കാസര്‍ഗോഡ്: ഖനനം കഴിഞ്ഞ് അഗാധ ഗര്‍ത്തമായി മാറിയ കാഞ്ഞങ്ങാട് പുതുക്കൈ വാഴുന്നോറടിയിലുള്ള സ്ഥലം മണ്ണിട്ട് നികത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്.
ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഇതിനാവശ്യമായ നിര്‍ദേശം നല്കി അത് അടിയന്തരമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന് കാസർഗോഡ് ജിയോളജിസ്റ്റിന് നിര്‍ദേശം നല്കി.
സ്വീകരിച്ച നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കണം. ഖനനം നടത്തി ഉേക്ഷിക്കുന്ന കുഴികള്‍ മനുഷ്യജീവന് ഭീഷണിയായ മരണക്കുഴികളായി മാറുന്നത് ഗാരവമേറിയ കാര്യമാണെന്ന് ഉത്തരവില്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള ഇത്തരം സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കണം. മനുഷ്യജീവിതം അതുല്യവും വിലമതിക്കാന്‍ കഴിയാത്തതുമാണ്.
അനാസ്ഥയോ അശ്രദ്ധയോ കാരണം അപകടമുണ്ടാകുന്ന സാഹചര്യം ഒരിക്കലും അനുവദിക്കരുത്. അഗാധമായ ഗര്‍ത്തങ്ങളില്‍ വേലിക്കെട്ടി സംരക്ഷിക്കുന്നത് താത്കാലിക സുരക്ഷ മാത്രമാണ് നല്‍കുന്നതെന്നും കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. ഇത്തരം അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ഉത്തരവില്‍ പറഞ്ഞു.
വാഴുന്നോറടിയില്‍ അഞ്ചേക്കറിലുള്ള കുഴി കാടുകയറിയ നിലയിലാണെന്നും ഇത് നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഉപദ്രവകരമാണെന്നും ആരോപിച്ച് മധുരകൈ സ്വദേശി പി. രാമകൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചൈനാക്ലേ ഖനനം നടത്തി ഉപേക്ഷിച്ച കുഴിയാണ് അപകടാവസ്ഥയിലുള്ളതെന്ന് ജില്ലാ ജിയോളജിസ്റ്റ് കമ്മീഷനെ അറിയിച്ചു. സ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലി മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
Tags : mining nattuvisesham local news