Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigation

ആ​ടി​യ​ശി​ഷ്ടം നെ​യ്യ് വി​ല്‌പന​യി​ലെ ക്ര​മ​ക്കേ​ട്: വി​ജി​ല​ന്‍​സ് ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ പൂ​ര്‍​ത്തി​യാ​യി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ആ​ടി​യ ശി​ഷ്ടം നെ​യ്യ് വി​ല്പ​ന​യി​ല്‍ ന​ട​ന്ന ക്ര​മ​ക്കേ​ടി​ല്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന വി​ജി​ല​ന്‍​സ് ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ പൂ​ര്‍​ത്തി​യാ​ക്കി. വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍​ത​ന്നെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തു​ട​ര്‍ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് വി​ജി​ല​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നീ​ക്കം.

ഇ​തി​നി​ടെ കേ​സി​ലെ ഒ​ന്നാം പ്ര​തി ശ​ബ​രി​മ​ല​യി​ലെ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി.

ക​ഴി​ഞ്ഞ തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് സ​ന്നി​ധാ​ന​ത്തെ ഒ​രു നെ​യ്യ് കൗ​ണ്ട​റി​ല്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​സ്പി മ​ഹേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജി​ല​ന്‍​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ആ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ ബി​ന്ദു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ഞ്ഞി​ന്‍റെ പി​താ​വ് രം​ഗ​ത്തെ​ത്ത​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ അ​ല്ല ശ​സ്ത്ര​ക്രി​യ ചെ​യ്ത​തെ​ന്ന് ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​ർ പ​റ​ഞ്ഞു.

പ​ക്ഷെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ബി​ന്ദു സു​ന്ദ​ർ ത​ന്നെ​യാ​ണ് ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞെ​ന്നും കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ ബി​നി​ൽ പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ഷ​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ പി​ഴ​വി​ൽ മു​ൻ​പും ആ​രോ​പ​ണ വി​ധേ​യ​യാ​ണ് ഡോ​ക്ട​ർ. നേ​ര​ത്തെ വി​തു​ര സ്വ​ദേ​ശി​നി​യാ​യ ഹ​സ്‌​നാ ഫാ​ത്തി​മ​യു​ടെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യു​ണ്ടാ​യ ചി​കി​ത്സാ​പി​ഴ​വി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​ണ് ബി​ന്ദു സു​ന്ദ​ർ.

 

Kerala

എ​സ്ഐ​യ്ക്ക് കു​ത്തേ​റ്റ സം​ഭ​വം; അ​ന്വേ​ഷ​ണം പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഷാ​ഫി​യ്ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്. ഷാ​ഫി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പ്ര​മോ​ദ് ല​ക്ഷ്യം വ​ച്ച​ത് മ​റ്റ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

നേ​ര​ത്തെ മ​റ്റൊ​രു കേ​സി​ൽ പ്ര​മോ​ദി​നെ അ​റ​സ്റ്റ്‌ ചെ​യ്ത ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​വി​ൽ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​രെ ല​ക്ഷ്യം വ​ച്ച് ക​ത്തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന​താ​യി പ്ര​തി പ​ല​രോ​ടും പ​റ​ഞ്ഞ​താ​യു​ള്ള വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. കു​ത്തേ​റ്റ ഷാ​ഫി​യു​മാ​യി മു​ൻ വൈ​രാ​ഗ്യം ഒ​ന്നു​മി​ല്ലെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. പ്ര​മോ​ദ് പ്ര​തി​യാ​യ പ​ഴ​യ കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ ഹോ​ട്ട​ലി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി എ​സ്ഐ​യ്ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഷാ​ഫി.

Kerala

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം.

തിരോധാന കേസ് എസ്ഐടി അന്വേഷിക്കും. എസ്ഐടിയ്ക്ക് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും കോടതി നിർദേശിച്ചു.
 
വീഴ്ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു.

പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ല. കൊലപാതക സാധ്യതയും അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നാണ് ഹൈക്കോടതി നിർദേശം.

