x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​ള്ളി​ക്കാ​വ് ചി​റ അ​ള​ന്ന് അ​തി​രി​ടാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്


Published: December 11, 2025 01:15 AM IST | Updated: December 11, 2025 01:15 AM IST

തൃ​ശൂ​ർ: മ​രോ​ട്ടി​ച്ചാ​ലി​ലെ ചു​ള്ളി​ക്കാ​വ് ചി​റ അ​ള​ന്ന് അ​തി​ർ​ത്തി നി​ശ്ച​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ചി​റ​യി​ലെ മ​ണ്ണും​ചെ​ളി​യും നീ​ക്കി കു​ടി​വെ​ള്ള​സ്രോ​ത​സ് ആ​ക്ക​ണ​മെ​ന്നും മ​ണ്ണെ​ടു​ത്ത് വ​ശ​ങ്ങ​ളി​ൽ ബ​ണ്ടു​കെ​ട്ടി കൃ​ഷി​യി​ട​ത്തി​ലേ​ക്കു വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് അ​ഡ്വ.​ കെ.​ബി. ഗം​ഗേ​ഷ് മു​ഖാ​ന്ത​രം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കെ​ഇ​ആ​ർ​ഐ, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ​സ​മി​തി​യും പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​റ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്താ​ൻ റ​വ​ന്യൂ വ​കു​പ്പി​നോ​ട് ജ​സ്റ്റീ​സ് വി​ജു ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ട​ത്. ചി​റ​യി​ലെ മ​ണ്ണെ​ടു​ത്തു ബ​ണ്ടു​കെ​ട്ടി​യാ​ൽ കൃ​ഷി​യി​ട​ത്തി​ ലേ​ക്കു വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യാം. ആ​ഴം കൂ​ട്ടു​ന്ന​തു കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മു​ണ്ടാ​ക്കും. ചി​റ​യു​ടെ വി​ക​സ​നം ടൂ​റി​സം സാ​ധ്യ​ത​ക​ളും വ​ർ​ധി​പ്പി​ക്കും.

കൊ​ച്ചി രാ​ജ​കു​ടും​ബം കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് കി​ര​ങ്ങാ​ട്ടു​മ​ന​യു​ടെ പാ​ട്ട​ഭൂ​മി​യി​ൽ ചി​റ കെ​ട്ടി​യ​തെ​ന്നും മ​രോ​ട്ടി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ മ​ണ്ണും മ​ര​വും ഉ​പ​യോ​ഗി​ച്ച് ചി​റ​കെ​ട്ടി ഒ​ന്പ​ത​ടി ഉ​യ​ര​ത്തി​ൽ വെ​ള്ള​മു​യ​ർ​ത്തി ഇ​രു​ക​ര​ക​ളി​ലൂ​ടെ​യു​മു​ള്ള ക​നാ​ലു​ക​ളി​ലൂ​ടെ വെ​ള്ള​മെ​ത്തി​ച്ചു കൃ​ഷി​പ്പ​ണി​ക​ൾ ന​ട​ത്തു​ന്നെ​ന്നു​മാ​ണ് പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

1971ൽ ​ആ​ണ് പ​ത്ത​ടി ഉ​യ​ര​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​ക്ക്ഡാം നി​ർ​മി​ച്ച​ത്. അ​ന്ന​ത്തെ ചെ​ക്ക്ഡാ​മി​ന്‍റെ ഉ​യ​ര​മോ വീ​തി​യോ പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ മാ​റ്റി​യി​ട്ടി​ല്ലെ​ന്നും ഇ​രു​ക​ര​ക​ളി​ലും പ​കു​തി​യോ​ളം ഉ​യ​ര​ത്തി​ൽ ചെ​ളി​യ​ടി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​തു നീ​ക്കം ചെ​യ്യാ​വു​ന്ന​താ​ണെ ​ന്നും പ​ഞ്ചാ​യ​ത്ത് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ചി​റ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്ക​ണ​മെ​ന്നു​മാ​ണ് കെ​ഇ​ആ​ർ​ഐ​യും ജ​ല​സേ​ച​ന​വ​കു​പ്പും ചേ​ർ​ന്നു ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലും പ​റ​യു​ന്ന​ത്.

Tags : High Court orders nattuvisesham local newes

Recent News

Up