കൂട്ടിക്കൽ: പഞ്ചായത്ത് നാലാം വാർഡിലെ നവീകരിച്ച ചാത്തൻ പ്ലാപ്പള്ളി-കൂന്തൻപാറ-കളത്വ റോഡിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രജനി സലീലൻ, കെ.എസ്. മോഹനൻ, പി.എസ്. സജിമോൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സണ്ണി, ബാലകൃഷ്ണൻ നായർ, എ.ജെ. ജോസഫ് അറക്കപ്പറമ്പിൽ, സന്തോഷ് ടി. നായർ, പയസ് വാലുമ്മേൽ, മുരളി കൊച്ചുവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൂട്ടിക്കൽ പഞ്ചായത്തിന്റെ ദുർഘട പ്രദേശമായ ചാത്തൻ പ്ലാപ്പള്ളിയിൽനിന്നു കൂട്ടിക്കൽ-പ്ലാപ്പള്ളി റോഡിനെയും ഏന്തയാർ-കൈപ്പള്ളി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പ്രദേശവാസികളുടെ ഏക ഗതാഗത മാർഗവും ഈ റോഡ് മാത്രമാണ്. ഈ റോഡ് കളത്വ ഭാഗത്ത് കൈപ്പള്ളി-ഏന്തയാർ റോഡുമായി ചേരുന്ന ഭാഗം ഗതാഗതയോഗ്യമായ നിലയിൽ പൂർത്തീകരിച്ചിരുന്നില്ല.
തന്മൂലം പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു രണ്ടു റോഡുകളെ തമ്മിൽ ബന്ധിപ്പിച്ച് കൂന്തൻപാറ റോഡ് യാഥാർഥ്യമാക്കണമെന്നത്. ഈ ആവശ്യം മുൻനിർത്തിയാണ് എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത്.
Tags : local nattuvishesham Inauguration