Kerala

സ്വർണക്കൊള്ള: ആഗോള അയ്യപ്പ സംഗമവും എസ്ഐടി അന്വേഷണ പരിധിയിൽ?

തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.

പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.

അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്‍റെ മിനിറ്റ്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ നൽകും.

Kerala

സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ വ​നി​താ ഡോ​ക്ട​റു​ടെ മു​റി​യി​ൽ കവർച്ച; പ്രതിയെ പിടികൂടിയത് വിരലടയാളം പിന്തുടർന്നുള്ള അന്വേഷണത്തിൽ

കൊ​ച്ചി: സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ വ​നി​താ ഡോ​ക്ട​റു​ടെ മു​റി​യി​ൽ ക​യ​റി നാ​ലേ​കാ​ല്‍ ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി സ​തീ​ഷ്‌​കു​മാ​റി​നെ (19) എ​ള​മ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ര​ല​ട​യാ​ളം പി​ന്തു​ട​ര്‍​ന്നു​ള്ള ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മൂ​ന്നാ​റി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഡി​സം​ബ​ര്‍ 23ന് ​ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ 103-ാം ന​മ്പ​ര്‍ മു​റി​യി​ല്‍ നി​ന്നാ​ണ് സ​തീ​ഷ് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​ത്. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി ഡോ. ​ഷ​ഹാ​ന വാ​തി​ല്‍ പൂ​ട്ടാ​തെ പു​റ​ത്തു​പോ​യ​പ്പോ​ഴാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ സ​തീ​ഷെ​ടു​ത്ത​ത്.

സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍‌​നി​ന്ന് മോ​ഷ്ടാ​വ് ഓ​ട്ടോ​യി​ല്‍ ച​ക്ക​ര​പ്പ​റ​മ്പി​ലെ ആ​ക്രി​ക്ക​ട​യി​ല്‍ പോ​കു​ന്ന ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു. എ​ന്നാ​ല്‍ ആ​രാ​ണി​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് മു​റി​യി​ല്‍​നി​ന്ന് വി​ര​ല​ട​യാ​ള​ത്തി​ന്‍റെ തു​മ്പു​പി​ടി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് മൂ​ന്നാ​റി​ല്‍ ഒ​ളി​ച്ച് താ​മ​സി​ച്ച പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യ​മാ​യ​ത്. മോ​ഷ്ടി​ച്ച ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ 5000 രൂ​പ​യ്ക്ക് വി​റ്റ​താ​യാ​ണ് സ​തീ​ഷ് പ​റ​യു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Kerala

ജെയ്​നമ്മ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

കോട്ടയം: ജെയ്നമ്മ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. ഏറ്റുമാനൂര്‍ സ്വദേശി ജെയ്​നമ്മ(48)യെ കൊലപ്പെടുത്തിയ കേസില്‍ സെബാസ്റ്റ്യനെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഏറ്റുമാനൂർ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

പള്ളിപ്പുറത്തെ സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. സെബാസ്റ്റ്യൻ മാത്രമാണ് പ്രതി.

സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. സെബാസ്റ്റ്യന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്.

ജെയ്​നമ്മയുടെ ഫോൺ സെബാസ്​റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ്​ കുറ്റകൃത്യം തെളിയുന്നതിലേക്ക്​ എത്തിയത്​. ഫോണിന്‍റെ സ്ഥാനം പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് ജെയ്​നമ്മയെ കാണാതായത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു: വി.​ഡി. സ​തീ​ശ​ന്‌

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ പ്ര​തി​ക​ളും പു​റ​ത്തി​റ​ങ്ങു​ക​യും, ഇ​നി​യും അ​ക​ത്തു പോ​കേ​ണ്ട പ്ര​തി​ക​ള്‍ പു​റ​ത്തു നി​ല്‍​ക്കു​ക​യു​മാ​ണ്. ബാ​ക്കി​യു​ള്ള പ്ര​തി​ക​ളി​ലേ​ക്ക് കൂ​ടി അ​ന്വേ​ഷ​ണം പോ​കു​ന്നി​ല്ല എ​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ആ ​പ്ര​തി​ക​ള്‍ സി​പി​എ​മ്മി​നും സ​ര്‍​ക്കാ​രി​നും ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട പ്ര​തി​ക​ളാ​ണ്.

