x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് : പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു​ഡി​എ​ഫ് വി​ട്ടു​നി​ൽ​ക്കും


Published: December 26, 2025 09:52 PM IST | Updated: December 26, 2025 09:52 PM IST

എ​രു​മേ​ലി: പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്രം പ​ങ്കെ​ടു​ത്താ​ൽ മ​തി​യെ​ന്ന് അം​ഗ​ങ്ങ​ൾ​ക്ക് യു​ഡി​എ​ഫ് വി​പ്പ് ന​ൽ​കി. ഇ​തോ​ടെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​കു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം മാ​ത്രം ന​ട​ക്കു​മെ​ന്നും വ്യ​ക്ത​മാ​യി.

24 അം​ഗ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​യി​ൽ 14 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫ് വി​ട്ടു​നി​ന്നാ​ൽ ക്വോ​റം തി​ക​യി​ല്ല. പ​കു​തി അം​ഗ​ങ്ങ​ളാ​യ 12 പേ​ർ പ​ങ്കെ​ടു​ത്താ​ലാ​ണ് ക്വോ​റ​മാ​വു​ക. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​മാ​ണ്. യു​ഡി​എ​ഫി​ൽ പ​ട്ടി​ക വ​ർ​ഗ പ്ര​തി​നി​ധി​യി​ല്ല. ഇ​ത് കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. യു​ഡി​എ​ഫ് വി​ട്ടു​നി​ൽ​ക്കു​ന്ന​തോ​ടെ ക്വോ​റ​മി​ല്ലെ​ന്ന് അ​റി​യി​ച്ച് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി റ​ദ്ദാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തും.

ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​നി​ത​യ്ക്കാ​ണ്. യു​ഡി​എ​ഫി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് ഇ​തു​വ​രെ തീ​രു​മാ​നി​ക്കാ​ൻ നേ​തൃ​ത്വ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്നു രാ​വി​ലെ യോ​ഗം ചേ​ർ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് നേ​തൃ​ത്വം അ​റി​യി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ൽ​ഡി​എ​ഫി​ൽ ചേ​ന​പ്പാ​ടി വാ​ർ​ഡ് അം​ഗം സു​ധ വി​ജ​യ​ൻ, ബി​ജെ​പി​യി​ലെ മൂ​ക്ക​ൻ​പെ​ട്ടി വാ​ർ​ഡ് അം​ഗം പി.​എ​സ്. സു​ര​ണ്യ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഇ​ട​തു​പ​ക്ഷ​ത്തും ബി​ജെ​പി​യി​ലും നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ട്ടു​നി​ന്നാ​ൽ ക്വോ​റം ഇ​ല്ലാ​ത്ത​തു​മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​കാ​തെ യോ​ഗം റ​ദ്ദാ​കു​മെ​ങ്കി​ലും പി​റ്റേ​ന്ന് ക്വോ​റം ഇ​ല്ലാ​തെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത്‌ രാ​ജ് നി​യ​മ​വ്യ​വ​സ്ഥ. യു​ഡി​എ​ഫ് വി​ട്ടു​നി​ന്നാ​ൽ ഈ ​ച​ട്ടം പ്ര​കാ​രം നാ​ളെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി വ​രും.

പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​മാ​യ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ആ​കെ ര​ണ്ടു പേ​രാ​ണ് പ​ട്ടി​ക​വ​ർ​ഗ പ്ര​തി​നി​ധി​ക​ളാ​യി ജ​യി​ച്ചി​ട്ടു​ള്ള​ത്. ഒ​രാ​ൾ ഏ​ഴ് അം​ഗ​ങ്ങ​ളു​ള്ള ഇ​ട​തു​പ​ക്ഷ​ത്തു​ള്ള ഒ​രു സി​പി​എം അം​ഗ​മാ​യ ശ്രീ​നി​പു​രം വാ​ർ​ഡി​ൽ ജ​യി​ച്ച അ​മ്പി​ളി സ​ജീ​വ​നാ​ണ്. മ​റ്റൊ​രാ​ൾ ര​ണ്ട് അം​ഗ​ങ്ങ​ളു​ള്ള ബി​ജെ​പി​യി​ൽ ഉ​മി​ക്കു​പ്പ വാ​ർ​ഡി​ൽ​നി​ന്നു ജ​യി​ച്ച കെ.​കെ. രാ​ജ​നാ​ണ്.

