കല്ലംകുന്ന് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇരിങ്ങാലക്കുട രൂപത ചാൻസലർ റവ. ഡോ. കിരണ്‍ തട്ട്ല കൊടിയേറ്റുന്നു. വികാരി ഫാ. അനൂപ് കോലംകണ്ണി സ
കല്ലംകുന്ന് സെന്റ്
സെബാസ്റ്റ്യൻസ്
കല്ലംകുന്ന്: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇരിങ്ങാലക്കുട രൂപത ചാൻസലർ ഡോ. കിരണ്‍ തട്ട്ല കൊടിയേറ്റി. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ.
ജനുവരി രണ്ടുവരെ രാവിലെ 6.30 നു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന ഉണ്ടായിരിക്കും. അന്പുതിരുനാൾദിനമായ ജനുവരി മൂന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് പള്ളിയിൽ സമാപിക്കും.
തിരുനാൾദിനമായ മൂന്നിനു രാവിലെ 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് നാലിന് ആരംഭിക്കുന്ന പ്രദക്ഷിണം രാത്രി ഏഴിനു പള്ളിയിൽ സമാപിക്കും. നാലിനു രാത്രി ഏഴിന് ഇവാൻ ബീറ്റ്സ് അവതരിപ്പിക്കുന്ന ബാൻഡ് ടൈം ട്രാവലറിന്റെ മെഗാ ഷോ ഉണ്ടായിരിക്കും.
തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ്
തൂമ്പാക്കോട്: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് ഫാ. ജോൺ പോൾ ഈയ്യനം കൊടി ഉയർത്തി. ജനുവരി രണ്ടുവരെ നവനാൾ. മൂന്നിന് രാവിലെ 6.30 ന് പ്രസുദേന്തി വാഴച, ലദീഞ്ഞ്, വിശുദ്ധ കുർബാന തുടർന് വീടുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ്, രാത്രി 10ന് യൂണിറ്റുകളിൽനിന്ന് അമ്പു പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
നാലിന് 6.30ന് വിശുദ്ധ കുർബാന, 10നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സിബു കള്ളാപറമ്പിൽ കാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ സന്ദേശം നൽകും. നാലിന് വിശുദ്ധ കുർബാന, തിരുനാൾ പ്രദക്ഷിണം.