തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം കമ്യൂണ്‍ കേന്ദ്രം കൊട്ടാരക്കരയിൽ. നാളെ വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, ജെ. ചിഞ്ചുറാണി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
കൊട്ടാരക്കര ബിഎസ്എൻഎൽ മെയിൻ ബിൽഡിംഗിലാണു കേന്ദ്രം പ്രവർത്തിക്കുന്നത്. 141 പ്രഫഷണൽ വർക്ക് സ്പേസ് ഇതിലുണ്ട്. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ വിദേശരാജ്യങ്ങളിൽ പോകുന്നത് ഒഴിവാക്കി സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ അവസരം നൽകുക എന്നതാണ് ഈ പദ്ധതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്.
Tags : Kottarakkara Inauguration Near Home Work