കോട്ടയം: ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ ക്നായി തോമ ടവര്‍ ഉദ്ഘാടനവും ഹെഡ് ഓഫീസ് ആന്‍ഡ് ബ്രാഞ്ച് ഉദ്ഘാടനവും നാളെ നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു തെള്ളകം കാരിത്താസ് ജംഗ്ഷനിലുള്ള ക്നായി തോമ ടവറിന്റെ വെഞ്ചരിപ്പ് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് മന്ദിരം ഉദ്ഘാടനം ചെയ്യും. കെഎംസിസിഎസ് ലിമിറ്റഡ് പ്രഫ. കെ.ജെ. ജോയി മുപ്രാപ്പള്ളില്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും.
ഹെഡ് ഓഫീസ് ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിക്കും. ബ്രാഞ്ച് ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. ലോക്കർ ഉദ്ഘാടനം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും സമ്മേളനത്തിന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപിയും നിര്‍വഹിക്കും. കേരള മൈനോരിറ്റി ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് മുഖ്യപ്രഭാഷണവും ഓഹരി പത്രവിതരണം തോമസ് ചാഴികാടനും നിക്ഷേപസ്വീകരണം ജോയി ജോസഫ് കൊടിയന്തറയും നിര്‍വഹിക്കും.
കെഎംസിസിഎസ് ലിമിറ്റഡ് സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍, ക്നാനായ ഹാപ്പി ഹോം ഡയറക്ടര്‍ ബിനോയി മാത്യു ഇടയാടിയില്‍, കെഎംസിസിഎസ് ലിമിറ്റഡ് ഡയറക്ടര്‍മാരായ തോമസ് ഫിലിപ്പ് പീടികയില്‍, ജയിംസ് തോമസ് മലേപ്പറമ്പില്‍, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി, മിസ് സൗത്ത് ഇന്ത്യ 2025 ലിസ് ജെയ്മോന് ജേക്കബ്, കെഎംസിസിഎസ് ലിമിറ്റഡ് ഡയറക്ടര്‍ പി.കെ. മാത്യു എന്നിവര്‍ പ്രസംഗിക്കും.
Tags : Knai Thoma Tower Head Office Branch Inauguration