ആ ​പ്ര​തി​ക​ളി​ലേ​ക്ക് പോ​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ ത​ക​ര്‍​ന്നു​വീ​ഴും എ​ന്ന തി​രി​ച്ച​റി​വി​ല്‍, മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ജാ​മ്യം നി​ഷേ​ധി​ച്ച പ്ര​ധാ​ന പ്ര​തി​ക​ള്‍ വ​രെ സ്റ്റാ​റ്റി​യൂ​ട്ട​റി ജാ​മ്യം നേ​ടി പു​റ​ത്തു വ​രി​ക​യാ​ണ്. ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നി​ല്ല. തൊ​ണ്ടി​മു​ത​ല്‍ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഇ​തു​പോ​ലെ അ​ധി​ക്ഷേ​പി​ച്ച കാ​ലം ഇ​തി​നു മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. സ്പീ​ക്ക​ര്‍ അ​വ​ര്‍​ക്ക് എ​ല്ലാ അ​വ​സ​ര​വും ന​ല്‍​കു​ന്നു. പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ, പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ​യും അ​ധി​ക്ഷേ​പി​ക്കാ​ന്‍ ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്കി​ടെ അ​ഞ്ചു മ​ന്ത്രി​മാ​ര്‍​ക്കാ​ണ് സ്പീ​ക്ക​ര്‍ അ​വ​സ​രം കൊ​ടു​ത്ത​ത്.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വാ​ച്ച് ആ​ന്‍റ് വാ​ര്‍​ഡാ​ണ് പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി​യ​ത്. അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ ഒ​രു അ​ക്ര​മ​വും കാ​ണി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട, അ​ക്ര​മം കാ​ണി​ച്ച​വ​രെ ഒ​പ്പം ഇ​രു​ത്തി​ക്കൊ​ണ്ടാ​ണ് ഭ​ര​ണ​പ​ക്ഷം യു​ഡി​എ​ഫി​നെ ആ​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണ്ണം ക​ട്ട​വ​ര്‍ അ​മ്പ​ലം വി​ഴു​ങ്ങി​ക​ള്‍ എ​ന്ന ബാ​ന​ര്‍ പി​ടി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​വും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പാ​ടി. ജ​യി​ലി​ന​ക​ത്ത് ആ​ര​പ്പാ... സ​ഖാ​ക്ക​ളാ​ണേ അ​യ്യ​പ്പാ എ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​ല​പി​ച്ചു.

Kerala

ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു; കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണാനി​ല്ല

ആ​ല​പ്പു​ഴ: പു​റ​ക്കാ​ട് യു​വാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി സ്വ​ദേ​ശി ഉ​ജ്വ​ൽ (23) ആ​ണ് മ​രി​ച്ച​ത്. യു​വാ​വി​ന്‍റെ കൂ​ടെ​യെ​ത്തി​യ പെ​ൺ​കു​ട്ടി​യെ കാ​ണാനി​ല്ല.

ഇന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. 10.30 ഓ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

രാ​വി​ലെ 8.30 ഓ​ടെ ഉ​ജ്വ​ലും ഒ​രു പെ​ൺ​കു​ട്ടി​യും കൂ​ടി സ്ഥ​ല​ത്തെ​ത്തി​യ​താ​യും സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്കൂ​ട്ട​റി​ലാ​ണ് ഇ​രു​വ​രും സ്ഥ​ല​ത്തെ​ത്തി​യ​ത്. സ്കൂ​ട്ട​റി​ൽനി​ന്ന് ഓ​ഫാ​ക്കി​യ നി​ല​യി​ൽ ഉ​ജ്വ​ലി​ന്‍റെ ഫോ​ൺ ക​ണ്ടെ​ത്തി.

