x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചായത്തുകളിൽ സ്ഥാനാരോഹണം; വ​ട​ക്ക​ഞ്ചേ​രി​യി​ലും പു​തു​ക്കോ​ടുംഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത് യു​ഡി​എ​ഫ്


Published: December 28, 2025 06:53 AM IST | Updated: December 28, 2025 06:53 AM IST

വ​ട​ക്ക​ഞ്ചേ​രി: മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ഇ​ട​തു​പ​ക്ഷ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സ്വ​ത​ന്ത്ര​നെ പ്ര​സി​ഡ​ന്‍റാ​ക്കി കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ പു​തു​ക്കോ​ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സ്വ​ന്ത​മാ​ക്കി.

ഇ​ന്ന​ലെ ന​ട​ന്ന ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​ഖ​ല​യി​ൽ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത് വ​ട​ക്ക​ഞ്ചേ​രി, പു​തു​ക്കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു.

ഇ​ട​തു- വ​ല​തു മു​ന്ന​ണി​ക​ൾ തു​ല്യ അം​ഗ​ങ്ങ​ളു​ള്ള വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് 18 പ്ര​ധാ​നി​യി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര മെം​ബ​ർ സി. ​പ്ര​സാ​ദി​നെ പ്ര​സി​ഡ​ന്‍റാ​ക്കി​യാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​സാ​ദി​ന് പ​ത്തു വോ​ട്ടും എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സി. ​ക​ണ്ണ​ന് ഒ​മ്പ​തു​വോ​ട്ടും ല​ഭി​ച്ചു. ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ മൂ​ന്നു​പേ​രും വി​ട്ടു​നി​ന്നു.

വാ​ർ​ഡ് ഇ​രു​പ​ത്തി​യൊ​ന്ന് പ​ന്നി​യ​ങ്ക​ര​യി​ൽനി​ന്നു​ള്ള കോ​ൺ​ഗ്ര​സ് മെം​ബ​ർ സു​നി​ൽ ചു​വ​ട്ടു​പ്പാ​ടം സ​ത്യ​പ്ര​തി​ജ്ഞയെ​ടു​ക്കു​മ്പോ​ൾ ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്താ​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ന്നും ഇ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം മെം​ബ​ർ സി. ​ക​ണ്ണ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​നി​ലി​ന് വോ​ട്ടു ചെ​യ്യാ​മെ​ന്നും മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞ് കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ കോ​ട​തി വി​ധി തെ​ര​ഞ്ഞെ​ടു​പ്പി​നു ബാ​ധ​ക​മാ​കു​മെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഇ​ത് കോ​ൺ​ഗ്ര​സി​ന് ആ​ശ്വാ​സ​മാ​യി.

സു​നി​ൽ ഒ​രി​ക്ക​ൽ കൂ​ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും മ​റ്റു അ​യോ​ഗ്യ​ത പ്ര​ശ്നം ഉ​ദി​ക്കി​ല്ലെ​ന്നു​മാ​ണ് നി​യ​മവി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. വാ​ർ​ഡ് 14 ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മെം​ബ​ർ കോ​ൺ​ഗ്ര​സി​ലെ ശ​ശി​ക​ല ടീ​ച്ച​റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി യു​ഡി​എ​ഫി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ത​ല​പൊ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സു​ഗ​മ​മാ​യി ന​ട​ന്നു. വാ​ർ​ഡ് 12 വ​ളാ​ങ്കോ​ട് മെം​ബ​ർ കെ. ​ഉ​ദ​യ​നാ​ണ് പ്ര​സി​ഡ​ന്‍റ്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി വാ​ർ​ഡ് എ​ട്ട് അ​ഞ്ചു​മു​റി​യി​ൽ നി​ന്നു​ള്ള ഐ. ​ഷാ​ഹി​ദ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
വ​ണ്ടാ​ഴി​യി​ൽ വാ​ർ​ഡ് 16 ക​ണി​യ​മം​ഗ​ല​ത്തു നി​ന്നു​ള്ള സി​പി​എ​മ്മി​ലെ ശാ​ര​ദ ഗോ​പി​നാ​ഥാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. വാ​ർ​ഡ് ഒ​മ്പ​ത് തെ​ക്കേ​കാ​ട്ടി​ൽ​നി​ന്നു​ള്ള എ​സ്. സ​ന്തോ​ഷ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി.

