Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inauguration

Kottayam

ക​രി​മ്പു​ക​യം ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും പാ​ര്‍​ക്കിം​ഗി​ന്‍റെ​യും ഉ​ദ്ഘാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​രി​മ്പു​ക​യം ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും പാ​ര്‍​ക്കിം​ഗി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നി ജി​ബു, വാ​ര്‍​ഡം​ഗം റി​ജോ വാ​ളാ​ന്ത​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ജ​ല​സേ​ച​ന​വ​കു​പ്പ് മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​യി 1.57 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ മ​ണി​മ​ല​യാ​റി​ന്‍റെ തീ​രം വേ​ലി സ്ഥാ​പി​ച്ച് കെ​ട്ടി​യെ​ടു​ത്ത് സാ​യാ​ഹ്ന വി​ശ്ര​മ​ത്തി​നും ന​ട​ക്കാ​നും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നു​മാ​യി സ്ഥ​ലം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും ന​ട​പ്പാ​ത​ക​ളി​ല്‍ ടൈ​ല്‍ പാ​കി​യും മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്. കു​ളി​ക്ക​ട​വു​ക​ളും ഇ​തി​നൊ​പ്പം ന​വീ​ക​രി​ച്ച് നി​ര്‍​മി​ച്ചു. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും 300 മീ​റ്റ​ര്‍ വീ​ത​മാ​ണ് വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന ക​രി​മ്പു​ക​യം പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളും സം​ര​ക്ഷ​ണ​ഭി​ത്തി​യും ന​വീ​ക​രി​ച്ചി​രു​ന്നു. ചെടി​ക​ൾ ഉ​ള്‍​പ്പെടെ​ ന​ട്ടു​പി​ടി​പ്പി​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ന​ട​ത്തും.

Kerala

ദീ​പി​ക​യു​ടെ പ്ര​സ​ക്തി​യേ​റു​ന്ന കാ​ല​ഘ​ട്ടം: കർദിനാൾ മാർ ജോർജ് കൂവക്കാട്

കോ​​​ട്ട​​​യം: നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യി ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ത്ര​​​​ധ​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​ ദീ​​​പി​​​ക​​​യു​​​ടെ പ്ര​​​സ​​​ക്തി​​​യേ​​​റു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​തെ​​​ന്ന് മ​​​താ​​​ന്ത​​​ര സം​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര‍്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രി​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് കൂ​​​വ​​​ക്കാ​​​ട്.

എ​​​​ന്താ​​​​ണു സ​​​​ത്യ​​​​മെ​​​​ന്ന് അ​​​​റി​​​​യാ​​​​ൻ വ​​​​യ്യാ​​​​ത്ത ഇ​​​​ക്കാ​​​​ല​​​​ത്ത് ന​​​​മു​​​​ക്ക് വി​​​​ശ്വ​​​​സി​​​​ക്കാ​​​​വു​​​​ന്ന ദീ​​​​പ​​​​സ്തം​​​​ഭ​​​​ങ്ങ​​​​ൾ കു​​​​റ​​​​വാ​​​​ണ്. അ​​​​വി​​​​ടെ​​​​യാ​​​​ണ് ദീ​​​​പി​​​​ക​​​​യു​​​​ടെ പ്ര​​​​സ​​​​ക്തി​​​​യേ​​​​റു​​​​ന്ന​​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. ദീ​​​​പി​​​​ക കോ​​​​ട്ട​​​​യം കേ​​​​ന്ദ്ര ഓ​​​​ഫീ​​​​സി​​​​ല്‍ പു​​​​തു​​​​താ​​​​യി നി​​​ർ​​​മി​​​ച്ച സ്റ്റു​​​​ഡി​​​​യോ​​​​യു​​​​ടെ വെ​​ഞ്ച​​രി​​പ്പും ഉ​​​​ദ്ഘാ​​​​ട​​​​ന​​വും നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ ജോ​​​ർ​​​ജ് കൂ​​​വ​​​ക്കാ​​​ട്.

കേ​​​​ര​​​​ള സ​​​​ഭ​​​​യി​​​​ലെ ന​​​​മ്മു​​​​ടെ പൂ​​​​ർ​​​​വി​​​​ക​​​​ന്മാ​​​​രു​​​​ടെ ദീ​​​​ർ​​​​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​വും സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള അ​​​​വ​​​​രു​​​​ടെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​മാ​​​ണ് ദീ​​​പി​​​ക​​​യു​​​ടെ സ്ഥാ​​​പ​​​നം. ലാ​​​​ഭേ​​​​ച്ഛ കൂ​​​​ടാ​​​​തെ ന​​​​ന്മ​​​​ചെ​​​​യ്തു​​​കൊ​​​ണ്ടും മൂ​​​​ല്യ​​​​ങ്ങ​​​​ൾ മു​​​​റു​​​​കെ പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​മു​​​​ള്ള പ​​​​ത്ര​​​​ധ​​​​ർ​​​​മ​​​​മാ​​​​ണ് ദീ​​​​പി​​​​ക​​​​യു​​​​ടേ​​​​ത്. ഇ​​​​ത് അ​​​​ങ്ങേ​​​​യ​​​​റ്റം ആ​​​​ദ​​​​ര​​​​വോ​​​​ടെ​​​​യാ​​​​ണു താ​​​​ൻ കാ​​​​ണു​​​​ന്ന​​​​ത്. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ പ​​​​ല​​​​പ്പോ​​​​ഴും പ​​​​റ​​​​യാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ട​​​​ത് ഇ​​​​ട​​​​ർ​​​​ച്ച​​​​യു​​​​ള്ള വാ​​​​ർ​​​​ത്ത​​​​ക​​​​ളാ​​​​ണെ​​​​ന്ന്.

അ​​​​തേ ആ​​​​ൾ​​​​ക്കാ​​​​ർ വാ​​​​യി​​​​ക്കാ​​​​റു​​​​ള്ളു. അ​​​​ത്ത​​​​ര​​​​മൊ​​​​രു കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ത്യം അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള ദൗ​​​​ത്യ​​​​മാ​​​​ണ് ദീ​​​​പി​​​​ക നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​ത്. ലാ​​​​ഭം നോ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​തൊ​​​​ക്കെ വി​​​​റ്റൊ​​​​ഴി​​​​ഞ്ഞ് എ​​​​ന്നേ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​കാ​​​​മാ​​​​യി​​​​രു​​​​ന്നു. ചി​​​​ല മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലും പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന​​​​ത്. സ​​​​മൂ​​​​ഹ​​​​ന​​​​ന്മ​​​​യ്ക്കു​​​​വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നും അ​​​​വ​​​​രെ ഉ​​​​ണ​​​​ർ​​​​ത്താ​​​​നു​​​​മാ​​​​ണ് ദീ​​​​പി​​​​ക ശ്ര​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്ഥാ​​​​പക പി​​​​താ​​​​ക്ക​​​​ന്മാ​​​​ർ മു​​​​ത​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധത​​​​യാ​​​​ണ​​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.


ദീ​​​പി​​​ക​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ല്‍ പ്ലാറ്റ് ഫോം ​​​കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കോ​​​ട്ട​​​യ​​​ത്തു പു​​​തി​​​യ സ്റ്റു​​​ഡി​​​യോ തു​​​റ​​​ന്ന​​​ത്. രാ​​​ഷ്‌​​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ചീ​​​ഫ് എ​​​ഡി​​​റ്റ​​​ര്‍ റ​​​വ. ഡോ. ​ ​​ജോ​​​ര്‍ജ് കു​​​ടി​​​ലി​​​ല്‍, ചീ​​​ഫ് കോ​​​ര്‍ഡി​​​നേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ഫാ. ​ ​​ജി​​​നോ പു​​​ന്ന​​​മ​​​റ്റ​​​ത്തി​​​ല്‍, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ (അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍) ഫാ. ​​​ര​​​ഞ്ജി​​​ത്ത് ആ​​​ലു​​​ങ്ക​​​ല്‍, കൊ​​​ച്ചേ​​​ട്ട​​​ന്‍ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ന്‍ചി​​​റ സി​​​എം​​​ഐ, ചി​​​ത്ര​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യ ഫാ. ​​​ജേ​​​ക്ക​​​ബ് കൂ​​​രോ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

