x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​റ്റു​ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ എ​ക്സൈ​സ് പി​ടി​യി​ൽ


Published: December 26, 2025 10:28 PM IST | Updated: December 26, 2025 10:28 PM IST

വാ​റ്റു​ചാ​രാ​യ​വു​മാ​യി പി​ടി​യി​ലാ​യ ബി​നോ​ജ്

രാ​ജാ​ക്കാ​ട്: ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡി​ന്‍റെ ചു​മ​ത​ല​യു​ള്ള സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ര​ഞ്ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ രാ​ജാ​ക്കാ​ട് എ​ൻ​ആ​ർ സി​റ്റി​യി​ൽ​നി​ന്ന് 120 ലീ​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

എ​ൻ​ആ​ർ സി​റ്റി വ​ള്ളി​ശേ​രി​ൽ ബി​നോ​ജാ​ണ് (49) പി​ടി​യി​ലാ​യ​ത്. വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ചാ​രാ​യം നി​ർ​മി​ച്ച് ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​ന്നി​ഫാ​മി​ന്‍റെ മ​റ​വി​ലാ​ണ് ചാ​രാ​യ​നി​ർ​മാ​ണ​വും വി​ത​ര​ണ​വും ന​ട​ത്തി​വ​ന്ന​തെ​ന്നാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Tags : Excise arrests nattuvisesham local news

Recent News

Up