x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തിയ സംഭവം: അന്വേഷണം ഊർജിതം


Published: January 9, 2026 06:07 AM IST | Updated: January 9, 2026 06:07 AM IST

അ​ഞ്ച​ൽ : പൊ​തു​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ സ്ഫോ​ട​ക വ​സ്തു കണ്ടെത്തിയ സംഭ വത്തിൽ അന്വേഷണം ഊർജി തമാക്കി പോലീസ്. ഏ​രൂ​ർ മ​ണ​ലി​ൽ അ​ണ്ട​ത്തൂ​ർ ക്ഷേ​ത്രം റോ​ഡി​ൽ ഏ​ദ് ഭ​വ​ൻ സാ​മു​വി​ന്‍റെ വീ​ടി​നു സ​മീ​പം ഉ​ള്ള ന​ട​വ​ഴി​യി​ലാണ് കഴിഞ്ഞ ചൊവ്വാ ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞു ഗോ​ളാ​കൃ​തി​യി​ൽ സ്ഫോ​ട​ക​വ​സ്തു കാ​ണ​പ്പെ​ട്ട​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു ഏ​രൂ​ർ പോ​ലീ​സ് ബുധ നാഴ്ച സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഇ​വ ക​സ്റ്റ​ഡി​യി​ലെടു​ത്തു.
പി​ന്നീ​ട് കൊ​ല്ല​ത്തു​നി​ന്നും എ​ത്തി​യ ബോം​ബ് സ്ക്വാ​ഡ് സ്ഫോ​ട​ക​വ​സ്തു നി​ര്‍​വീ​ര്യ​മാ​ക്കി. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ ഏ​തു​ത​രം സ്ഫോ​ട​ക വ​സ്തു ആ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം 11ന് ​ഇ​വി​ടെ പ​ന്നി​പ്പ​ട​ക്കം ക​ടി​ച്ചു സ്ഫോ​ട​ന​മു​ണ്ടാ​യി വ​ള​ർ​ത്തു​നാ​യ​യു​ടെ ത​ല ചി​ത​റി പോ​വു​ക​യും സ്ഫോ​ട​ന​ത്തി​ൽ വീ​ടി​നു ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യു​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ തോ​ട്ടി​ൽ നി​ന്നും പ​ന്നി​പ്പ​ട​ക്കം ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​ന്ന് ഏ​രൂ​ർ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് സ​മാ​ന​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പം ഉ​ള്ള ന​ട​വ​ഴി​യി​ൽ നി​ന്നും പ​ന്നി​പ്പ​ട​ക്കം ക​ണ്ടെ​ത്തു​ന്ന​ത്.


ത​ന്‍റെ പു​ര​യി​ട​ത്തി​ൽ കൃ​ഷി ഇ​ല്ലെ​ന്നും പ​ന്നി​ക​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി അ​ല്ലെ​ന്നും മ​നഃ​പൂ​ർ​വം ത​ന്നെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലാ​ൻ വേ​ണ്ടി ചെ​യ്ത​താ​ണെ​ന്നു​മാ​ണ് സാ​മു ആ​രോ​പി​ക്കു​ന്ന​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​സ​ര​വാ​സി​യാ​യ ഒ​രാ​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ചു.

Tags : nattu vishesham Investigation explosives found

Recent News

Up