District News

ച​ക്കാ​മ്പു​ഴ​യി​ൽ എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ന്നു

ച​ക്കാ​മ്പു​ഴ: എ​സ്എം​വൈ​എം ച​ക്കാ​മ്പു​ഴ യൂ​ണി​റ്റി​ന്‍റെ 2026 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ച​ക്കാ​മ്പു​ഴ ലോ​രേ​ത്തു മാ​താ പ​ള്ളി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്നു. എ​സ്എം​വൈ​എം സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗം സെ​ഞ്ചു ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ.​ഫാ. ജോ​സ​ഫ് കു​റു​മു​ട്ട​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി. ​അ​ന​റ്റ് എ​സ്എ​ച്ച്, രാ​മ​പു​രം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജെ​ഫി​ൻ റോ​യ് ഭാ​ര​വാ​ഹി​ക​ളാ​യ റോ​ണി അ​ഗ​സ്റ്റി​ൻ, ടോം ​ജോ​സ്, ക്രി​സ്റ്റി മു​ഞ്ഞ​നാ​ട്ട്, ജ​സ്വി​ൻ റോ​യ്, ആ​ഷ്ലി​ൻ മെ​റി​ൻ ടോം, ​അ​ല​ൻ​സ ബെ​ന്നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ക​ർ​മ​രേ​ഖ​യു​ടെ പ്ര​കാ​ശ​ന ക​ർ​മ​വും ന​ട​ന്നു.

Kerala

കൊ​ച്ചി​ൻ കാ​ൻ​സ​ർ സെ​ന്‍റ​ർ ഇ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

കൊ​ച്ചി: മ​ധ്യ​കേ​ര​ള​ത്തി​ലെ കാൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ച്ചി​ൻ കാ​ൻ​സ​ർ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പു​തി​യ മ​ന്ദി​രം ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം മൂന്നിന് ക​ള​മ​ശേരി മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സെ​ന്‍റ​ർ നാ​ടിനു സ​മ​ർ​പ്പി​ക്കും.

കി​ഫ്ബി വ​ഴി 449 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​കാ​ൻ​സ​ർ സെ​ന്‍റ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 6.3 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ഒ​ൻ​പ​തു നി​ല​ക​ളി​ലാ​യി നി​ർമി​ച്ച കെ​ട്ടി​ട​ത്തി​ൽ 451 കി​ട​ക്ക​ക​ളു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 100 കി​ട​ക്ക​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും.

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള 12 ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ. ഇ​തി​ൽ ഒ​രെ​ണ്ണം ഭാ​വി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു.

ചി​കി​ത്സ​യ്‌​ക്കൊ​പ്പം കാ​ൻ​സ​ർ ഗ​വേ​ഷ​ണ​ത്തി​നും സെ​ന്‍റ​ർ വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

District News

ആ​ന​ക്കു​ളം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ സ​പ്ത​തി​ക്ക് തു​ട​ക്കം

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ല​യി​ല്‍ ആ​ന​ക്കു​ള​ത്ത് സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. മലങ്കര കത്തോലിക്കാ സഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ ബാ​വ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തി​രി​തെ​ളി​യിേssച്ചു.

ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളി​ലും ദൈ​വ​ത്തെ മു​ന്‍​നി​ര്‍​ത്തി ജീ​വി​ക്കു​വാ​ന്‍ ക​ര്‍​ദി​നാ​ള്‍ വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു.ഇ​ട​വ​ക​യി​ല്‍ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന ഫാ. ​ഡേ​വി​ഡ് ഇ​ല്ലി​രി​ക്ക​ലി​ന്‍റെ ക​ല്ല​റ​യി​ല്‍ കാ​തോ​ലി​ക്കാ ബാ​വ പ്ര​ത്യേ​ക പ്രാ​ര്‍​ഥന ന​ട​ത്തി.

ച​ട​ങ്ങി​ല്‍ വി​കാ​രി ഫാ. ​ബോ​വാ​സ് മാ​ത്യു, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്, ബി​നു സി. ​ചാ​ക്കോ, സി​നി ജോ​സ​ഫ്, സി​സ്റ്റ​ര്‍ കീ​ര്‍​ത്ത​ന എ​സ്ഐസി, സി​സ്റ്റ​ര്‍ ഷെ​റി​ന്‍ തെ​രേ​സ് ഡി​എം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

 

District News

ക്രി​സ്തുവൃ​ക്ഷം-2026 സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: പൂ​മ​ര​ത്ത​ണ​ൽ പ്ര​കൃ​തി​കു​ടും​ബം ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ വൃ​ക്ഷ വ്യാ​പ​ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം മു​ത​ൽ ക്രി​സ്തു​ വൃ​ക്ഷം എ​ന്ന പേ​രി​ൽ സൗ​ജ​ന്യ​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ത്തി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ സം​സ്ഥാ​ന വ​ന​മി​ത്ര പു​ര​സ്കാ​ര ജേ​താ​വ് സു​നി​ൽ സു​രേ​ന്ദ്ര​നി​ൽ​നി​ന്നു ക്രി​സ്മ​സ് മ​രം ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​നാ​യി നി​സ്വാ​ർ​ഥ​മാ​യി സേ​വ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് സ​ഭ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ, ചാ​ൻ​സ​ല​ർ റ​വ.​ഡോ. മാ​ത്യു ശൗ​ര്യാം​കു​ഴി, എം​എം​ടി ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ഫാ. ​സി​റി​ൽ മു​തു​കു​ന്നേ​ൽ, ജോ​യ​ൽ ജോ​ബി, സു​ഷി​ത സി. ​അ​ഭി​മ​ന്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​തി​നോ​ട​കം ഗു​രു​വൃ​ക്ഷം, അ​ക്ഷ​ര​വൃ​ക്ഷം, ആ​തു​ര​വൃ​ക്ഷം, മം​ഗ​ല്യ​വൃ​ക്ഷം, ന​വ​ഗൃ​ഹ വൃ​ക്ഷം, വി​രു​ന്നു വൃ​ക്ഷം, അ​മൃ​ത​വൃ​ക്ഷം, കാ​വ​ൽ മ​രം, കാ​വൊ​രു​ക്ക​ൽ, സു​ഗ​ത​സൂ​ക്ഷ്മ വ​നം, ന​ക്ഷ​ത്ര​വ​നം അ​ട​ക്കം വൈ​വി​ധ്യ​മാ​ർ​ന്ന രീ​തി​യി​ൽ 85,000ത്തി​ല​ധി​കം വൃ​ക്ഷ​ത്തൈ​ക​ൾ സൗ​ജ​ന്യ​മാ​യി കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ടു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തുക​ഴി​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന വ​ന​മി​ത്ര പു​ര​സ്കാ​ര​മ​ട​ക്കം സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​ര​ങ്ങ​ളും പൂ​മ​ര​ത്ത​ണ​ലി​നെ തേ​ടി​യെ​ത്തി​യി​ട്ടുണ്ട്.

Kerala

വി​ക​സ​ന വ​ഴി​യി​ല്‍ വി​ഴി​ഞ്ഞം; ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. വി​ഴി​ഞ്ഞം തു​റ​മു​ഖം വി​സ്മ​യ​മാ​യി മാ​റി. നാ​ടി​ന്‍റെ സ്വ​പ്ന​മാ​ണ് യ​ഥാ​ര്‍​ഥ്യ​മാ​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ പു​തി​യ അ​ധ്യാ​യ​മാ​ണിത്. 

വി​ഴി​ഞ്ഞം പ്രാ​വ​ർ​ത്തി​ക​മാ​കാ​നു​ള്ള ന​ട​പ‍​ടി​ക​ള്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ട്ടു. 2016 മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഓ​ർ​മ​യി​ൽ സ​ജീ​വ​മാ​യി ഉ​ണ്ടാ​കും. ഒ​രു ഭാ​ഗ​ത്ത് പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മ​ഹാ​മാ​രി​യു​മ​ട​ക്കം ഉ​ണ്ടാ​യി. മ​റു​ഭാ​ഗ​ത്ത് വ​ലി​യ തോ​തി​ൽ മ​റ്റു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി. അ​ത്ത​രം ത​ട​സ​ങ്ങ​ൾ​ക്ക് മു​മ്പി​ൽ സ്തം​ഭി​ച്ച് നി​ൽ​ക്കാ​നാ​വി​ല്ല.

