ചേലക്കര പഴയപള്ളി പെരുന്നാളിന്റെ ഭാഗമായി അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം.
കൂനംമൂച്ചി സെന്റ്
ഫ്രാൻസിസ് സേവ്യർ
കൂനംമൂച്ചി: സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ഊട്ടുതിരുനാളിനു വിശുദ്ധകുർബാനയ് ക്കു ശേഷം ഇടവകവികാരി ഫാ. ജെയ്സൻ മാറോക്കി കൊടിയേറ്റി. ഏഴിനാണു തിരുനാൾ.
അന്നേദിവസം രാവിലെ 6.30ന് ഫാ. ജെയ്സൻ മാറോക്കിയുടെ കാർമികത്വത്തിൽ ദിവ്യബലി. 9.30നു നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. റോജർ വാഴപ്പിള്ളി മുഖ്യകാർമികനാകും. ചെമ്മണ്ണൂർ ഇടവകവികാരി ഫാ. ഗ്ലാഡ്റിൻ വട്ടക്കുഴി സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, പാരിഷ് ഹാളിൽ ഊട്ടുസദ്യ എന്നിവ ഉണ്ടായിരിക്കും.
കൊടിയേറ്റത്തിനു കണ്‍വീനർ എ.ജെ. ജോണ്സണ്, ട്രഷറർ കെ.വി. ജോയ്, കൈക്കാരൻമാരായ അൽഫോണ്‍സ് മുട്ടത്ത്, ജോഷി വർഗീസ്, കെ.വി. ജോയ്, എം.കെ. റെജി തുടങ്ങിയവർ നേതൃത്വം നൽകി.
വടക്കാഞ്ചേരി
സെന്റ് ഫ്രാൻസിസ് സേവിയേഴ്സ്
വടക്കാഞ്ചേരി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ 473-ാം മരണത്തിരുനാൾ ഭക്തി സാന്ദ്രമായി. ഇന്നലെരാവിലെ 5 .45 നും ഏഴിനും വിശുദ്ധ കുർബാന നടന്നു. തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, നേർച്ച ഭക്ഷണം ആശീർവദിക്കൽഎന്നിവയും നടന്നു.
തുടർന്ന് 8.30ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം, ലദീഞ്ഞ്, നൊ വേന, പ്രദക്ഷിണം, തിരുശേഷിപ്പ് വണങ്ങൽ എന്നീ തിരുക്കർമങ്ങൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ മുഖ്യകാർമികനായി. അസി. വികാരി ഫാ. എബിൻ പൈനാടത്ത് സഹകാർമികനായി.
കൈക്കാരൻമാർ, തിരുനാൾ കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആയിരക്കണക്കിന് വിശ്വാസികൾ ഊട്ടുനേർച്ചയിൽ പങ്കെടുത്തു.
ദർശന സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു തിരുനാളാഘോഷം.