x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ല്‍ ഫ​യ​ലു​ക​ളും റി​ക്കാ​ര്‍​ഡ് ബു​ക്കു​ക​ളും ന​ശി​ച്ച​നി​ല​യി​ല്‍


Published: January 11, 2026 05:57 AM IST | Updated: January 11, 2026 05:57 AM IST

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ഫ​യ​ലു​ക​ളും റി​ക്കാ​ർ​ഡ് ബു​ക്കു​ക​ളും മു​ന്‍ ഭ​ര​ണ​സ​മി​തി സം​ര​ക്ഷി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ന​ശി​ച്ചു​പോ​യ​താ​യി ആ​ക്ഷേ​പം. പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യി 2015 - 20 ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് റി​ക്കാ​ര്‍​ഡു​ക​ളും ഫ​യ​ലു​ക​ളും ന​മ്പ​രി​ട്ട് പ്ര​ത്യേ​ക മു​റി​യി​ല്‍ ഫ​യ​ല്‍ റാ​ക്കു​ക​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ഈ ​മു​റി​യി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ​തോ​ടെ ഇ​വ പ​ഴ​യ ലൈ​ബ്ര​റി ഹാ​ളി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. മ​തി​യാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​തെ വ​ലി​ച്ചു​വാ​രി​യി​ട്ട ഫ​യ​ലു​ക​ളും റി​ക്കാ​ർ​ഡു​ക​ളും വെ​ള്ളം ക​യ​റി​യും പൊ​ടി​പി​ടി​ച്ചും ന​ശി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും ഫ​യ​ലു​ക​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള വി​ശ്വ​നാ​ഥ​ന്‍ പ​റ​ഞ്ഞു. മു​ന്‍ ഭ​ര​ണസ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം ഡി​ജി​റ്റ​ലൈ​സേ​ഷ​ന് മു​ന്‍​പു​ള്ള ഒ​രു ഫ​യ​ലും വീ​ണ്ടെ​ടു​ക്കാ​നാകാ​ത്ത വി​ധം ന​ശി​ച്ചു​പോ​യ​താ​യും ഇ​വ​ര്‍ ആ​രോ​പി​ച്ചു.

Tags : nattu vishesham Files and record books destroyed

Recent News

Up