x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വ​ര്‍മാ​രെ മ​ര്‍ദി​ച്ച സം​ഭ​വം: ക​ടു​വാ​ക്കു​ള​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ൾ പ​ണി​മു​ട​ക്കി


Published: November 4, 2025 05:18 AM IST | Updated: November 4, 2025 05:18 AM IST


ചി​ങ്ങ​വ​നം: ക​ടു​വാ​ക്കു​ള​ത്ത് റി​ട്ടേ​ണ്‍ ചാ​ര്‍ജി​ന്‍റെ പേ​രി​ല്‍ ര​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​ര്‍ക്കു മ​ര്‍ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​ര്‍ പ​ണി​മു​ട​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ക​ടു​വാ​ക്കു​ളം, ചൂ​ള​ക്ക​വ​ല​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.


ഓ​ട്ടം ക​ഴി​ഞ്ഞു തി​രി​കെ ക​ടു​വാ​ക്കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​യ്ക്കു കൈ​കാ​ണി​ച്ചു ക​യ​റി​യ അ​ച്ഛ​നും മ​ക​നും ചൂ​ള​ക്ക​വ​ല​യി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം 20 രൂ​പ ന​ല്‍കു​ക​യും ബാ​ക്കി 10 രൂ​പ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.


അ​തു​വ​ഴി വ​ന്ന മ​റ്റൊ​രു ഓ​ട്ടോ​ഡ്രൈ​വ​ര്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടെ​ങ്കി​ലും ഇ​രു​വ​ര്‍ക്കും മ​ര്‍ദ​ന​മേ​ല്‍ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​ര്‍ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ല്‍ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.


ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​ര്‍ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​വ​രെ​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷാ പ​ണി​മു​ട​ക്ക്.

Tags : local nattuvishesham Driver

Recent News

Up