x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​​ടി​​വെ​​ള്ളം മു​ട്ടി കു​മ​ര​കം


Published: January 7, 2026 06:44 AM IST | Updated: January 7, 2026 06:44 AM IST

കു​​മ​​ര​​കം: കു​​മ​​ര​​ക​​ത്തും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ​​ത്തി​​ൽ ത​​ട​​സ​​ങ്ങ​​ൾ വ​​ന്ന​​തോ​​ടെ ജ​​ന​​ങ്ങ​​ൾ ബു​​ദ്ധി​​മു​​ട്ടു​​ന്നു. ഒ​​ട്ടേ​​റെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​ഴ്ച​​ക​​ളാ​​യി​​ട്ട് പൈ​​പ്പു​​വെ​​ള്ളം ല​​ഭി​​ക്കു​​ന്നി​​ല്ല.

ചെ​​ങ്ങ​​ള​​ത്തെ ശു​​ദ്ധീ​​ക​​ര​​ണ പ്ലാ​ന്‍റി​​ൽ​നി​​ന്ന് പ​​മ്പു​​ചെ​​യ്യു​​ന്ന വെ​​ള്ളം പൂ​​ർ​​ണ​​മാ​​യും കു​​മ​​ര​​ക​​ത്തെ ജ​​ല​​സം​​ഭ​​ര​​ണി​​ക​​ളി​​ൽ എ​​ത്താ​​ത്ത​​താ​​ണ് ജ​​ല​വി​​ത​​ര​​ണ​​ത്തി​​ലെ പ്ര​​തി​​സ​​ന്ധി​​ക്കു പ്ര​​ധാ​​ന കാ​​ര​​ണം. ഇ​​തി​​നു പു​​റ​​മേ പ്ര​​ധാ​​ന പൈ​​പ്പു​​ലൈ​​നി​​ൽ പ​​ല​​പ്പോ​​ഴും ഉ​​ണ്ടാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ചോ​​ർ​​ച്ച​​യും പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ണ​​ത്താ​​റ്റ് പാ​​ല​​ത്തി​നു സ​​മീ​​പ​​ത്തും കു​​മ​​ര​​കം പു​​ത്ത​​ൻപ​​ള്ളി​​ക്കു സ​​മീ​​പ​​വും വ​​ലി​​യ ചോ​​ർ​​ച്ച ക​​ണ്ടെ​​ത്തി. ഇ​​വ പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ട്ടി​​ല്ല. ചോ​​ർ​​ച്ച പ​​രി​​ഹ​​രി​​ച്ച് ജ​​ല​​വി​​ത​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​മെ​​ന്നാ​​ണ് വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്.

Tags : nattu vishesham Drinking water Kumarakom

Recent News

Up