x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത്


Published: November 14, 2025 06:25 AM IST | Updated: November 14, 2025 06:25 AM IST

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട്ടി​ലെ ഏ​ക എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​ത് പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലാ​ണ്


യു​ഡി​എ​ഫ് ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യാ​യി ഇ​വി​ടെ ഭ​ര​ണം ന​ട​ത്തു​ന്നു. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് കു​ട്ട​നാ​ട്ടി​ല്‍ മി​ക​ച്ച ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി കു​ട്ട​നാ​ടി​ന് മൊ​ത്തം മാ​തൃ​ക​യാ​യി.


ഒറ്റനോട്ടത്തിൽ


പ​തി​നാ​റ് വാ​ര്‍​ഡു​ക​ളു​ള്ള ​പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫ്-9 എ​ല്‍​ഡി​എ​ഫ്-6 ബി​ജെ​പി-1 എ​ന്ന​താ​യി​രു​ന്നു ക​ക്ഷി നി​ല. യു​ഡി​എ​ഫി​ലെ ഒ​രം​ഗ​ത്തെ സം​സ്ഥാ​ന ഇ​ല​ക‌്ഷ​ന്‍ ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​യാ​ക്കി​യെ​ങ്കി​ലും ഭ​ര​ണ​ത്തി​ല്‍ മാറ്റം ഉ​ണ്ടാ​യി​ല്ല.

 

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത്


അമ്പ​ല​പ്പു​ഴ: ജി​ല്ല​യി​ലെ അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ല്‍ അ​മ്പ​ല​പ്പു​ഴ ബ്ലോക്കി​ലാ​ണ് 9.15 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. ദേ​ശീയപാ​ത​യ്ക്കു കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മാ​യി 17 വാ​ര്‍​ഡു​ക​ളാ​യി​രു​ന്ന പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് വി​ഭ​ജ​ന​ത്തോ​ടെ 19 വാ​ര്‍​ഡു​ക​ളാ​യി. ഇ​തി​ല്‍ പ​വ​ര്‍ ഹൗ​സ് വാ​ര്‍​ഡ് ജാ​തി സം​വ​ര​ണ​മാ​ണ്.


പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ ച​രി​ത്ര​ം പേ​റു​ന്ന സ്മൃ​തി മ​ണ്ഡ​പം നി​ല​കൊ​ള്ളു​ന്ന​തും പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ലാ​ണ്. ഒ​റ്റ​പ​ഞ്ചാ​യ​ത്താ​യി​രു​ന്ന പു​ന്ന​പ്ര വ​ട​ക്കും തെ​ക്കു​മാ​യി വി​ഭ​ജി​ച്ച​തി​നുശേ​ഷം സിപി​എമ്മാണ് ഭ​രി​ക്കു​ന്ന​ത്.

 

നേ​ട്ട​ങ്ങ​ൾ...

•ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പാ​ര്‍​പ്പി​ടം, മാ​ലി​ന്യ​വി​മു​ക്ത​നാ​ട് തു​ട​ങ്ങി​യ​വ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.
•ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ അം​ഗീ​കാ​ര​ത്തോ​ടൊ​പ്പം പ​ദ്ധ​തി ചെ​ല​വി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം പു​ന്നപ്ര​ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്.
•വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വ​ണ്‍ ടേ​ബി​ള്‍ വ​ണ്‍ ചെ​യ​ര്‍ പ​ദ്ധ​തി.
•പു​ന്ന​പ്ര ഗ​വ. സിവൈഎംഎ​ സ്കൂ​ളി​ന് ആ​ധു​നി​ക കെ​ട്ടി​ടം.
•ദേ​ശീയ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചുമാ​റ്റി​യ മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം മാ​റ്റി സ്ഥാ​പി​ച്ചു.
•ആ​ധു​നി​ക​ ശ്മ​ശാ​നം, വ​നി​ത​ക​ളു​ടെ ഫി​റ്റ്‌​ന​സ് സെ​ന്‍റര്‍, വി​യാ​നി ഖാ​ദി ഭ​വ​ന്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം ന​ട​ത്തി
•വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ആ​ധു​നി​ക​വ​ത്്ക​ര​ണം ന​ട​ത്തി.

 

നേ​ട്ട​ങ്ങ​ൾ...

