കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ നിർമിച്ചു നൽകുന്ന സ്നേഹഭവനങ്ങളുടെ തറക്കല്ലിടീൽ വെളിയേൽച്ചാൽ സെന്റ് ജോസഫ് ഫെറോന വികാരി ഫാ. ജോൺ പിച്ചാപ്പിള്ളിൽ
കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വീടില്ലാത്തവർക്കായി നടപ്പാക്കുന്ന സ്നേഹസ്പർശം പദ്ധതിയിലൂടെ നാല് കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. കീരംപാറ കരിയിലപ്പാറയിൽ മൂന്ന് സ്നേഹഭവനങ്ങൾക്ക് വെളിയേൽച്ചാൽ സെന്റ് ജോസഫ് ഫെറോന വികാരി ഫാ. ജോൺ പിച്ചാപ്പിള്ളിൽ തറക്കല്ലിട്ടു. നാലാമതു ഭവനം ചെങ്കരയിലാണ് നിർമിക്കുന്നത്.
സ്നേഹസ്പർശം വഴി കീരംപാറയിൽ ഇതിനോടകം മൂന്ന് വീടുകൾ കൈമാറിയിട്ടിട്ടുണ്ട്. 2 സ്നേഹഭവനങ്ങൾ ഈ വർഷമാണ് എല്ലാ സൗകര്യങ്ങളോടും കൂടി നിർമിച്ചു നൽകിയത്. ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തിലാണ് സ്നേഹഭവനങ്ങൾ നിർമിക്കുന്നത്. 2026 ഓടു കൂടി ഇടവകയിലെ എല്ലാവർക്കും സ്നേഹഭവനം ഒരുക്കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പറഞ്ഞു.
കൈക്കാരന്മാരായ മൈക്കിൾ തെക്കേക്കുടി, ജെയിംസ് തെക്കേക്കര, ഫാമിലി അപ്പോസ്തലേറ്റ് പ്രസിഡന്റ് ഷോജി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു. സംഘടനാ ഭാരവാഹികളായ ജിജി പുളിക്കൽ, ഡിംപിൾ ഷോജി, സോണി ഇടത്തല, ലൂയിസ് ചെറായിൽ, റാണി ജോസ്, ജോർജ് മാത്യു ചെറായിൽ, ജിമ്മിച്ചൻ പുതിയാത്ത് എന്നിവർ നേതൃത്വം നൽകി.
Tags : Keerampara Ernakulam