സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഡോ. കാത്രിന്‍ മയേഴ്സ് ഉദ്ഘാടനംചെയ്യുന്നു.
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ഇംഗ്ലീഷ് വകുപ്പ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷതവഹിച്ചു. അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോജി കല്ലിങ്ങല്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ്, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. കരുണ, പ്രഫ.ഡോ. ജെ. സനില്‍രാജ്, ഷീന സാറ വിന്നി, റോസലിന് അലക്സ എന്നിവര്‍ നേതൃത്വംനല്കി.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കോണ്നക്റ്റിക്കട്ടിലെ ഡോ. കാത്രിന്‍ മയേഴ്സ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഡോ. പ്രദോഷ്കുമാര്‍ മിശ്ര, യൂനിസെഫ് ചെന്നൈ കോ-ഓർഡിനേറ്റര്‍ ഷിനു ഷോബ വിന്‍സന്റ് എന്നിവര്‍ മുഖ്യപ്രഭാഷണംനടത്തി.
ഇന്ത്യന്‍ പൗരന്മാര്ക്കുള്ള ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുകള്‍ സംബന്ധിച്ച പ്രത്യേക ഓണ്‍ലൈന്‍ സെഷനും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.