ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം സിഎംസി നിർമല പ്രൊവിൻസ് മദർ സുപ്പീരിയർ സിസ്റ്റർ സാലി പോൾ നിർവഹിക്കുന്ന
ചൂണ്ടൽ: ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം സിഎംസി നിർമല പ്രൊവിൻസ് മദർ സുപ്പീരിയർ സിസ്റ്റർ സാലി പോൾ നിർവഹിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു. ചൂണ്ടൽ സാന്തോം പള്ളി വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ വെഞ്ചരിപ്പു നിർവഹിച്ചു.
കേരള സ്റ്റേറ്റ് ഫോർവേഡ് ഇബിസി കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ ചൂണ്ടലിനെയും ഡോക്ടറേറ്റ് കരസ്ഥമാക്കിയ പൂർവവിദ്യാർഥി സിസ്റ്റർ ആൻവിയയേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഷൈലജ പുഷ്പാകാരൻ, അനീഷ് ആന്റണി, സിസ്റ്റർ ശുഭ ചാക്കോ, എ.കെ. ഷക്കീർ, സിമി ബിജു എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്സ് സ്വാഗതവും അധ്യാപകപ്രതിനിധി ജിജി ടീച്ചർ നന്ദിയും പറഞ്ഞു.
Tags : Inauguration nattuvishesham local news