x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ വി.​ടി. മാ​ത്യു​വി​നെ ആ​ദ​രി​ച്ചു


Published: December 26, 2025 10:25 PM IST | Updated: December 26, 2025 10:25 PM IST

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ മേ​ജ​ര്‍ ജ​ന​റ​ല്‍ വി.​ടി. മാ​ത്യു​വി​നെ മാ​നേ​ജ​ര്‍ മോ​ണ്‍ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ക്കു​ന്നു.

തൊ​ടു​പു​ഴ : വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ അ​നേ​കം ദു​ര​ന്ത​മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ മേ​ജ​ര്‍ ജ​ന​റ​ല്‍ വി.​ടി. മാ​ത്യു​വി​നെ ന്യൂ​മാ​ന്‍ കോ​ള​ജ് മെ​റി​റ്റ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ​രി​ച്ചു.

അ​തി​വി​ശി​ഷ്ട സേ​വാ​മെ​ഡ​ല്‍, യു​ദ്ധ സേ​വാ​മെ​ഡ​ല്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൈ​നി​ക ബ​ഹു​മ​തി​ക​ള്‍ നേ​ടി​യ അ​ദ്ദേ​ഹ​ത്തെ മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​രി​ച്ച​ത്.

കേ​ര​ള ക​ര്‍​ണാ​ട​ക ഉ​പ​മേ​ഖ​ല​യി​ല്‍ ജ​ന​റ​ല്‍ ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ജ​ന​റ​ല്‍ വി.​ടി. മാ​ത്യു തൊ​ടു​പു​ഴ ഏ​ഴു​മു​ട്ടം സ്വ​ദേ​ശി​യാ​ണ്. 1988 ഡി​സം​ബ​റി​ല്‍ 11 മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ല്‍ ചേ​ര്‍​ന്ന ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 2024-ലെ ​പ്ര​ള​യ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ ഉ​പ​ക​രി​ച്ച ബെ​യ്‌​ലി പാ​ലം 31 മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ഇ​ന്ത്യ​ന്‍ സൈ​ന്യം നി​ര്‍​മി​ച്ച​ത്.

ച​ട​ങ്ങി​ല്‍ 18 കേ​ര​ള ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ ആ​ര്‍.​എ​സ്.​ആ​ര്‍. കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ്, അ​സോ​സി​യേ​റ്റ് എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു, ഡോ. ​സാ​ജു ഏ​ബ്ര​ഹാം, പ്ര​ഫ. ബി​ജു പീ​റ്റ​ര്‍, ബ​ര്‍​സാ​ര്‍ ഫാ. ​ഏ​ബ്ര​ഹാം നി​ര​വ​ത്തി​നാ​ല്‍, യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. അ​ബി​നാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : General V.T. Mathew nattuvisesham local news

Recent News

Up