കോയമ്പത്തൂർ: മധുക്കരയ്ക്കു സമീപം ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കോയമ്പത്തൂർ ആശുപത്രിയിൽ മരിച്ച ഒരാളുടെ മൃതദേഹം കേരളത്തിലെത്തി കൈമാറിയശേഷം കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
മധുക്കരയ്ക്ക് സമീപം ബോഡിനായക്കൻപാളയം പ്രദേശത്തെ പെട്രോൾപമ്പിനുസമീപം വരുന്നതിനിടെ ആംബുലൻസ് കാറിൽ ഇടിക്കുകയായിരുന്നു.
ആംബുലൻസ് റോഡരികിൽ മറിഞ്ഞു, കാർ പൂർണമായും തകർന്നു. ആംബുലൻസിലുണ്ടായിരുന്ന രണ്ടുയാത്രക്കാർക്കും കാറിലുണ്ടായിരുന്ന രണ്ടുപേർക്കുമാണ് പരിക്കേറ്റത്. നാലുപേരെയും കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുക്കര പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.