x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെഎ​സ്എ​സ്പിഎ


Published: November 2, 2025 12:30 AM IST | Updated: November 2, 2025 12:30 AM IST

കെ​എ​സ്എ​സ്പിഎ ക​രി​മ്പ മ​ണ്ഡ​ലം ക​ൺ​വൻ​ഷ​ൻ കോ​ൺഗ്രസ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ.​ ഷൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്ല​ടി​ക്കോ​ട്: മാ​സം​തോ​റു​മു​ള്ള പ്രീ​മി​യം വ​ർ​ധി​പ്പി​ക്കു​ക​യും ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്ത മെ​ഡി​സെ​പ് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രി​മ്പ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൺ​വ​ൻ​ഷ​ൻ കോ​ൺ​ഗ്ര​സ് കോ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. ഷൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​എ ക​രി​മ്പ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ച്ച​ൻ മാ​ത്യു, മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി പി. ​ബാ​ല​ഗോ​പാ​ല​ൻ, എ. ​ശി​വ​ദാ​സ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം തോ​മ​സ് ആ​ന്‍റ​ണി, ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എം. നൗ​ഷാ​ദ്, കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, മോ​ളി ഫ്രാ​ൻ​സി​സ്, ജോ​യി ജോ​സ​ഫ്, പി.​ജി. പ്ര​സാ​ദ്, ട്രീ​സ ജോ​ൺ, പ്ര​സ​ന്ന​കു​മാ​രി, പി. ​ഭാ​സ്ക്ക​ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗു​രു​ജ്യോ​തി അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് പി. ​ഭാ​സ്ക്ക​ര​ൻ, അ​ന്താ​രാ​ഷ്ട്ര ഫെ​ലോ​ഷി​പ്പ് ജേ​താ​വ് ട്രീ​സ അ​ബ്രാ​ഹം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യി തോ​മ​സ്- പ്ര​സി​ഡ​ന്‍റ് ,ജോ​യി ജോ​സ​ഫ്-​സെ​ക്ര​ട്ട​റി, പി.​ജി. പ്ര​സാ​ദ്- ട്ര​ഷ​റ​ർ, മോ​ളി ഫ്രാ​ൻ​സി​സ്-​വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : KSSPA nattuvisesham local news

Recent News

Up