യു​ഡി​എ​ഫിന്‍റെ കാ​ല​ത്താ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടാ​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നാ​ണെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 10,000 കോ​ടി രൂ​പ​യി​ല​ധി​കം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.

തു​റ​മു​ഖ​ത്തു നി​ന്ന് ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും സാ​ധ്യ​മാ​ക്കു​ന്ന എ​ക്സിം കാ​ര്‍​ഗോ സേ​വ​ന​ങ്ങ​ളു​ടെ​യും ദേ​ശീ​യ​പാ​ത ബൈ​പാ​സി​ലേ​ക്ക് നി​ര്‍​മി​ച്ച പു​തി​യ പോ​ര്‍​ട്ട് റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. വി​ക​സ​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ വി​ഴി​ഞ്ഞ​ത്തി​ന്‍റെ ശേ​ഷി പ്ര​തി​വ​ര്‍​ഷം 57 ല​ക്ഷം ക​ണ്ടെ​യ്‌​ന​റു​ക​ളാ​യി വ​ര്‍​ധി​ക്കും.

2028 ല്‍ ​ര​ണ്ടാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം. കേ​ന്ദ്ര ഷി​പ്പിം​ഗ് മ​ന്ത്രി സ​ര്‍​വാ​ന​ന്ദ സൊ​നോ​വാ​ള്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ന്‍​കു​ട്ടി, വി.​എ​ന്‍. വാ​സ​വ​ന്‍, കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖം: ര​ണ്ടാംഘ​ട്ട നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര തു​റ​മു​ഖ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ള്‍ മു​ഖ്യാ​തി​ഥി​യാ​കും.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ തു​റ​മു​ഖ​ശേ​ഷി 10 ല​ക്ഷം ടി​ഇ​യു​വി​ല്‍ നി​ന്ന് 50 ല​ക്ഷം ടി​ഇ​യു​വാ​യി ഉ​യ​രു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ പ​റ​ഞ്ഞു. ബെ​ര്‍​ത്ത് 800 മീ​റ്റ​റി​ല്‍​നി​ന്ന് 2000 മീ​റ്റ​റാ​യും ബ്രേ​ക്ക് വാ​ട്ട​ര്‍ മൂ​ന്നു കി​ലോ​മീ​റ്റ​റി​ല്‍​നി​ന്ന് നാ​ലാ​യും വ​ർ​ധി​ക്കും.

ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ആ​കെ നി​ക്ഷേ​പം 9700 കോ​ടി​രൂ​പ​യാ​ണ്. ഈ ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ തു​റ​മു​ഖ​ത്ത് ക​ണ്ടെ​യ്ന​റു​ക​ള്‍ എ​ത്തി​ക്കാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നു​മാ​കും. ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​ന്‌ അ​ധി​ക​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ല്ല. 55 ഹെ​ക്ട​ര്‍ ഭൂ​മി ക​ട​ല്‍ നി​ക​ത്തി​യെ​ടു​ക്കും.

യാ​ര്‍​ഡി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന ക​ണ്ടെ​യ്ന​റു​ക​ളു​ടെ എ​ണ്ണം 35000ല്‍ ​നി​ന്ന് ഒ​രു ല​ക്ഷ​മാ​യി ഉ​യ​രും. ഒ​രേ​സ​മ​യം നാ​ല്‌ മ​ദ​ര്‍​ഷി​പ് വി​ഴി​ഞ്ഞ​ത്ത് അ​ടു​പ്പി​ച്ച് ച​ര​ക്കു കൈ​മാ​റാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

‘ക​ണ​ക്ട് ടു ​വ​ർ​ക്ക് ’പ​ദ്ധ​തി: ഉ​ദ്ഘാ​ട​നം 21ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ളു​​​ടെ തൊ​​​ഴി​​​ൽ സ്വ​​​പ്ന​​​ങ്ങ​​​ൾ​​​ക്ക് ക​​​രു​​​ത്തു​​​പ​​​ക​​​രാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ‘മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ണ​​​ക്ട് ടു ​​​വ​​​ർ​​​ക്ക് ’ പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ ന​​​ട​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് സ​​​ർ​​​വീ​​​സ് വ​​​ഴി​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും വി​​​വി​​​ധ മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മു​​​ള്ള സാ​​​മ്പ​​​ത്തി​​​ക കൈ​​​ത്താ​​​ങ്ങാ​​​ണി​​​ത്. പ​​​ദ്ധ​​​തി പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം 1000 രൂ​​​പ വീ​​​തം ഒ​​​രു വ​​​ർ​​​ഷ​​​ക്കാ​​​ലം ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി ല​​​ഭി​​​ക്കും. പ്ല​​​സ് ടു/​​​വി​​​എ​​​ച്ച്എ​​​സ്ഇ/​​​ഐ​​​ടി​​​ഐ/​​​ഡി​​​പ്ലോ​​​മ/​​​ബി​​​രു​​​ദം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​ണ് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത.

പ​​​തി​​​നെ​​​ട്ടി​​​നും മു​​​പ്പ​​​തി​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രും വാ​​​ർ​​​ഷി​​​ക കു​​​ടും​​​ബ വ​​​രു​​​മാ​​​നം അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ eemploy ment.kerala.gov.in എ​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി അ​​​ടു​​​ത്തു​​​ള്ള എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.​​ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ-​​​തൊ​​​ഴി​​​ൽ വ​​​കു​​​പ്പ് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ളി​​​ൽ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ണ​​​ക്ട് ടു ​​​വ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന പ​​​രി​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ നി​​​ന്നും അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി.

കേ​​​ര​​​ള​​​ത്തി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ യു​​​വ​​​തീ യു​​​വാ​​​ക്ക​​​ളി​​​ൽ പ്ല​​​സ്ടു/ വി​​​എ​​​ച്ച്എ​​​സ്ഇ/ ഐ​​​ടി​​​ഐ/ ഡി​​​പ്ലോ​​​മ/ ഡി​​​ഗ്രി വി​​​ജ​​​യ​​​ത്തി​​​നു ശേ​​​ഷം കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളോ, പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളോ, അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ ന​​​ട​​​ത്തു​​​ന്ന നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും, UPSC, PSC, SSB, RRB തു​​​ട​​​ങ്ങി​​​യ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ണ​​​ക്ട് ടു ​​​വ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ർ 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​രും 30 ക​​​വി​​​യാ​​​ത്ത​​​വ​​​രും ആ​​​യി​​​രി​​​ക്ക​​​ണം. യോ​​​ഗ്യ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഈ ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ല​​​ഭി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് https://www.eem ployment.kerala.gov.in പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ടു​​​ത്തു​​​ള്ള എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.

Business

വ​ർ​ക്ക് നി​യ​ർ ഹോം​ കേ​ന്ദ്രം കൊ​ട്ടാ​ര​ക്ക​ര​യി​ൽ; ഉ​ദ്ഘാ​ട​നം നാ​ളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ വ​​​ർ​​​ക്ക് നി​​​യ​​​ർ ഹോം ​​​ക​​​മ്യൂ​​​ണ്‍ കേ​​​ന്ദ്രം കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ, ജെ. ​​​ചി​​​ഞ്ചുറാ​​​ണി എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.

