x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: November 17, 2025 02:29 AM IST | Updated: November 17, 2025 02:29 AM IST

ചാ​ലി​ശേ​രി​യി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി

ചാ​ലി​ശേ​രി: സെ​ന്‍റ്് പീ​റ്റേ​ഴ​സ് ആ​ൻഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ 160 മ​ത് ശി​ലാ​സ്ഥാ​പ​ന പെ​രു​ന്നാ​ളി​ന് ഇന്നലെ കൊ​ടി​യേ​റി.

ഇന്നലെ രാ​വി​ലെ ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു മൂ​ങ്ങാം​കു​ന്നേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ കൊ​ടി ആ​ശീ​ർ​വ​ദി​ച്ചു. തു​ട​ർ​ന്ന് വി​കാ​രി കൊ​ടി​യേ​റ്റം ന​ട​ത്തി. 20, 21 ദി​വ​സ​ങ്ങ​ളി​ലാ​ണ് പെ​രു​ന്നാ​ൾ.

പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ​ത്തി​ന് വി​കാ​രി ഫാ. ​ബി​ജു മു​ങ്ങാം​കു​ന്നേ​ൽ, ട്ര​സ്റ്റി സി.​യു. ശ​ല​മോ​ൻ, സെ​ക്ര​ട്ട​റി ടൈ​റ്റ​സ് ഡേ​വീ​ഡ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മാ​നേ​ജിം​ഗ് ക​മ്മ​റ്റി നേ​തൃ​ത്വം ന​ൽ​കി.

വെ​ളു​ത്തൂ​ർ പ​ള്ളി​

വെ​ളു​ത്തൂ​ർ: വെ​ളു​ത്തൂ​ർ സെന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെയും വി​ശു​ദ്ധ സെ​ബാ​സ്ത്യ​നോ​സി​ന്‍റെയും തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഡി​ൽ ജോ ​അ​ച്ചാ​ണ്ടി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​ജോ മു​രി​ങ്ങ​ത്തേ​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സ​ന​ൽ മാ​ളി​യേ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. ഉ​ച്ച​തി​രി​ഞ്ഞ് ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് ഫാ. ​ബി​സ്റ്റ​ൻ കൂള കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

ഇ​ന്ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മദി​നം ആ​ച​രി​ക്കും. രാ​വി​ലെ 6.15 ന് ​കു​ർ​ബാ​ന, ഒ​പ്പീ​സ്. വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ കൈ​താ​ര​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന്‍റോ കൂ​ത്തൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ സ​ണ്ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ക്രി​സ്റ്റോ പാ​വറ​ട്ടി​ക്കാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Feast in churches nattuvisesham local news

Recent News

Up