x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് കെഎ​സ്ആ​ർടിസി ബ​സി​ൽ ക​യ​റി അ​ഭ്യാ​സം കാ​ണി​ച്ചാ​ൽ പി​ടി വീ​ഴും


Published: November 6, 2025 06:19 AM IST | Updated: November 6, 2025 06:19 AM IST

കൊ​ല്ലം: മ​ദ്യ​പി​ച്ച് കെഎ​സ്ആ​ർടി സി ബ​സി​ൽ ക​യ​റി അ​ഭ്യാ​സം കാ​ണി​ച്ചാ​ൽ പി​ടി വീ​ഴു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. അ​ത്ത​ര​ക്കാ​രെ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​ൻ ക​ണ്ട​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​ത്ത​നാ​പു​ര​ത്ത് പ​റ​ഞ്ഞു.

പു​ക​വ​ലി ചോ​ദ്യം ചെ​യ്ത പെ​ൺ​കു​ട്ടി​യെ ട്രെ​യി​നി​ൽ നി​ന്നും ച​വി​ട്ടി ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ െ ന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ദ്യ​പി​ച്ച കാ​ര​ണം കൊ​ണ്ട് ആ​രെ​യും ബ​സി​ൽ​ക​യ​റ്റാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ മ​ദ്യ​പി​ച്ച് സ​ഹ​യാ​ത്ര​ക്കാ​രോ​ടോ സ്ത്രീ​ക​ളോ​ടോ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ൽ ആ​ർ​ക്കും ക​ണ്ട​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യാം. അ​വ​രെ അ​ടു​ത്ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​ൻ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി കെ.​ബി.ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

പു​ക​വ​ലി​ച്ചു കൊ​ണ്ട് അ​ടു​ത്തെ​ത്തി​യാ​ളോ​ട് മാ​റി നി​ന്നി​ല്ലെ​ങ്കി​ൽ പ​രാ​തി​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞ​തി​ന് വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തി​യ സം​ഭ​വം ന​ട​ന്ന​ത് ര​ണ്ടു ദി​വ​സം മു​ൻ​പാ​യി​രു​ന്നു. കെഎ​സ്ആ​ർടി സി​യി​ലും സ​മാ​ന​സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.ര​ണ്ടു മാ​സം മു​ൻ​പാ​ണ് കൊ​ല്ല​ത്ത് സ​ഹ​യാ​ത്രി​ക​യോ​ട് ഒ​രാ​ൾ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച് അ​റ​സ്റ്റി​ലാ​വു​ന്ന​ത്.

Tags : KSRTC Local News Kollam Nattuvishesham

Recent News

Up