കൊ​​​ട്ടാ​​​ര​​​ക്ക​​​ര ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ മെ​​​യി​​​ൻ ബി​​​ൽ​​​ഡിം​​​ഗി​​​ലാ​​​ണു കേ​​​ന്ദ്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. 141 പ്ര​​​ഫ​​​ഷ​​​ണ​​​ൽ വ​​​ർ​​​ക്ക് സ്പേ​​​സ് ഇ​​​തി​​​ലു​​​ണ്ട്. കി​​​ഫ്ബിയു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പോ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി സ്വ​​​ന്തം നാ​​​ട്ടി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​പ​​​ദ്ധ​​​തി കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

Business

ക്‌​നാ​യി​ തോ​മ ട​വ​ര്‍, ഹെ​ഡ് ഓ​ഫീ​സ് ആ​ന്‍​ഡ് ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം നാ​ളെ

കോ​​ട്ട​​യം: ക്‌​​നാ​​നാ​​യ മ​​ള്‍​ട്ടി സ്‌​​റ്റേ​​റ്റ് കോ-​ഓ​​പ്പ​​റേ​​റ്റീ​​വ് ക്രെ​​ഡി​​റ്റ് സൊ​​സൈ​​റ്റി ലി​​മി​​റ്റ​​ഡി​ന്‍റെ ക്‌​​നാ​​യി തോ​​മ ട​​വ​​ര്‍ ഉ​​ദ്ഘാ​​ട​​ന​​വും ഹെ​​ഡ് ഓ​​ഫീ​​സ് ആ​​ന്‍​ഡ് ബ്രാ​​ഞ്ച് ഉ​​ദ്ഘാ​​ട​​ന​​വും നാ​​ളെ ന​​ട​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു തെ​​ള്ള​​കം കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​നി​​ലു​​ള്ള ക്‌​​നാ​​യി​ തോ​​മ ട​​വ​​റി​​ന്‍റെ വെ​​ഞ്ച​​രി​​പ്പ് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് നി​​ര്‍​വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ മ​​ന്ദി​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​എം​​സി​​സി​​എ​​സ് ലി​​മി​​റ്റ​​ഡ് പ്ര​​ഫ. കെ.​​ജെ. ജോ​​യി മു​​പ്രാ​​പ്പ​​ള്ളി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം നി​​ര്‍​വ​​ഹി​​ക്കും.

ഹെ​​ഡ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ജോ​​സ് കെ. ​​മാ​​ണി എം​​പി നി​​ര്‍​വ​​ഹി​​ക്കും. ബ്രാ​​ഞ്ച് ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും. ലോ​​ക്ക​ർ ഉ​​ദ്ഘാ​​ട​​നം രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ടും സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി​​യും നി​​ര്‍​വ​​ഹി​​ക്കും. കേ​​ര​​ള മൈ​​നോ​​രി​​റ്റി ഡെ​​വ​​ല​​പ്പ്‌​​മെ​​ന്‍റ് ഫി​​നാ​​ന്‍​സ് കോ​​ര്‍​പ​​റേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ സ്റ്റീ​ഫ​ന്‍ ജോ​​ര്‍​ജ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ഓ​​ഹ​​രി പ​​ത്ര​​വി​​ത​​ര​​ണം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നും നി​​ക്ഷേ​​പ​​സ്വീ​​ക​​ര​​ണം ജോ​​യി ജോ​​സ​​ഫ് കൊ​​ടി​​യ​​ന്ത​​റ​​യും നി​​ര്‍​വ​​ഹി​​ക്കും.

കെ​​എം​​സി​​സി​​എ​​സ് ലി​​മി​​റ്റ​​ഡ് സൈ​​മ​​ണ്‍ സേ​​വ്യ​​ര്‍ മ​​ണ​​പ്പ​​ള്ളി​​ല്‍, കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത്, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു പ​​റ​​മ്പ​​ട​​ത്തു​​മ​​ല​​യി​​ല്‍, ബി​​ജെ​​പി കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജി. ​​ലി​​ജി​​ന്‍ ലാ​​ല്‍, ക്‌​​നാ​​നാ​​യ ഹാ​​പ്പി ഹോം ​​ഡ​​യ​​റ​​ക്ട​​ര്‍ ബി​​നോ​​യി മാ​​ത്യു ഇ​​ട​​യാ​​ടി​​യി​​ല്‍, കെ​​എം​​സി​​സി​​എ​​സ് ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​ര്‍​മാ​​രാ​​യ തോ​​മ​​സ് ഫി​​ലി​​പ്പ് പീ​​ടി​​ക​​യി​​ല്‍, ജ​​യിം​​സ് തോ​​മ​​സ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി, മി​​സ് സൗ​​ത്ത് ഇ​​ന്ത്യ 2025 ലി​​സ് ജെ​​യ്‌​​മോ​​ന്‍ ജേ​​ക്ക​​ബ്, കെ​​എം​​സി​​സി​​എ​​സ് ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​ര്‍ പി.​​കെ. മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

District News

മാ​തൃവേ​ദി പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​ന​വും

പാ​ല​ക്കാ​ട്: രൂ​പ​ത മാ​തൃ​വേ​ദി 2026 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന് കൊ​ടി​യേ​റി. ‘ക​രു​ത​ൽ ഉ​ള്ള മാ​തൃ​ത്വം സ​മു​ദാ​യ​ത്തി​ന്‍റെ ക​രു​ത്ത്' എ​ന്ന ആ​പ്ത വാ​ക്യ​വു​മാ​യി സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷ ക​ർ​മ​പ​രി​പാ​ടി​ക​ൾ ഹോ​ളി ഫാ​മി​ലി മേ​രി​യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ വ​ത്സ തെ​രേ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 2026 ലെ ​ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് സോ​ളി തോ​മ​സ് കാ​ട​ങ്കാ​വി​ൽ ഏ​റ്റു​വാ​ങ്ങി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും വി​ജ​യം കൈ​വ​രി​ച്ച മാ​തൃ​വേ​ദി അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ചും ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചും ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് സോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​യാ റോ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ബീ​ന വ​ർ​ഗീ​സ്, ഷി​ജി മാ​ഞ്ഞൂ​രാ​ൻ, മെ​ർ​ലി ബേ​ബി, ഡി​ൽ​ജി ജോ​ൺ​സ​ൻ, റൂ​ബി സെ​ബി, സ്വ​പ്ന ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഴ്‌​സി കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. സി​സ്റ്റ​ർ പ്ര​ഭാ​മ​രി​യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

District News

ചൂ​ണ്ട​ൽ എ​ൽ​ഐ​ജി ഹൈ​സ്കൂ​ളി​ൽ സ്റ്റേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം

ചൂ​ണ്ട​ൽ: ലേ​ഡി ഇ​മ്മാ​ക്കു​ലേ​റ്റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച സ്റ്റേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം സി​എം​സി നി​ർ​മ​ല പ്രൊ​വി​ൻ​സ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സാ​ലി പോ​ൾ നി​ർ​വ​ഹി​ച്ചു. ചൂ​ണ്ട​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൂ​ണ്ട​ൽ സാ​ന്തോം പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ വെ​ഞ്ച​രി​പ്പു നി​ർ​വ​ഹി​ച്ചു.

കേ​ര​ള സ്റ്റേ​റ്റ് ഫോ​ർ​വേ​ഡ് ഇ​ബി​സി ക​മ്മീ​ഷ​ൻ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ലി​നെ​യും ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി സി​സ്റ്റ​ർ ആ​ൻ​വി​യ​യേ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ഷൈ​ല​ജ പു​ഷ്പാ​കാ​ര​ൻ, അ​നീ​ഷ് ആ​ന്‍റ​ണി, സി​സ്റ്റ​ർ ശു​ഭ ചാ​ക്കോ, എ.​കെ. ഷ​ക്കീ​ർ, സി​മി ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ മ​രി​യ ഗ്രെ​യ്സ് സ്വാ​ഗ​ത​വും അ​ധ്യാ​പ​ക​പ്ര​തി​നി​ധി ജി​ജി ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു.