•എ​ന്നും വെ​ള്ള​ക്കെ​ട്ടു​കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​പ​ക്ഷം ഗ്രാ​മീ​ണ റോ​ഡു​ക​ളും ന​വീ​ക​രി​ച്ചു.
• പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും മി​നി എം​സി​എ​ഫു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും വീ​ടു​ക​ളി​ല്‍ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ ബ​യോ കം​പോ​സ്റ്റ് ബി​ന്നു​ക​ള്‍ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.
• ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ 32 ഭൂര​ഹി​ത​ര്‍​ക്ക് ഭൂ​മി വാ​ങ്ങി ന​ല്കി. മുന്നൂ​റോ​ളം വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു.
• ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശു​ചി​മു​റി​ക​ള്‍ സ്ഥാ​പി​ച്ചു.
• കു​ട്ട​നാ​ട് ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക്കാ​യി ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്ക് നി​ര്‍​മി​ക്കാ​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ല്കി.
• എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു പ്ര​കാ​ശി​പ്പി​ച്ചു.
• പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ഭാ​തഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി.
• പ്ര​ധാ​ന തോ​ടു​ക​ളി​ലെ പോ​ള​യും മാ​ലി​ന്യ​വും നീ​ക്കം ചെ​യ്ത് കാ​യ​ലി​ലേക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ടു​ത്തി. തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടി

 

കോട്ട​ങ്ങ​ൾ...


• ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഭ​ര​ണ​സ​മി​തി​യു​ടെ അ​ലം​ഭാ​വം മൂ​ലം നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ള്‍ വ​യ്ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടു.
• വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ അങ്കണവാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ക​യോ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ക​യോ ചെ​യ്തി​ല്ല.
• പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ക​ല്‍വീ​ടി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നടപ്പാക്കി​യി​ല്ല.
• കെ​ട്ടി​ടം അ​റ്റകു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​തി​നാ​ല്‍ മാ​വേ​ലി സ്റ്റോ​ര്‍ അ​ട​ച്ചു​പൂ​ട്ടി, മൃ​ഗാ​ശു​പ​ത്രി, കൃ​ഷി​ഭ​വ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ളം തെ​റ്റി
• സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം മൂ​ലം ശു​ദ്ധ​ജ​ല​പ​ദ്ധ​തി യ​ഥാ​സ​മ​യം ന​ട​പ്പി​ല്‍ വ​രു​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

 

കോട്ട​ങ്ങ​ൾ...

 

•കാ​ര്‍​ഷി​കമേ​ഖ​ല​യെ സ​മ്പൂ​ര്‍​ണമാ​യി അ​വ​ഗ​ണി​ച്ചു.
•തീ​ര​ദേ​ശ മേ​ഖ​ല​യെ തി​രി​ഞ്ഞുനോ​ക്കി​യി​ല്ല.
• ക​ര്‍​ഷ​ക​ര്‍ കൊ​യ്ത നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.
•നെ​ല്ലു​വി​ല കൃ​ത്യ​സ​മ​യ​ത്ത് വാ​ങ്ങി​ക്കൊ​ടു​ക്കാ​ന്‍ ഇ​ട​പെ​ട്ടി​ല്ല.
•പാ​ട​ശേ​ഖ​ങ്ങ​ളു​ടെ ബ​ണ്ട് നി​ര്‍​മാ​ണ​ത്തി​ന് സ​ബ്‌​സി​ഡി​ക​ള്‍ ല​ഭ്യ​മാ​ക്കി​യി​ല്ല.
•പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ചു.
•ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് കൃ​ത്യ​മാ​യി ഗ​ഡു​ക്ക​ള്‍ ന​ല്‍​കി​യില്ല.
•​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ല്‍ ഭ​വ​ന, റി​പ്പ​യ​റി​ംഗ്, ശു​ചി​മു​റി പ​ദ്ധ​തി അ​ട​ക്കം പ​ല​തും ഇ​ല്ലാ​താ​ക്കി.
•ക​ട​ലാ​ക്ര​മ​ണ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.
•പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ പ​ര​മ​ദ​യ​നീ​യം.
•ശു​ദ്ധ​ജ​ല​വി​ത​ര​ണം പ​ല​പ്പോ​ഴും മു​ട​ങ്ങു​ന്നു.
•പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​വ​ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ല. അ​വ​രു​ടെ വീ​ടു​ക​ള്‍ റി​പ്പ​യ​ര്‍ ചെ​യ്യാ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്‍​കി​യി​ല്ല.
•കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ചി​ല പ​ദ്ധ​തി​ക​ള്‍ മാ​ത്രം ന​ട​പ്പാ​ക്കി അ​തി​ന്‍റെ പേ​രി​ല്‍ അ​വാ​ര്‍​ഡു​ക​ളും മ​റ്റും വാ​ങ്ങി ഗി​മ്മി​ക്ക് കാ​ണ​ക്കു​ന്നു.

 

മ​ന്ത്രി സ​ഹോ​ദ​രി വാ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കും


മാ​ന്നാ​ർ: മ​ന്ത്രി​യു​ടെ സു​ഹോ​ദ​രി വാ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ സ​ഹോ​ദ​രി സു​ജാ​ത​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ൽ സിപിഐക്ക് ല​ഭി​ച്ച സീ​റ്റി​ലാ​ണ് സു​ജാ​ത മ​ത്സ​രി​ക്കു​ന്ന​ത്.

Tags : local nattuvishesham Panchayat

Recent News

Up