒ​രു​ങ്ങി.

സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലി​രി​ക്കെ സ്വ​ന്തം പോ​ക്ക​റ്റി​ല്‍​നി​ന്നു പൈ​സ മു​ട​ക്കി ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യാ​ണ് ഇ​ദ്ദേ​ഹം പ​ല​പ്പോ​ഴും ത​ന്‍റെ ശു​ശ്രൂ​ഷാ ദൗ​ത്യം നി​ര്‍​വ​ഹി​ച്ചി​രു​ന്ന​ത്. ജോ​ലി ചെ​യ്ത അ​വ​സ​ര​ങ്ങ​ളി​ല്‍ കൃ​ത്യ​നി​ഷ്ട പാ​ലി​ക്കു​ന്ന​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​തി​വാ​യി​രു​ന്നു. അ​നു​വ​ദി​ക്ക​പ്പെ​ട്ട അ​വ​ധി​പോ​ലും ഇ​ദ്ദേ​ഹം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന​താ​ണ് ഡോ. ​സി.​എം. സ്‌​ക​റി​യ​യെ ശ്ര​ദ്ധേ​യ​നാ​ക്കു​ന്ന​ത്. തൊ​ടു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി സ്ഥാ​പ​ക സൂ​പ്ര​ണ്ടാ​യി​രു​ന്നു. അ​ടി​മാ​ലി മോ​ര്‍​ണിം​ഗ്‌ സ്റ്റാ​ര്‍, വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, സീ​നി​യ​ര്‍ ഓ​ര്‍​ത്തോ പീ​ഡി​ക് സ​ര്‍​ജ​ന്‍ എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ല്‍ സീ​നി​യ​ര്‍ ഓ​ര്‍​ത്തോ​പീ​ഡി​ക് സ​ര്‍​ജ​നാ​യി സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. രോ​ഗി​ക​ള്‍​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ ഓ​പ്റേ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു​ള്ളൂ​വെ​ന്ന​തും ഇ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കു​ന്നു. പാ​വ​ങ്ങ​ളോ​ടും നി​ര്‍​ധ​ന​രോ​ടും എ​ന്നും ക​രു​ണ​കാ​ണി​ച്ചി​രു​ന്നു.​സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും ചി​കി​ല്‍​സാ രം​ഗ​ത്തെ അ​നു​ഭ​വ​ജ്ഞാ​ന​വും ഇ​ദ്ദേ​ഹ​ത്തെ രോ​ഗി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​യി മാ​റ്റി​യി​രു​ന്നു.

മു​ള​പ്പു​റം മാ​രാം​ക​ണ്ട​ത്തി​ല്‍ പ​രേ​ത​രാ​യ മ​ര്‍​ക്കോ​സ്-​ഏ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പൊ​ന്ന​മ്മ. മ​ക്ക​ള്‍: ജോ​ര്‍​ജ് (ഓ​യി​ല്‍ റി​ഗ് മാ​നേ​ജ​ര്‍, കു​വൈ​റ്റ്), ഡോ. ​സം​ഗീ​ത (കു​വൈ​റ്റ്, ഗ​വ. സ​ര്‍​വീ​സ്), സ​ന്ധ്യ (മൈ​ക്രോ ബ​യോ​ള​ജി​സ്റ്റ്, ഓ​സ്‌​ട്രേ​ലി​യ).

Tags : Dr. Skariya Maramkanda nattuvisesham local news

Recent News

Up