District News

ആ​രോ​ഗ്യ​വ​കു​പ്പ് കാ​ന്പ​യി​ൻ ഉദ്ഘാടനം


കോ​ത​മം​ഗ​ലം: ആ​രോ​ഗ്യ​വ​കു​പ്പ് ആ​രം​ഭി​ക്കു​ന്ന ആ​രോ​ഗ്യം ആ​ന​ന്ദം വൈ​ബ് ഫോ​ർ വെ​ൽ​നെ​സ് കാ​മ്പ​യി​ൻ പ​രി​പാ​ടി​യു​ടെ എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ലാ ത​ല പ്രീ ​ലോ​ഞ്ച് കോ​ത​മം​ഗ​ലം എം​ബി​റ്റ്സ് കോ​ള​ജി​ൽ ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ടോം ​ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ തു​ട​ക്കം കു​റി​ച്ച് കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച സൈ​ക്കി​ൾ റാ​ലി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ബ്രാ​ൻ​ഡ് ചെ​യ്ത കെ​എ​സ്ആ​ർ​ടി​സി ബ​സും ഉ​ണ്ടാ​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​എ​ൽ. ഷീ​ജ, ഇ​ടു​ക്കി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​ൻ. സ​തീ​ഷ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ മാ​രാ​യ ഡോ. ​ആ​ര​തി കൃ​ഷ്ണ​ൻ, ഡോ. ​എ​സ്. സു​രേ​ഷ് വ​ർ​ഗീ​സ്, ആ​ർ​സി​എ​ച്ച് ഓ​ഫി​സ​ർ ഡോ. ​എം.​എ​സ്. ര​ശ്മി, എ​റ​ണാ​കു​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പ്ര​സി​ലി​ൻ ജോ​ർ​ജ്, ഇ​ടു​ക്കി ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ഇ.​കെ. ഖ​യ​സ്, ആ​ർ​ദ്രം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സ​ജി​ത് ജോ​ൺ, കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി. സാം ​പോ​ൾ, ജി​ല്ലാ മാ​ന​സി​ക​രോ​ഗ്യ പ​രി​പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ദ​യ പാ​സ്ക​ൽ, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ മീ​ഡി​യ ഓ​ഫീ​സ​ർ ജി. ​ര​ജ​നി, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എം.​ആ​ർ. ബാ​ബു, കെ.​ടി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ഒ​പ്പ​ന, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, യോ​ഗ, കി​റ്റി ഷോ, ​ആ​രോ​ഗ്യ​ത്തി​ലേ​ക്ക് ഒ​രു കി​ക്കോ​ഫ്, ഡാ​ൻ​സ് തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു.

District News

പഞ്ചായത്തുകളിൽ സ്ഥാനാരോഹണം; വ​ട​ക്ക​ഞ്ചേ​രി​യി​ലും പു​തു​ക്കോ​ടുംഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത് യു​ഡി​എ​ഫ്

വ​ട​ക്ക​ഞ്ചേ​രി: മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ഇ​ട​തു​പ​ക്ഷ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സ്വ​ത​ന്ത്ര​നെ പ്ര​സി​ഡ​ന്‍റാ​ക്കി കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ പു​തു​ക്കോ​ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സ്വ​ന്ത​മാ​ക്കി.

ഇ​ന്ന​ലെ ന​ട​ന്ന ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​ഖ​ല​യി​ൽ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത് വ​ട​ക്ക​ഞ്ചേ​രി, പു​തു​ക്കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു.

ഇ​ട​തു- വ​ല​തു മു​ന്ന​ണി​ക​ൾ തു​ല്യ അം​ഗ​ങ്ങ​ളു​ള്ള വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് 18 പ്ര​ധാ​നി​യി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര മെം​ബ​ർ സി. ​പ്ര​സാ​ദി​നെ പ്ര​സി​ഡ​ന്‍റാ​ക്കി​യാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​സാ​ദി​ന് പ​ത്തു വോ​ട്ടും എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സി. ​ക​ണ്ണ​ന് ഒ​മ്പ​തു​വോ​ട്ടും ല​ഭി​ച്ചു. ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ മൂ​ന്നു​പേ​രും വി​ട്ടു​നി​ന്നു.

വാ​ർ​ഡ് ഇ​രു​പ​ത്തി​യൊ​ന്ന് പ​ന്നി​യ​ങ്ക​ര​യി​ൽനി​ന്നു​ള്ള കോ​ൺ​ഗ്ര​സ് മെം​ബ​ർ സു​നി​ൽ ചു​വ​ട്ടു​പ്പാ​ടം സ​ത്യ​പ്ര​തി​ജ്ഞയെ​ടു​ക്കു​മ്പോ​ൾ ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്താ​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ന്നും ഇ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം മെം​ബ​ർ സി. ​ക​ണ്ണ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​നി​ലി​ന് വോ​ട്ടു ചെ​യ്യാ​മെ​ന്നും മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞ് കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ കോ​ട​തി വി​ധി തെ​ര​ഞ്ഞെ​ടു​പ്പി​നു ബാ​ധ​ക​മാ​കു​മെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഇ​ത് കോ​ൺ​ഗ്ര​സി​ന് ആ​ശ്വാ​സ​മാ​യി.

സു​നി​ൽ ഒ​രി​ക്ക​ൽ കൂ​ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും മ​റ്റു അ​യോ​ഗ്യ​ത പ്ര​ശ്നം ഉ​ദി​ക്കി​ല്ലെ​ന്നു​മാ​ണ് നി​യ​മവി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. വാ​ർ​ഡ് 14 ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മെം​ബ​ർ കോ​ൺ​ഗ്ര​സി​ലെ ശ​ശി​ക​ല ടീ​ച്ച​റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി യു​ഡി​എ​ഫി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ത​ല​പൊ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സു​ഗ​മ​മാ​യി ന​ട​ന്നു. വാ​ർ​ഡ് 12 വ​ളാ​ങ്കോ​ട് മെം​ബ​ർ കെ. ​ഉ​ദ​യ​നാ​ണ് പ്ര​സി​ഡ​ന്‍റ്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി വാ​ർ​ഡ് എ​ട്ട് അ​ഞ്ചു​മു​റി​യി​ൽ നി​ന്നു​ള്ള ഐ. ​ഷാ​ഹി​ദ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
വ​ണ്ടാ​ഴി​യി​ൽ വാ​ർ​ഡ് 16 ക​ണി​യ​മം​ഗ​ല​ത്തു നി​ന്നു​ള്ള സി​പി​എ​മ്മി​ലെ ശാ​ര​ദ ഗോ​പി​നാ​ഥാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. വാ​ർ​ഡ് ഒ​മ്പ​ത് തെ​ക്കേ​കാ​ട്ടി​ൽ​നി​ന്നു​ള്ള എ​സ്. സ​ന്തോ​ഷ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി.

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ വാ​ർ​ഡ് മൂ​ന്ന് കൊ​ഴു​ക്കു​ള്ളി​യി​ൽ നി​ന്നു​ള്ള മെം​ബ​ർ പി.​എം. ക​ലാ​ധ​ര​നാ​ണ് പ്ര​സി​ഡ​ന്‍റ്.പു​തി​യ വാ​ർ​ഡാ​യ അ​ങ്ങൂ​ട് വാ​ർ​ഡി​ൽ നി​ന്നു​ള്ള സി​പി​എ​മ്മി​ലെ ത​ന്നെ ല​ളി​ത ച​ന്ദ്ര​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

ക​ണ്ണ​മ്പ്ര​യി​ൽ വാ​ർ​ഡ് പ​ന്ത്ര​ണ്ട് ച​ല്ലി​പ​റ​മ്പി​ൽ നി​ന്നു​ള്ള പി. ​വി​ജ​യ​കു​മാ​രി​യാ​ണ് പ്ര​സി​ഡ​ന്‍റ്. വാ​ർ​ഡ് ഒ​മ്പ​ത് കൊ​ന്ന​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള മെം​ബ​ർ വ​ട​ക്ക​ഞ്ചേ​രി​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ കെ.​അ​ബ്ദു​ൾ ഷു​ക്കൂ​റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ

പ്ര​ധാ​നി​ക്കാ​രു​ടെ "കു​ട്ട​ൻ' ഇ​നിവ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത​ധ്യ​ക്ഷ​ൻ

വ​ട​ക്ക​ഞ്ചേ​രി: പ്ര​ധാ​നി എ​ന്ന ഗ്രാ​മ​ക്കാ​ർ സ്നേ​ഹ​ത്തോ​ടെ കു​ട്ട​ൻ എ​ന്നു​വി​ളി​ക്കു​ന്ന പ്ര​സാ​ദ് ഇ​നി വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ. സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച പ്ര​സാ​ദ് കോ​ൺ​ഗ്ര​സി​നൊ​പ്പം​നി​ന്നാ​ണ് പ്ര​സി​ഡ​ന്‍റാ​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യ സ്ഥാ​ന​ല​ബ്ദി​യാ​ണെ​ങ്കി​ലും പ്ര​ധാ​നി​കാ​ർ പ​റ​യു​ന്നു പു​തി​യ പ​ദ​വി ഭാ​ഗ്യ​മൊ​ന്നു​മ​ല്ല. ത​ങ്ങ​ളു​ടെ കു​ട്ട​ന് അ​ത് അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ് എ​ന്നാ​ണ് നാ​ട്ടി​ലെ സ്ത്രീ​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്. പ്ര​സാ​ദ് ഇ​തി​നു​മു​മ്പ് പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​ട്ടു​ണ്ട്. മെം​ബ​റാ​യാ​ലും ഇ​ല്ലെ​ങ്കി​ലും ത​ന്‍റെ കൃ​ഷി​പ്പ​ണി​ക​ളു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ നാ​ട്ടു​കാ​രു​ടെ ഏ​താ​വ​ശ്യ​ത്തി​നും മു​ന്നി​ലു​ണ്ടാ​കും. അ​തി​ന് രാ​ഷ്ട്രീ​യ​മോ മ​റ്റോ ത​ട​സ​മാ​കാ​റു​മി​ല്ല.

