x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ ഉ​ച്ച​കോ​ടി: ഉ​ദ്ഘാ​ട​നം ഇ​ന്ന്


Published: February 16, 2026 01:35 AM IST | Updated: February 16, 2026 01:35 AM IST

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന എ​​ഐ ഇം​​പാ​​ക്ട് എ​​ക്സ്പോ​​യ്ക്ക് ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ ഭാ​​ര​​ത് മ​​ണ്ഡ​​പ​​ത്തി​​ൽ ഇ​​ന്ന് തു​​ട​​ക്ക​​മാ​​കും. ഉ​​ച്ച​​കോ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ൽ​​നി​​ന്ന് അ​​റി​​യി​​ച്ചു. ഇ​​ന്ത്യ ഉ​​ച്ച​​കോ​​ടി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

ന​​യ​​ങ്ങ​​ൾ പ്രാ​​യോ​​ഗി​​ക​​മാ​​കു​​ക​​യും നൂ​​ത​​നാ​​ശ​​യ​​ങ്ങ​​ൾ വി​​പു​​ല​​മാ​​യ ത​​ല​​ത്തി​​ലേ​​ക്ക് ഉ​​യ​​രു​​ക​​യും സാ​​ങ്കേ​​തി​​ക​​വി​​ദ്യ സാ​​ധാ​​ര​​ണ​​ക്കാ​​രി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​​രു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ അ​​ഞ്ചു ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി ആ​​ർ​​ട്ട​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ന്‍റെ പ്രാ​​യോ​​ഗി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തെ​​ളി​​യി​​ക്കു​​ന്ന ഒ​​രു ദേ​​ശീ​​യ വേ​​ദി​​യാ​​യി വ​​ർ​​ത്തി​​ക്കും.

നാ​​ല്പ​​തി​​ല​​ധി​​കം വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ളു​​ടെ സി​​ഇ​​ഒ​​മാ​​ർ, 20 രാ​​ഷ്ട്ര​​ത്ത​​ല​​വന്മാ​​രും പ​​ങ്കെ​​ടു​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി​​യി​​ൽ 100 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പ വാ​​ഗ്ദാ​​ന​​മാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഈ ​​പ്ര​​ദ​​ർ​​ശ​​നം ഈ ​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ സാ​​ങ്കേ​​തി​​ക സം​​ഗ​​മ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യി മാ​​റു​​ന്നു.

പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി ച​​ട​​ങ്ങി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് സി​​ഇ​​ഒ​​മാ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. 19ന് ​​ന​​ട​​ക്കു​​ന്ന പ്ര​​ധാ​​ന പ്ലീ​​ന​​റി സെ​​ഷ​​നെ അ​​ദ്ദേ​​ഹം അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും.

70000 ച​​തു​​ര​​ശ്ര മീ​​റ്റ​​റി​​ലാ​​യി പ​​ത്തോ​​ളം വേ​​ദി​​ക​​ളി​​ലാ​​യി വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന ഈ ​​പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ആ​​ഗോ​​ള സാ​​ങ്കേ​​തി​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ, സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ, വി​​ദ്യാ​​ഭ്യാ​​സ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ, കേ​​ന്ദ്ര മ​​ന്ത്രാ​​ല​​യ​​ങ്ങ​​ൾ, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ, അ​​ന്താ​​രാ​​ഷ്ട്ര പ​​ങ്കാ​​ളി​​ക​​ൾ എ​​ന്നി​​വ​​രെ ഒ​​ന്നി​​ച്ചു​​കൂ​​ട്ടും.

എ​​ഐ മേ​​ഖ​​ല​​യി​​ലെ അ​​ന്താ​​രാ​​ഷ്ട്ര സ​​ഹ​​ക​​ര​​ണം വി​​ളി​​ച്ചോ​​തു​​ന്ന 13 രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​വ​​ലി​​യ​​നു​​ക​​ളും എ​​ക്സ്പോ​​യി​​ൽ ഉ​​ണ്ടാ​​കും. ഇ​​തി​​ൽ ഓ​​സ്ട്രേ​​ലി​​യ, ജ​​പ്പാ​​ൻ, റ​​ഷ്യ, യു​​ണൈ​​റ്റ​​ഡ് കിം​​ഗ്ഡം, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, നെ​​ത​​ർ​​ലാ​​ൻ​​ഡ്സ്, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, സെ​​ർ​​ബി​​യ, എ​​സ്റ്റോ​​ണി​​യ, താ​​ജി​​ക്കി​​സ്ഥാ​​ൻ, ആ​​ഫ്രി​​ക്ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള പ​​വ​​ലി​​യ​​നു​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു.

ജ​​ന​​ങ്ങ​​ൾ, ഭൂ​​മി, പു​​രോ​​ഗ​​തി എ​​ന്നി​​ങ്ങ​​നെ മൂ​​ന്ന് ആ​​ശ​​യ​​ങ്ങ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ച് ത​​യാ​​റാ​​ക്കി​​യ 300ല​​ധി​​കം ക്യൂ​​റേ​​റ്റ​​ഡ് എ​​ക്സി​​ബ​​ിഷ​​ൻ പ​​വ​​ലി​​യ​​നു​​ക​​ളും ത​​ത്സ​​മ​​യ പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ളും എ​​ക്പോ​​യി​​ൽ ഉ​​ണ്ടാ​​കും. കൂ​​ടാ​​തെ 600ല​​ധി​​കം മി​​ക​​ച്ച സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ളും പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. ഇ​​വ​​യി​​ൽ പ​​ല​​തും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ പ്ര​​സ​​ക്ത​​മാ​​യ​​തും വ​​ൻ​​തോ​​തി​​ൽ ജ​​ന​​കീ​​യ​​വു​​മാ​​യ സാ​​ങ്കേ​​തി​​ക പ​​രി​​ഹാ​​ര​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ക്കു​​ന്ന​​വ​​യാ​​ണ്. ഇ​​തി​​നോ​​ട​​കംത​​ന്നെ ന​​ട​​പ്പി​​ലാ​​ക്കി​​യി​​ട്ടു​​ള്ള നൂ​​ത​​ന സാ​​ങ്കേ​​തി​​ക പ​​രി​​ഹാ​​ര​​ങ്ങ​​ൾ ഈ ​​സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും.

അ​​ന്താ​​രാ​​ഷ്ട്ര പ്ര​​തി​​നി​​ധി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഏ​​ക​​ദേ​​ശം ര​​ണ്ട​​ര ല​​ക്ഷ​​ത്തി​​ല​​ധി​​കം സ​​ന്ദ​​ർ​​ശ​​ക​​ർ എ​​ഐ ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ആ​​ഗോ​​ള എ​​ഐ ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യ്ക്കു​​ള്ളി​​ൽ പു​​തി​​യ പ​​ങ്കാ​​ളി​​ത്ത​​ങ്ങ​​ൾ വ​​ള​​ർ​​ത്തു​​ന്ന​​തി​​നും ബി​​നി​​ന​​സ് അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നും ഈ ​​പ​​രി​​പാ​​ടി ല​​ക്ഷ്യ​​മി​​ടു​​ന്നു.

Tags : AI Summit Inauguration

Recent News

Up