പെ​ൺ​കൂ​ട്ടി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പെ​ൺ​കു​ട്ടി​ക്കാ​യി ക​ട​ലി​ലും തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

സി.​ജെ. റോ​യി​യു​ടെ മ​ര​ണം; സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ര്‍: കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി ബം​ഗു​ളൂ​രു​വി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

റെ​യ്ഡി​ന്‍റ് മ​റ​വി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പീ​ഡ​ന​മാ​ണെ​ന്ന് റോ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ കു​റി​ച്ചു നേ​ര​ത്തെ​യും പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യം ഗൗ​ര​ക​ര​മാ​യി പ​രി​ശോ​ധി​ക്ക​ണം എ​ന്നും എം ​വി ഗോ​വി​ന്ദ​ന്‍ ക​ണ്ണൂ​രി​ല്‍ പ്ര​തി​ക​രി​ച്ചു.

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ സു​പ​രി​ച​ത​നാ​യ വ്യ​വ​സാ​യി​യാ​ണ് റോ​യ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​വു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ മാ​ത്ര​മേ റെ​യ്ഡി​നു ശേ​ഷ​വും അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു​ള്ളു. എ​ന്നി​ട്ടും റോ​യി സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു. ഇ​തി​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്ത​ണം.

റോ​യി ജീ​വ​നൊ​ടു​ക്കി​യ ശേ​ഷ​വും ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ര്‍​ന്നെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ വ്യ​വ​സാ​യി​ക​ളോ​ടും മ​റ്റു​ള്ള​വ​രോ​ടും കേ​ന്ദ്ര ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​ര്‍ ഇ​ത്ത​ര​ത്തി​ലു​ള്ള സ​മീ​പ​നം ത​ന്നെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പ്രവാസിയുടെ വീട്ടിലെ മോഷണം; അന്വേഷണം തുടരുന്നു

മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്‍റെ വീട്ടിലാണ് വ്യാഴാഴ്‌ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.

അലമാര കുത്തിപ്പൊളിച്ചു

വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.

ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

Kerala

റ​വ​ന്യു വ​കു​പ്പി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണം മു​ക്കു​പ​ണ്ട​മാ​യി, അ​ന്വേ​ഷ​ണം

തൃ​ശൂ​ര്‍: കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം റ​വ​ന്യൂ വ​കു​പ്പി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണം മു​ക്കു​പ​ണ്ട​മാ​യി. 2003ല്‍ ​മ​രി​ച്ച കാ​ട്ടൂ​ര്‍ സ്വ​ദേ​ശി റം​ല​ത്തി​ന്‍റെ എ​ട്ട​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് കോ​ട​തി നി​ര്‍​ദ്ദ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ച​ത്. ‌

മ​ക്ക​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​ത് വ​രെ സൂ​ക്ഷി​ക്കാ​നാ​ണ് കോ​ട​തി ഏ​ല്‍​പ്പി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ശേ​ഷം മ​ക്ക​ള്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് സ്വ​ര്‍​ണം മു​ക്കു​പ​ണ്ട​മാ​യ​ത് അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ഡോ. ​സി. ജെ. ​റോ​യി​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

ബം​ഗു​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ. റോ​യ് സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ.

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ അ​ട​ക്കം വി​പു​ല​മാ​യ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും എ​ന്ന​തി​നാ​ൽ ആ​ണി​ത്. ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, അ​ഞ്ച് പേ​ജു​ള്ള പ​രാ​തി​യാ​ണ് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ സി.​ജെ. ബാ​ബു ന​ൽ​കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് റോ​യി​യു​ടെ സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.

ആ​ദാ​യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍ കൃ​ഷ്ണ​പ്ര​സാ​ദാ​ണ് റോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി. റോ​യ് മ​രി​ച്ചി​ട്ടും ആ​ദാ​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡ് തു​ട​ര്‍​ന്നു​വെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി. പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.