പ്ര​ധാ​നി​യി​ലെ ഓ​രോ വീ​ട്ടം​ഗ​ങ്ങ​ൾ​ക്കും പ്ര​സാ​ദ് കു​ട്ട​നെ അ​റി​യാം. കു​ട്ടേ​ട്ടാ എ​ന്നു വി​ളി​ച്ചാ​ണ് നാ​ട്ടി​ലെ കു​ട്ടി​ക​ളും ചു​റ്റും കൂ​ടു​ക. പ​ഴ​യ ചെ​റി​യ വീ​ടും ല​ളി​ത​മാ​യ ജീ​വി​ത​വും സൗ​മ്യ​മാ​യ സം​സാ​ര​വും പെ​രു​മാ​റ്റ​വും അ​താ​ണ് കു​ട്ട​ൻ​ശൈ​ലി. പ​ശു വ​ള​ർ​ത്ത​ലി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്തി​യാ​ണ് പ്ര​സാ​ദി​ന്‍റെ കു​ടും​ബം ക​ഴി​യു​ന്ന​ത്.

സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ൽ​കൃ​ഷി​യും ചെ​യ്യും. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പ്ര​സാ​ദ് പാ​ർ​ട്ടി​യു​മാ​യി സ്വ​ര​ചേ​ർ​ച്ച ഇ​ല്ലാ​താ​യ​പ്പോ​ൾ ഒ​ച്ച​പ്പാ​ടി​നൊ​ന്നും പോ​കാ​തെ മാ​റി​നി​ന്നു. മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും മ​റ്റു ര​ണ്ടു സ്വ​ത​ന്ത്ര​ന്മാ​രും മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന പ്ര​ധാ​നി​യി​ൽ 179 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​സാ​ദ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ല്ലാ​വ​രേ​യും ചേ​ർ​ത്തു​നി​ർ​ത്തി പോ​ക​ണം. വ​ട​ക്ക​ഞ്ചേ​രി​ക്ക് ന​ല്ല​തെ​ന്ന് തോ​ന്നു​ന്ന ഏ​ത് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും.

എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു കൂ​ട്ടി വി​ക​സ​ന വ​ഴി​ക​ൾ ആ​രാ​യു​മെ​ന്നും സ്ഥാ​ന​മേ​റ്റ​ശേ​ഷം പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ച്ഛ​ൻ: ച​ന്ദ്ര​ൻ , അ​മ്മ: ശാ​ന്ത, ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: കി​ഴ​ക്ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ശ്രീ​ല​ക്ഷ്മി, വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശ്രീ​നി​ത്യ.

അ​ക​ത്തേ​ത്ത​റ, പു​തൂ​ർ പ​ഞ്ചാ​യ​ത്തുകളിൽ ബി​ജെ​പി


പാ​ല​ക്കാ​ട്: ജി​ല്ല​യി​ലാ​ദ്യ​മാ​യി ഇ​നി ര​ണ്ടു​പ​ഞ്ചാ​യ​ത്തു​ക​ള്‍ ബി​ജെ​പി ഭ​രി​ക്കും. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ട​തു മു​ന്ന​ണി​ക​ള്‍ ഭ​രി​ച്ചി​രു​ന്ന അ​ക​ത്തേ​ത്ത​റ, പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ബി​ജെ​പി ഭ​രി​ക്കു​ക. 19 വാ​ര്‍​ഡു​ക​ളു​ള്ള അ​ക​ത്തേ​ത്ത​റ​യി​ല്‍ 10 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച​ത്.

പ​ട്ടി​ക​ജാ​തി വ​നി​താ​സം​വ​ര​ണ​മാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഞ്ചാം​വാ​ര്‍​ഡ് തെ​ക്കേ​ത്ത​റ​യി​ല്‍​നി​ന്ന് വി​ജ​യി​ച്ച പി.​എ. ബി​ന്ദു ബി​ജെ​പി​യു​ടെ മു​ഴു​വ​ന്‍ വോ​ട്ടും​നേ​ടി വി​ജ​യി​ച്ചു. മ​ല​മ്പു​ഴ ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യ ജി. ​സു​ജി​ത്താ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

അ​ട്ട​പ്പാ​ടി​യി​ലെ പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. സി. ​ത​ങ്ക​വേ​ല്‍ പ്ര​സി​ഡ​ന്‍റാ​യും എം. ​പു​ഷ്പ വൈ​സ്പ്ര​സി​ഡ​ന്‍റാ​യും ചു​മ​ത​ല​യേ​റ്റു.

അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗം കൂ​റു​മാ​റി: എ​ൽ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റാ​ക്കി


അ​ഗ​ളി: പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗം എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. അ​ഗ​ളി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 20 ചി​ന്ന​പ്പ​റ​മ്പി​ൽ​നി​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥ​ിയാ​യി വി​ജ​യി​ച്ച മ​ഞ്ജു​വാ​ണ് കൂറു​മാ​റി​യ​ത്. എ​ൽ​ഡി​എ​ഫി​ന് 10, യു​ഡി​എ​ഫി​ന് ഒ​ൻ​പ​തും വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കു​മാ​ത്ര​മേ വോ​ട്ടു​ചെ​യ്യാ​വൂ എ​ന്ന നി​ർ​ദേ​ശ​മൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല എ​ന്നാ​ണ് കൂ​റു​മാ​റി​യ​തി​നെ​ക്കു​റി​ച്ചു മ​ഞ്ജു​വി​ന്‍റെ പ്ര​തി​ക​ര​ണം. പാ​ർ​ട്ടി വി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും മ​ഞ്ജു​വി​നെ​തി​രേ ന​ട​പ​ടി​ക്കാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

District News

എ​ൻ​എ​സ്എ​സ് ക്യാ​മ്പ് ജി​ല്ലാ ഉ​ദ്ഘാ​ട​നം

ചേ​ര്‍​ത്ത​ല: ഹ​യ​ർ സെ​ക്ക​ൻഡറി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഹോ​ളി​ഫാ​മി​ലി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ മ​ദ​ർ തെ​രേ​സ ഹൈ​സ്കൂ​ളി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ളി​ഫാ​മി​ലി എ​ച്ചഎ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ലി​സ് കു​ര്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.


മു​ഹ​മ്മ പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ റി​യാ​സ്, യു​വ​സം​രം​ഭ​ക അ​ഞ്ജ​ന ഷാ​ജി, മ​ദ​ർ തെ​രേ​സ ഹൈ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ, എ​ൻ​എ​സ്എ​സ് ജി​ല്ലാ​ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി.​ അ​ശോ​ക് കു​മാ​ർ, ആ​ല​പ്പു​ഴ ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ ഹാ​ഫി​സ്, മ​ദ​ർ തെ​രേ​സ ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്രെ​സ് മെ​യ്മോ​ൾ ജോ​സ​ഫ്, ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ മാ​ത്യു, മെ​ംബർ​മാ​രാ​യ സി.​ജെ. നീ​തു, സു​നി ഷാ​ജി എ​ന്നി​വ​ർ പ്രസംഗിച്ചു.

