പാലക്കാട്: രൂപത മാതൃവേദി 2026 പ്രവർത്തന വർഷത്തിന് കൊടിയേറി. ‘കരുതൽ ഉള്ള മാതൃത്വം സമുദായത്തിന്റെ കരുത്ത്' എന്ന ആപ്ത വാക്യവുമായി സമുദായ ശക്തീകരണ വർഷ കർമപരിപാടികൾ ഹോളി ഫാമിലി മേരിയൻ പ്രൊവിൻഷ്യൽ സിസ്റ്റർ വത്സ തെരേസ് ഉദ്ഘാടനം ചെയ്തു. 2026 ലെ കർമപദ്ധതി പ്രകാശനം ചെയ്തു.
രൂപത പ്രസിഡന്റ് സോളി തോമസ് കാടങ്കാവിൽ ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും വിജയം കൈവരിച്ച മാതൃവേദി അംഗങ്ങളായ വനിതകളെ പൊന്നാട അണിയിച്ചും ഉപഹാരം സമർപ്പിച്ചും ആദരിച്ചു.
ചടങ്ങിൽ രൂപത പ്രസിഡന്റ് സോളി തോമസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, ആനിമേറ്റർ സിസ്റ്റർ ലിയാ റോസ് ഭാരവാഹികളായ ബീന വർഗീസ്, ഷിജി മാഞ്ഞൂരാൻ, മെർലി ബേബി, ഡിൽജി ജോൺസൻ, റൂബി സെബി, സ്വപ്ന ജെയിംസ് എന്നിവർ പ്രസംഗിച്ചു. മേഴ്സി കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫ. സിസ്റ്റർ പ്രഭാമരിയ വിഷയാവതരണം നടത്തി.
Tags : nattu vishesham Inauguration Matruvedi