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ വാ​ർ​ഡ് മൂ​ന്ന് കൊ​ഴു​ക്കു​ള്ളി​യി​ൽ നി​ന്നു​ള്ള മെം​ബ​ർ പി.​എം. ക​ലാ​ധ​ര​നാ​ണ് പ്ര​സി​ഡ​ന്‍റ്.പു​തി​യ വാ​ർ​ഡാ​യ അ​ങ്ങൂ​ട് വാ​ർ​ഡി​ൽ നി​ന്നു​ള്ള സി​പി​എ​മ്മി​ലെ ത​ന്നെ ല​ളി​ത ച​ന്ദ്ര​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

ക​ണ്ണ​മ്പ്ര​യി​ൽ വാ​ർ​ഡ് പ​ന്ത്ര​ണ്ട് ച​ല്ലി​പ​റ​മ്പി​ൽ നി​ന്നു​ള്ള പി. ​വി​ജ​യ​കു​മാ​രി​യാ​ണ് പ്ര​സി​ഡ​ന്‍റ്. വാ​ർ​ഡ് ഒ​മ്പ​ത് കൊ​ന്ന​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള മെം​ബ​ർ വ​ട​ക്ക​ഞ്ചേ​രി​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ കെ.​അ​ബ്ദു​ൾ ഷു​ക്കൂ​റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ

പ്ര​ധാ​നി​ക്കാ​രു​ടെ "കു​ട്ട​ൻ' ഇ​നിവ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത​ധ്യ​ക്ഷ​ൻ

വ​ട​ക്ക​ഞ്ചേ​രി: പ്ര​ധാ​നി എ​ന്ന ഗ്രാ​മ​ക്കാ​ർ സ്നേ​ഹ​ത്തോ​ടെ കു​ട്ട​ൻ എ​ന്നു​വി​ളി​ക്കു​ന്ന പ്ര​സാ​ദ് ഇ​നി വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ. സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച പ്ര​സാ​ദ് കോ​ൺ​ഗ്ര​സി​നൊ​പ്പം​നി​ന്നാ​ണ് പ്ര​സി​ഡ​ന്‍റാ​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യ സ്ഥാ​ന​ല​ബ്ദി​യാ​ണെ​ങ്കി​ലും പ്ര​ധാ​നി​കാ​ർ പ​റ​യു​ന്നു പു​തി​യ പ​ദ​വി ഭാ​ഗ്യ​മൊ​ന്നു​മ​ല്ല. ത​ങ്ങ​ളു​ടെ കു​ട്ട​ന് അ​ത് അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ് എ​ന്നാ​ണ് നാ​ട്ടി​ലെ സ്ത്രീ​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്. പ്ര​സാ​ദ് ഇ​തി​നു​മു​മ്പ് പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​ട്ടു​ണ്ട്. മെം​ബ​റാ​യാ​ലും ഇ​ല്ലെ​ങ്കി​ലും ത​ന്‍റെ കൃ​ഷി​പ്പ​ണി​ക​ളു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ നാ​ട്ടു​കാ​രു​ടെ ഏ​താ​വ​ശ്യ​ത്തി​നും മു​ന്നി​ലു​ണ്ടാ​കും. അ​തി​ന് രാ​ഷ്ട്രീ​യ​മോ മ​റ്റോ ത​ട​സ​മാ​കാ​റു​മി​ല്ല.

പ്ര​ധാ​നി​യി​ലെ ഓ​രോ വീ​ട്ടം​ഗ​ങ്ങ​ൾ​ക്കും പ്ര​സാ​ദ് കു​ട്ട​നെ അ​റി​യാം. കു​ട്ടേ​ട്ടാ എ​ന്നു വി​ളി​ച്ചാ​ണ് നാ​ട്ടി​ലെ കു​ട്ടി​ക​ളും ചു​റ്റും കൂ​ടു​ക. പ​ഴ​യ ചെ​റി​യ വീ​ടും ല​ളി​ത​മാ​യ ജീ​വി​ത​വും സൗ​മ്യ​മാ​യ സം​സാ​ര​വും പെ​രു​മാ​റ്റ​വും അ​താ​ണ് കു​ട്ട​ൻ​ശൈ​ലി. പ​ശു വ​ള​ർ​ത്ത​ലി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്തി​യാ​ണ് പ്ര​സാ​ദി​ന്‍റെ കു​ടും​ബം ക​ഴി​യു​ന്ന​ത്.

സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ൽ​കൃ​ഷി​യും ചെ​യ്യും. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പ്ര​സാ​ദ് പാ​ർ​ട്ടി​യു​മാ​യി സ്വ​ര​ചേ​ർ​ച്ച ഇ​ല്ലാ​താ​യ​പ്പോ​ൾ ഒ​ച്ച​പ്പാ​ടി​നൊ​ന്നും പോ​കാ​തെ മാ​റി​നി​ന്നു. മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും മ​റ്റു ര​ണ്ടു സ്വ​ത​ന്ത്ര​ന്മാ​രും മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന പ്ര​ധാ​നി​യി​ൽ 179 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​സാ​ദ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ല്ലാ​വ​രേ​യും ചേ​ർ​ത്തു​നി​ർ​ത്തി പോ​ക​ണം. വ​ട​ക്ക​ഞ്ചേ​രി​ക്ക് ന​ല്ല​തെ​ന്ന് തോ​ന്നു​ന്ന ഏ​ത് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും.

എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു കൂ​ട്ടി വി​ക​സ​ന വ​ഴി​ക​ൾ ആ​രാ​യു​മെ​ന്നും സ്ഥാ​ന​മേ​റ്റ​ശേ​ഷം പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ച്ഛ​ൻ: ച​ന്ദ്ര​ൻ , അ​മ്മ: ശാ​ന്ത, ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: കി​ഴ​ക്ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ശ്രീ​ല​ക്ഷ്മി, വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശ്രീ​നി​ത്യ.

അ​ക​ത്തേ​ത്ത​റ, പു​തൂ​ർ പ​ഞ്ചാ​യ​ത്തുകളിൽ ബി​ജെ​പി


പാ​ല​ക്കാ​ട്: ജി​ല്ല​യി​ലാ​ദ്യ​മാ​യി ഇ​നി ര​ണ്ടു​പ​ഞ്ചാ​യ​ത്തു​ക​ള്‍ ബി​ജെ​പി ഭ​രി​ക്കും. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ട​തു മു​ന്ന​ണി​ക​ള്‍ ഭ​രി​ച്ചി​രു​ന്ന അ​ക​ത്തേ​ത്ത​റ, പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ബി​ജെ​പി ഭ​രി​ക്കു​ക. 19 വാ​ര്‍​ഡു​ക​ളു​ള്ള അ​ക​ത്തേ​ത്ത​റ​യി​ല്‍ 10 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച​ത്.

പ​ട്ടി​ക​ജാ​തി വ​നി​താ​സം​വ​ര​ണ​മാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഞ്ചാം​വാ​ര്‍​ഡ് തെ​ക്കേ​ത്ത​റ​യി​ല്‍​നി​ന്ന് വി​ജ​യി​ച്ച പി.​എ. ബി​ന്ദു ബി​ജെ​പി​യു​ടെ മു​ഴു​വ​ന്‍ വോ​ട്ടും​നേ​ടി വി​ജ​യി​ച്ചു. മ​ല​മ്പു​ഴ ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യ ജി. ​സു​ജി​ത്താ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

അ​ട്ട​പ്പാ​ടി​യി​ലെ പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. സി. ​ത​ങ്ക​വേ​ല്‍ പ്ര​സി​ഡ​ന്‍റാ​യും എം. ​പു​ഷ്പ വൈ​സ്പ്ര​സി​ഡ​ന്‍റാ​യും ചു​മ​ത​ല​യേ​റ്റു.

അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗം കൂ​റു​മാ​റി: എ​ൽ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റാ​ക്കി


അ​ഗ​ളി: പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗം എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. അ​ഗ​ളി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 20 ചി​ന്ന​പ്പ​റ​മ്പി​ൽ​നി​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥ​ിയാ​യി വി​ജ​യി​ച്ച മ​ഞ്ജു​വാ​ണ് കൂറു​മാ​റി​യ​ത്. എ​ൽ​ഡി​എ​ഫി​ന് 10, യു​ഡി​എ​ഫി​ന് ഒ​ൻ​പ​തും വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കു​മാ​ത്ര​മേ വോ​ട്ടു​ചെ​യ്യാ​വൂ എ​ന്ന നി​ർ​ദേ​ശ​മൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല എ​ന്നാ​ണ് കൂ​റു​മാ​റി​യ​തി​നെ​ക്കു​റി​ച്ചു മ​ഞ്ജു​വി​ന്‍റെ പ്ര​തി​ക​ര​ണം. പാ​ർ​ട്ടി വി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും മ​ഞ്ജു​വി​നെ​തി​രേ ന​ട​പ​ടി​ക്കാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

K-Rail Survey

Tags : nattu vishesham Inauguration panchayats

Recent News

Up