District News

പ്ര​തീ​ക്ഷ​യേ​കി വി​ക​സ​ന പ​ദ്ധ​തി​ക​ൾ; കോ​ഴി​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ന് ഗോ​ഡൗ​ണും ഓ​ഫീ​സും

മ​ങ്കൊ​മ്പ്: നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​നി​ൽ ഉ​ൾ​പ്പെ​ട്ട കോ​ഴി​ച്ചാ​ൽ തെ​ക്ക് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ ന​വീ​ക​രി​ച്ച ഗോ​ഡൗ​ണി​ന്‍റെ​യും പു​തി​യ​താ​യി നി​ർ​മി​ച്ച ഓ​ഫീ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ബി. ര​മേ​ശ​ൻ പാ​ണ്ടി​ശേ​രി നി​ർ​വ​ഹി​ച്ചു. നീ​ലം​പേ​രൂ​ർ കൃ​ഷി ഓ​ഫീ​സ​ർ മ​നോ​ജ് അ​ഗ​സ്റ്റ്യ​ൻ, ഡോ. ​നി​മ്മി ജോ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്നു വി​ത്തു​ക​ളു​ടെ പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ചും വ​ള​പ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ചും നി​മ്മി ജോ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. സ​മി​തി ക​ൺ​വീ​ന​ർ ടി.​കെ. ബി​ജു യോ​ഗ​ത്തി​നു സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. അ​നി​ൽ​കു​മാ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തേ പാ​ട​ശേ​ഖ​ര​ത്തി​ൽ കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ​പ്പെ​ടു​ത്തി നാ​ല​ര​ക്കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. പൊ​തു​മ​ട​ക​ൾ, ക​ലിം​ഗു​ക​ൾ, മോ​ട്ടോ​ർ ത​റ, ബ​ണ്ട്, ക​ല്ലു​കെ​ട്ട് തു​ട​ങ്ങി​യ​വ​യു​ടെ ജോ​ലി​ക​ൾ 80 ശ​ത​മാ​നം​വ​രെ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 50 എ​ച്ച്പി​യു​ടെ സ​ബ്മെ​ഴ്സി​ബി​ൾ പ​മ്പ് ഈ ​പാ​ട​ശേ​ഖ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത പെ​ട്ടി​യും പ​റ​യ്ക്കും പ​ക​ര​മാ​യു​ള്ള പു​തി​യ ജെ​റ്റ് പ​മ്പ് വെ​ള്ള​പ്പൊ​ക്ക നാ​ളു​ക​ളി​ലെ പ​മ്പിം​ഗി​നു കൂ​ടു​ത​ൽ അ​നു​യോ​ജ്യ​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നെ​ൽ​കൃ​ഷി​ക്കൊ​പ്പം നാ​ടി​നും ഗു​ണ​ക​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു നാ​ട്ടു​കാ​ർ.

NRI

ശ്രീ​കു​മാ​റി​ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്ര​വാ​സി​ര​ത്നം, രാ​ജു കു​ന്ന​ക്കാ​ട്ടി​ന് ക​ലാ​ര​ത്നം

ബെ​ല്‍​ഫാ​സ്റ്റ്: നോ​ര്‍​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ലെ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബെ​ല്‍​ഫാ​സ്റ്റ് പ്രൊ​വി​ന്‍​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വെള്ളിയാഴ്ച ​വൈകുന്നേരം അ​ഞ്ചി​ന് ബെ​ല്‍​ഫാ​സ്റ്റ് സെ​ന്‍റ് കോ​ൾ​മി​സെ​ൽ​സ് ഹാ​ളി​ൽ ന​ട​ക്കും.

ചെ​യ​ർ​മാ​ൻ അ​നി​ൽ കൊ​ടോ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​സി​ഡന്‍റ് പ്ര​ദീ​പ് ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ക്കും. യൂ​റോ​പ്പ് റീ​ജിയൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​റ്റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സെ​ക്ര​ട്ട​റി ബാ​ബു തോ​മ​സ്, ട്ര​ഷ​റ​ർ ഷൈ​ബു ജോ​സ​ഫ്, ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് ജി​മ്മി മൊ​യ്ല​ൻ, ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റം ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി രാ​ജു കു​ന്ന​ക്കാ​ട്ട്, മു​ൻ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ബി​ജു വൈ​ക്കം, അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി റോ​യ് പേ​ര​യി​ൽ, ട്ര​ഷ​റ​ർ മാ​ത്യൂ​സ് കു​ര്യാ​ക്കോ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സെ​ബാ​സ്റ്റ്യ​ൻ കു​ന്നും​പു​റം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

District News

ദീ​പി​ക തീ​വ്ര​പ്ര​ച​ാര​ണം ഫൊ​റോ​ന​ത​ല ഉ​ദ്ഘാ​ട​നം

ആ​ല​പ്പു​ഴ: സാ​മു​ദാ​യി​ക ശക്തീ​ക​ര​ണം ല​ക്ഷ്യം വ​ച്ച് ദീ​പി​ക തീ​വ്രപ്ര​ച​ാര​ണ പ​രി​പാ​ടി​യു‌​ടെ ഫൊ​റോ​നത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ പ​ഴ​വ​ങ്ങാ​ടി പ​ള്ളി​യി​ൽ ന​ട​ന്നു.


ആ​ല​പ്പു​ഴ ഫോ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എ​ഫ്സി ​അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​എ​ഫ്സി ​സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻചിറ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ലി​ബി​ൻ ജേ​ക്ക​ബ് മാ​ർ​ഗ​നി​ർ​ദേശ പ്ര​സം​ഗം ന​ട​ത്തി. ഡി​എ​ഫ്സി ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് വേ​ലി​ക്കെ​ട്ടി​ൽ, ബേ​ബി പാ​റേ​ക്കാ​ട​ൻ എന്നിവർ പ്രസംഗിച്ചു.

District News

ചാ​ത്ത​ൻ പ്ലാ​പ്പ​ള്ളി-​കൂ​ന്ത​ൻ​പാ​റ റോ​ഡ് ഉ​ദ്ഘാ​ട​നം

കൂ​ട്ടി​ക്ക​ൽ: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ന​വീ​ക​രി​ച്ച ചാ​ത്ത​ൻ പ്ലാ​പ്പ​ള്ളി-​കൂ​ന്ത​ൻ​പാ​റ-​ക​ള​ത്വ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ് മു​ണ്ടു​പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ജ​നി സ​ലീ​ല​ൻ, കെ.​എ​സ്. മോ​ഹ​ന​ൻ, പി.​എ​സ്. സ​ജി​മോ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ണ്ണി, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, എ.​ജെ. ജോ​സ​ഫ് അ​റ​ക്ക​പ്പ​റ​മ്പി​ൽ, സ​ന്തോ​ഷ് ടി. ​നാ​യ​ർ, പ​യ​സ് വാ​ലു​മ്മേ​ൽ, മു​ര​ളി കൊ​ച്ചു​വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ദു​ർ​ഘ​ട പ്ര​ദേ​ശ​മാ​യ ചാ​ത്ത​ൻ പ്ലാ​പ്പ​ള്ളി​യി​ൽ​നി​ന്നു കൂ​ട്ടി​ക്ക​ൽ-​പ്ലാ​പ്പ​ള്ളി റോ​ഡി​നെ​യും ഏ​ന്ത​യാ​ർ-​കൈ​പ്പ​ള്ളി റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക ഗ​താ​ഗ​ത മാ​ർ​ഗ​വും ഈ ​റോ​ഡ് മാ​ത്ര​മാ​ണ്. ഈ ​റോ​ഡ് ക​ള​ത്വ ഭാ​ഗ​ത്ത് കൈ​പ്പ​ള്ളി-​ഏ​ന്ത​യാ​ർ റോ​ഡു​മാ​യി ചേ​രു​ന്ന ഭാ​ഗം ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ നി​ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നി​ല്ല.

ത​ന്മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്നു ര​ണ്ടു റോ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് കൂ​ന്ത​ൻ​പാ​റ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന​ത്. ഈ ​ആ​വ​ശ്യം മു​ൻ​നി​ർ​ത്തി​യാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.

District News

പ്ര​തി​ഭാ സം​ഗ​മം ഉദ്ഘാടനം

പാ​രി​പ്പ​ള്ളി : ക​ലാ- സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കു വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നു സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ​ അ​റി​യി​ച്ച,ു.