National

സി.​ജെ.​റോ​യി​യു​ടെ മ​ര​ണം; കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കും

ബം​ഗ​ളൂ​രു: വ്യ​വ​സാ​യി സി.​ജെ.​റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക പോ​ലീ​സ്. ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. റോ​യി​യു​ടെ കു​ടു​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​യെ​ടു​ക്കും.

റോ​യി​യു​ടെ ഫോ​ണു​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. മൊ​ബൈ​ൽ ഫോ​ണു​ക​ളും വെ​ടി​യു​തി​ര്‍​ത്ത തോ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

റോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. സ​ഹോ​ദ​ര​ന്‍റെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന കോ​റ​മം​ഗ​ല​യി​ൽ ആ​യി​രി​ക്കും സം​സ്കാ​രം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ബം​ഗ​ളൂ​രു ബോ​റിം​ഗ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം കോ​റ​മം​ഗ​ല​യി​ലെ​ത്തി​ക്കും.

 സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്നാ​കും സം​സ്കാ​രം. വെ​ള്ളി​യാ​ഴ്ച​യാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​ത്. 

 

National

അ​ജി​തി​ന്‍റെ മ​ര​ണം: മ​ഹാ​രാ​ഷ്‌​ട്ര സി​ഐ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ജി​​​​ത് പ​​​​വാ​​​​റു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ അ​​​​ട്ടി​​​​മ​​​​റി​​സാ​​​​ധ്യ​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ക്രൈം ​​​​ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് (സി​​​​ഐ​​​​ഡി) അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

പൂ​​​​ന റൂ​​​​റ​​​​ൽ പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സ് സി​​​​ഐ​​​​ഡി​​​​ക്ക് കൈ​​​​മാ​​​​റി. അ​​​​ജി​​​​ത് യാ​​​​ത്ര ചെ​​​​യ്ത വി​​​​മാ​​​​നം പ​​​​റ​​​​ന്നു​​​​യ​​​​രു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് അ​​​​ട്ടി​​​​മ​​​​റി​​​​യു​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. ബാ​​​​രാ​​​​മ​​​​തി എ​​​​യ​​​​ർ​​​​സ്ട്രി​​​​പ്പി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള അ​​​​പ​​​​ക​​​​ട സ്ഥ​​​​ലം അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് കീ​​​​ഴി​​​​ലെ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ആ​​​​ക്‌​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ​​​​യും (എ​​​​എ​​​​ഐ​​​​ബി) അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

Kerala

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മ​മ​താ ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മ​മ​താ ആ​വ​ശ്യ​പ്പെ​ട്ടു.

"അ​ജി​ത് പ​വാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം ഞെ​ട്ട​ലും ദുഃ​ഖ​വു​മു​ണ്ടാ​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​രും ബാ​രാ​മ​തി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യു​ണ്ടാ​യ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ചു. ക​ടു​ത്ത ന​ഷ്ട​ബോ​ധം തോ​ന്നു​ന്നു. അ​ജി​ത് പ​വാ​റി​ന്‍റെ കു​ടും​ബ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ പി​തൃ​സ​ഹോ​ദ​ര​ൻ ശ​ര​ദ് പ​വാ​റി​നെ​യും അ​ജി​ത്തി​ന്‍റെ മു​ഴു​വ​ൻ സു​ഹൃ​ത്തു​ക്ക​ളെ​യും അ​നു​യാ​യി​ക​ളെ​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം'.- മ​മ​ത എ​ക്‌​സി​ലെ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ വി​മാ​ന​ദു​ര​ന്ത​ത്തി​ലാ​ണ് അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തി​യി​ൽ പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Kerala

