x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് നാ​ല് യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്


Published: December 26, 2025 10:35 PM IST | Updated: December 26, 2025 10:35 PM IST

അപകടത്തിൽപ്പെട്ട കാർ.

മൂ​ല​മ​റ്റം: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് 30 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്. കാ​ഞ്ഞാ​ർ പു​ള്ളി​ക്കാ​നം റോ​ഡി​ൽ കു​മ്പ​ങ്ങാ​ന​ത്താ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ളാ​യ അ​ർ​ജു​ൻ (22), ബെ​ർ​ണാ​ർ​ഡ് (22), കൃ​ഷ്ണ​ൻ​കു​ട്ടി (24), രാ​ജ് സാ​ൻ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ വാ​ഗ​മ​ൺ സ​ന്ദ​ർ​ശി​ച്ച് തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം.

വി​ര​മ​റി​ഞ്ഞ് മൂ​ല​മ​റ്റം ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ യു​വാ​ക്ക​ൾ കാ​റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ജി​ജോ കോ​ച്ചേ​രി​യു​ടെ കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് വാ​ഗ​മ​ൺ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​ണ് യു​വാ​ക്ക​ൾ. കാ​ഞ്ഞാ​ർ പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. യു​വാ​ക്ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : Four youths injured nattuvisesham local news

Recent News

Up