x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തീ​ക്ഷ​യേ​കി വി​ക​സ​ന പ​ദ്ധ​തി​ക​ൾ; കോ​ഴി​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ന് ഗോ​ഡൗ​ണും ഓ​ഫീ​സും


Published: November 22, 2025 04:42 PM IST | Updated: November 22, 2025 04:44 PM IST

മ​ങ്കൊ​മ്പ്: നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​നി​ൽ ഉ​ൾ​പ്പെ​ട്ട കോ​ഴി​ച്ചാ​ൽ തെ​ക്ക് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ ന​വീ​ക​രി​ച്ച ഗോ​ഡൗ​ണി​ന്‍റെ​യും പു​തി​യ​താ​യി നി​ർ​മി​ച്ച ഓ​ഫീ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ബി. ര​മേ​ശ​ൻ പാ​ണ്ടി​ശേ​രി നി​ർ​വ​ഹി​ച്ചു. നീ​ലം​പേ​രൂ​ർ കൃ​ഷി ഓ​ഫീ​സ​ർ മ​നോ​ജ് അ​ഗ​സ്റ്റ്യ​ൻ, ഡോ. ​നി​മ്മി ജോ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്നു വി​ത്തു​ക​ളു​ടെ പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ചും വ​ള​പ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ചും നി​മ്മി ജോ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. സ​മി​തി ക​ൺ​വീ​ന​ർ ടി.​കെ. ബി​ജു യോ​ഗ​ത്തി​നു സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. അ​നി​ൽ​കു​മാ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തേ പാ​ട​ശേ​ഖ​ര​ത്തി​ൽ കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ​പ്പെ​ടു​ത്തി നാ​ല​ര​ക്കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. പൊ​തു​മ​ട​ക​ൾ, ക​ലിം​ഗു​ക​ൾ, മോ​ട്ടോ​ർ ത​റ, ബ​ണ്ട്, ക​ല്ലു​കെ​ട്ട് തു​ട​ങ്ങി​യ​വ​യു​ടെ ജോ​ലി​ക​ൾ 80 ശ​ത​മാ​നം​വ​രെ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 50 എ​ച്ച്പി​യു​ടെ സ​ബ്മെ​ഴ്സി​ബി​ൾ പ​മ്പ് ഈ ​പാ​ട​ശേ​ഖ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത പെ​ട്ടി​യും പ​റ​യ്ക്കും പ​ക​ര​മാ​യു​ള്ള പു​തി​യ ജെ​റ്റ് പ​മ്പ് വെ​ള്ള​പ്പൊ​ക്ക നാ​ളു​ക​ളി​ലെ പ​മ്പിം​ഗി​നു കൂ​ടു​ത​ൽ അ​നു​യോ​ജ്യ​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നെ​ൽ​കൃ​ഷി​ക്കൊ​പ്പം നാ​ടി​നും ഗു​ണ​ക​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു നാ​ട്ടു​കാ​ർ.

Tags : neelamperoor inauguration

Recent News

Up