നാ​ളെ യു​ഡി​എ​ഫ് വി​ട്ടു​നി​ന്നാ​ലും ക്വോ​റം ഇ​ല്ലെ​ന്ന കാ​ര​ണം പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ധ​ക​മാ​കി​ല്ല. എ​ൽ​ഡി​എ​ഫി​ലെ അ​മ്പി​ളി സ​ജീ​വ​നും ബി​ജെ​പി​യി​ലെ കെ.​കെ. രാ​ജ​നും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ഇ​രു മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ളും അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഏ​ഴ് അം​ഗ​ങ്ങ​ളു​ള്ള എ​ൽ​ഡി​എ​ഫി​ലെ അ​മ്പി​ളി സ​ജീ​വ​നാ​ണ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​ത്.

24 ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സ്‌ -11, മു​സ്‌​ലിം ലീ​ഗ്-​ര​ണ്ട്, ആ​ർ​എ​സ്പി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ യു​ഡി​എ​ഫി​ന് 14 അം​ഗ​ങ്ങ​ളു​ണ്ട്. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം-​അ​ഞ്ച്, സി​പി​ഐ-​ര​ണ്ട് എ​ന്നി​ങ്ങ​നെ ഏ​ഴും ബി​ജെ​പി​ക്ക് ര​ണ്ട് അം​ഗ​ങ്ങ​ളും ഇ​തു കൂ​ടാ​തെ ഒ​രു സ്വ​ത​ന്ത്ര​നു​മു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്,
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ
തീ​രു​മാ​ന​മാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് സ്ഥാ​നം തീ​രു​മാ​ന​മാ​യി. യു​ഡി​എ​ഫി​ന് ഭ​ര​ണം ല​ഭി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വി​ഷ​നി​ല്‍​നി​ന്ന് വി​ജ​യി​ച്ച പി.​എ. ഷെ​മീ​ര്‍ അ​ധ്യ​ക്ഷ​നാ​കും. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് പി.​എ. ഷെ​മീ​ര്‍. ചേ​ന​പ്പാ​ടി ഡി​വി​ഷ​നി​ല്‍​നി​ന്ന് വി​ജ​യി​ച്ച റോ​സ​മ്മ ആ​ഗ​സ്തി വൈ​സ് പ്ര​സി​ഡ​ന്‍റാ​കും. 16 ഡി​വ ിഷ​നു​ക​ളു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ 13 ഡി​വി​ഷ​നു​ക​ളും നേ​ടി വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ആ​റാം വാ​ര്‍​ഡി​ല്‍​നി​ന്ന് വി​ജ​യി​ച്ച സു​നി ജോ​സ​ഫ് പ​ത്യാ​ല പ്ര​സി​ഡ​ന്‍റാ​കും. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ആ​ദ്യ ടേം ​കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു. എ​ട്ടാം വാ​ര്‍​ഡം​ഗ​മാ​യ സു​നി​ല്‍ തേ​നം​മാ​ക്ക​ലി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍, മൂ​ന്ന് അം​ഗ​ങ്ങ​ളു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

എ​ല്‍​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ര്‍​ത്തി​യ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴാം വാ​ര്‍​ഡി​ല്‍ നി​ന്ന് വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ അ​ന്ന​മ്മ വ​ര്‍​ഗീ​സ് പ്ര​സി​ഡ​ന്‍റാ​കും. ഇ​വി​ടെ വ​നി​ത​യ്ക്കാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ഡ​യ​സ് കോ​ക്കാ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റാ​കും. ടേം ​വ്യ​വ​സ്ഥ​യി​ല്‍ ഒ​ന്ന​ര വ​ര്‍​ഷം സി​പി​ഐ​ക്കും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കും.

Tags : Erumely Panchayat nattuvisesham local news

Recent News

Up