ഗൗരി നന്ദനയും ശ്രേയയും
കായംകുളം: പാലക്കാട് ബിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗൗരിനന്ദനയും ശ്രേയയും ഡിവൈസ് ഡിസൈൻ ചെയ്ത് താരങ്ങളായി. മുതുകുളം കെവി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരി നന്ദനയും ശ്രേയയും ഇമ്പ്രവൈസ്ഡ് എക്സ്പരിമെന്റ് വിഭാഗത്തിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്.
രണ്ടാം വർഷ ഹയർ സെക്കൻഡറി ഫിസിക്സ് പാഠഭാഗങ്ങളിൽ പഠിച്ച പ്രായോഗിക വശങ്ങളെ അടിസ്ഥാനമാക്കി ഗാർഹിക വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ആവശ്യമായ അറിവ് ജനങ്ങൾക്ക് നൽകുന്നതിന് പ്രയോജനപ്പെടുന്ന ഉപകരണമാണ് ഇരുവരും നിർമിച്ചത്. ഈ ഉപകരണം വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിദ്യാർഥികൾ പറഞ്ഞു.
Tags : science fair nattuvisesham local news