x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​തി​രാ​നി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ കു​ങ്കി​യാ​ന​ക​ളെ കൊ​ണ്ടു​വ​രും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ


Published: November 4, 2025 01:16 AM IST | Updated: November 4, 2025 01:16 AM IST

വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം തു​ട​രു​ന്ന കു​തി​രാ​ൻ ഇ​രു​ന്പു​പാ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

പ​ട്ടി​ക്കാ​ട്: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം നേ​രി​ടു​ന്ന ഇ​രു​ന്പു​പാ​ല​ത്ത് ആ​വ​ശ്യ​മെ​ങ്കി​ൽ കു​ങ്കി​യാ​ന​ക​ളെ കൊ​ണ്ടു​വ​ന്ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. ആ​ക്ര​മ​ണ​കാ​രി​യാ​യ ഒ​റ്റ​യാ​നെ പി​ടി​കൂ​ടി ഉ​ൾ​ക്കാ​ട്ടി​ൽ വി​ട​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തു തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​ന്ന​യി​ച്ചു.

പാ​ല​ക്കാ​ട് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി(​ഐ​ഐ​ടി)​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്തു പ്ര​തി​രോ​ധ​വേ​ലി ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കൂ​ടാ​തെ ആ​ർ​ആ​ർ​ടി​യു​ടെ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തി കൂ​ടു​ത​ൽ വാ​ച്ച​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ​വേ​ണ്ട എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​യാ​യ വാ​ച്ച​ർ ബി​ജു​വി​ന് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​ടു​ത്ത​ദി​വ​സം വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പും കാ​ട്ടാ​ന ത​ക​ർ​ത്തു.

Tags : A.K. Saseendran nattuvisesham local news

Recent News

Up