x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ടാ​യി​പ്പാ​റ​യി​ൽ വീ​ണ്ടും തീപിടിത്തം


Published: February 6, 2026 07:50 AM IST | Updated: February 6, 2026 07:50 AM IST

പ​ഴ​യ​ങ്ങാ​ടി: ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ മാ​ടാ​യി​പ്പാ​റ​യി​ൽവീ​ണ്ടും തീപിടിത്തം. ഏ​ക്ക​റുക​ണ​ക്കി​ന് ജൈ​വ വൈ​വി​ധ്യ​ങ്ങ​ളും അ​പൂ​ർ​വം സ​സ്യ​യി​ട​ങ്ങ​ളും പു​ൽ​മേ​ടു​ക​ളും അ​ഗ്നിക്കിരയായി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മാ​ടാ​യി കോ​ള​ജി​ന് മു​ൻ​വ​ശ​ത്തെ സ്ഥ​ല​ത്ത് തീപി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഇ​തി​ന് സ​മീ​പ​ത്ത് വ​ൻ അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യി​രു​ന്നു. ചൂ​ട് കാ​റ്റി​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ തീ ​പ​ട​ർ​ന്ന​ത് നാ​ട്ടു​കാ​രി​ലും പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി​യി​രു​ന്നു. മാ​ടാ​യി​പ്പാ​റ​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​വു​ന്ന തീപിടിത്തത്തിനു പി​ന്നി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്.

പ​യ്യ​ന്നൂ​രി​ൽ നി​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും പ​ഴ​യ​ങ്ങാ​ടി പോ​ലീ​സും ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് ഉ​ള്ളി​ൽ പ​ത്തി​ൽ കൂ​ടു​ത​ൽ ത​വ​ണ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

Tags : nattu vishesham Fire breaks Mataipara

Recent News

Up