കെ​പി​സി​സി സം​സ്കാ​ര സ​ഹി​തി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ സം​ഗ​മ​വും അം​ഗ​ത്വ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


പാ​രി​പ്പ​ള്ളി ടൗ​ൺ എ​സ്എ​ൻ​ഡി​പി ശാ​ഖ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സാം​സ്കാ​ര സാ​ഹി​തി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഉ​ല്ലാ​സ് മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​‌
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി മു​ൻ അം​ഗം എ​ൻ.​ജ​യ​ച​ന്ദ്ര​ൻ ,ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജു​വി​ശ്വ​രാ​ജ​ൻ, അ​ഡ്വ.​ല​ത മോ​ഹ​ൻ​ദാ​സ്, പ​ര​വൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ പി.​ശ്രീ​ജ,സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ക​രി​മ്പാ​ലൂ​ർ മ​ണി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തി​ര​ക്ക​ഥ​കൃ​ത്ത്‌ സ​ലിം ഷാ ​നെ​ട്ട​യ​ത്തി​നു സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ അം​ഗ​ത്വം ന​ൽ​ക

 

District News

കാ​ട്ടാ​മ്പാ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രത്തിലെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം

കടു​ത്തു​രു​ത്തി: ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 1.59 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച കാ​ട്ടാ​മ്പാ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.


തു​ട​ര്‍​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നാ​ടമു​റി​ച്ചു. ഇ​തോ​ടു​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ല്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ലാ ദി​ലീ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍​കാ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ദേ​വ​ദാ​സ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍.​ പ്രി​യ, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വ്യാ​സ് സു​കു​മാ​ര​ന്‍, ന​ളി​നി രാ​ധാ​കൃ​ഷ്ണ​ന്‍, ബീ​ന ഷി​ബു, രാ​ഹു​ല്‍ പി. ​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് 88 ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് 44 ല​ക്ഷം രൂ​പ​യും എ​ന്‍​എ​ച്ച്എം ഫ​ണ്ട് 46.5 ല​ക്ഷ​വു​മാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടനി​ര്‍​മാ​ണ​ത്തി​നും വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ന്നും ഇ​തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 44 ല​ക്ഷം രൂ​പ​യി​ല്‍ 24 ല​ക്ഷം കി​ട്ടി​യെ​ന്നും എ​ന്‍​എ​ച്ച്എം ഫ​ണ്ടി​ന്‍റെ 46.5 ല​ക്ഷം രൂ​പ​യി​ല്‍ ഒ​രു രൂ​പ പോ​ലും ഇ​തി​നാ​യി ല​ഭി​ച്ചി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ പ​റ​ഞ്

Kerala

മ​ല​യാ​ള ദി​നാ​ഘോ​ഷം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്നി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025-ലെ ​​​മ​​​ല​​​യാ​​​ള​​​ദി​​​ന-​​​ഭ​​​ര​​​ണ​​​ഭാ​​​ഷാ വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ന​​​വം​​​ബ​​​ർ 1ന് ​​​ഉ​​​ച്ച​​​യ്ക്ക് 12ന് ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ദ​​​ർ​​​ബാ​​​ർ​​​ഹാ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

സാം​​​സ്കാ​​​രി​​​ക​ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​ ഡോ. ​​​വി. പി. ​​​ജോ​​​യ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മ​​​ല​​​യാ​​​ള​​​ഭാ​​​ഷ​​​യ്ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​ല​​​പ്പെ​​​ട്ട സം​​​ഭാ​​​വ​​​ന​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കെ. ​​​കെ. സ​​​ര​​​സ​​​മ്മ , ഡോ. ​​​എം. എം. ​​​ബ​​​ഷീ​​​ർ എ​​​ന്നി​​​വ​​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും.

സ​​​മ​​​കാ​​​ലി​​​ക ജ​​​ന​​​പ​​​ഥം ഭ​​​ര​​​ണ​​​ഭാ​​​ഷാ പ​​​തി​​​പ്പി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും സം​​​സ്ഥാ​​​ന​​​ത​​​ല ഭ​​​ര​​​ണ​​​ഭാ​​​ഷാ പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.

NRI

സി​കെ ത​റ​വാ​ട് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ർ​ണ​ശ​ബ​ള​മാ​യി

ചാ​ത്തം​കെ​ന്‍റ്: ഈ ​മാ​സം 20ന് ​മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പം​കൊ​ണ്ട സി​കെ ത​റ​വാ​ട് ക്ല​ബ് ചാ​ത്തം​കെ​ന്‍റ് മേ​യ​ർ ഡാ​രി​ൻ കാ​നി​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​വ​ർ​ണ​ശ​ബ​ള​മാ​യ ച​ട​ങ്ങ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രേ സ​മ​യം അ​ഭി​മാ​ന​ക​ര​വും ഉ​ത്സാ​ഹ​ജ​ന​ക​വു​മാ​യി​രു​ന്നു​വെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് നി​ര​വ​ധി വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ്മോ​ൻ ജോ​ർ​ജ് സ്വാ​ഗ​തം അ​ർ​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ​ർ ഫോ​ർ ക​നേ​ഡി​യ​ൻ മ​ല​യാ​ളി അ​ഫേ​ഴ്സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ വ​ർ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ക്ല​ബി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

സികെ ഏ​ഷ്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റാ​ഫി വീ​ട്ടി​ൽ, ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ജി തോ​മ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ജീ​ഷ് മാ​ത്യു ന​ന്ദി അ​റി​യി​ച്ചു.

ക്ല​ബ് അം​ഗ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​പ​രി​പാ​ടി​ക​ൾ കാ​ഴ്ച​ക്കാ​ർ​ക്ക് ഇ​ന്ദ്രി​യാ​നു​ഭ​വം ന​ൽ​കി. പ്ര​ശ​സ്ത മെ​ന്‍റ​ലി​സ്റ്റ് ഫെ​ബി​ൻ ഹ​രി​പ്പാ​ടി​ന്‍റെ മാ​ജി​ക് ഷോ ​ച​ട​ങ്ങി​ന്‍റെ മാറ്റുകൂ‌ട്ടി. ല​ണ്ട​ൻ ശി​വാ​സ് ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് മ​ഹ​ത്താ​യ അ​നു​ഭ​വ​മാ​യി.

200ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി ലി​ജി​ൻ ജോ​യ്, ട്ര​ഷ​റ​ർ മ​ജു പീ​റ്റ​ർ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​ർ​മാ​ർ ജൂ​ബി സി ​ബേ​ബി, സെ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​മി​ൽ ജോ​ളി, ക്രി​സ്റ്റി പോ​ൾ, ആ​ഷ്‌​ലി അ​ഴ​കു​ളം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​സ്‌​കാ​ര​ത്തി​നും ഐ​ക്യ​ത്തി​നും പ്ര​തീ​ക​മാ​യി മാ​റി​യി​രു​ന്നു.

NRI

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഖു​റൈ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: പ്ര​മു​ഖ റീ​റ്റെ​യ്ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ പു​തി​യ ശാ​ഖ ഖു​റൈ​ൻ ബ്ലോ​ക്ക് ഒ​ന്നി​ലെ പ​ത്താം ന​മ്പ​ർ സ്ട്രീ​റ്റി​ലെ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

പ്രൗ​ഡ ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ നി​ര​വ​ധി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും പ​ങ്കെ​ടു​ത്തു. ഷെ​യ്ഖ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​ൽ സ​ബാ​ഹ് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

ജാ​സിം മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ൽ ശ​ർ​റ​ഹ്‌​ക്ക് ന​ൽ​കി ആ​ദ്യ വി​ല്പ​ന ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് നി​ർ​വ​ഹി​ച്ചു.

റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, ജ​മാ​ൽ മു​ഹ​മ്മ​ദ് ഫ​ലാ​ഹ് ഹ​മ​ദ് അ​ൽ ദൗ​സാ​രി, സാ​ദ് മു​ഹ​മ്മ​ദ് അ​ൽ ഹാ​മ​ദ, മു​ഹ​മ്മ​ദ് അ​ൽ മു​തൈ​രി, മു​ഹ​മ്മ​ദ് സു​നീ​ർ (സി​ഇ​ഒ), തെ​ഹ്‌​സീ​ർ അ​ലി (ഡി​ആ​ർ​ഒ), മു​ഹ​മ്മ​ദ് അ​സ്‌​ലം (സി​ഒ​ഒ), മാ​നേ​ജ്‍​മെ​ന്‍റ് ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര ഉ​ത്പ​ന്ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശ്രേ​ണി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും വി​ല​ക്കി​ഴി​വു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Latest News

Up