ഫ​രീ​ദാ​ബാ​ദി​ൽ പി​താ​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു 

ച​ണ്ഡീ​ഗ​ഡ്: ഫ​രീ​ദാ​ബാ​ദി​ൽ ഒ​ന്നു മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ ശ​രി​യാ​യി എ​ഴു​താ​ൻ ക​ഴി​യാ​ത്ത​തി​ന് നാ​ല​ര വ​യ​സു​കാ​രി​യെ പി​താ​വ് ച​പ്പാ​ത്തി കോ​ലു​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ജാ​ഡ്‌​സെ​ന്‍റ​ടാ​ലി​യി​ൽ  വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കൃ​ഷ്ണ ജെ​സ്വാ​ൾ (31) ആ​ണ് മ​ക​ൾ വ​ൻ​ഷി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ഷ്ണ​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

ബു​ധ​നാ​ഴ്ച​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ൻ​ഷി​ക​യെ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ത്തി​നാ​ൽ കൃ​ഷ്ണ ജെ​സ്വാ​ളാ​ണ് പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ ഒ​ന്ന് മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും വാ​ൻ​ഷി​ക​യ്ക്ക് ശ​രി​യാ​യി എ​ഴു​താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ച​പ്പാ​ത്തി കോ​ൽ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഇ​യാ​ൾ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​ണ് ഇ​യാ​ൾ ഭാ​ര്യ ര​ഞ്ചി​ത​യോ​ടും ഡോ​ക്ട​ർ​മാ​രോ​ടും പ​റ​ഞ്ഞ​ത്. 

എ​ന്നാ​ൽ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​ൻ​ഷി​ക​യു​ടെ ഏ​ഴ് വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ കൃ​ഷ്ണ വ​ൻ​ഷി​ക​യെ മ​ർ​ദി​ച്ച വി​വ​രം ര​ഞ്ചി​ത​യോ​ട് പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ര​ഞ്ചി​ത പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും കൃ​ഷ്ണ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. 
സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ​യും അ​യ​ൽ​ക്കാ​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​മ്മ​യും മ​ക​ളും വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്ത് വീ​ട്ടി​നു​ള്ളി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ​ജ്ജ​ന (53), ഗ്രീ​മ (33) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സൈ​ന​ഡ് ഉ​ള്ളി​ൽ ചെ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൂ​ന്തു​റ പോ​ലി​സെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഗ്രീ​മ​യു​ടെ കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലി​സ് സം​ശ​യി​ക്കു​ന്നു. ആ​റ് വ​ർ​ഷം മു​മ്പാ​ണ് ഗ്രീ​മ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പൂ​ന്തു​റ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

എ​സ്ഐ​ടി അ​ന്വേ​ഷ​ണം തൃ​പ്തി​ക​രം, ഇ​ഡി​യു​ടെ വ​ര​വ് സം​ശ​യാ​സ്പ​ദം: വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ ഇ​ഡി​യു​ടെ വ​ര​വ് സം​ശ​യാ​സ്പ​ദ​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ.

ഹൈ​ക്കോ​ട​തി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​സ്ഐ​ടി അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഏ​ത് കാ​ല​ഘ​ട്ട​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ങ്ങ​ട്ടെ​യെ​ന്നും വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന് ഒ​ന്നും മ​റ​യ്ക്കാ​ൻ ഇ​ല്ല. എ​ക്സ് ഓ​ർ വൈ, ​കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം. ആ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്ത​ണം എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് എ​സ്ഐ​ടി ആ​ണ്, സ​ർ​ക്കാ​ർ അ​ല്ല.

ഇ​ഡി​യു​ടെ ക്രെ​ഡി​ബി​ലി​റ്റി ന​ഷ്ട​പ്പെ​ട്ട​താ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​ക്കൂ​ലി കേ​സി​ൽ പു​റ​ത്താ​യെ​ന്നും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് എ​സ്ഐ​ടി ഭം​ഗി​യാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ പ​ല ഉ​ദ്ദേ​ശ്യ​ങ്ങ​ളും കാ​ണാം. ആ​രാ​യാ​ലും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​ര​ട്ടെ. ത​ന്ത്രി​യി​ലേ​ക്കോ മ​ന്ത്രി​യി​ലേ​ക്കോ അ​ന്വേ​ഷ​ണം പോ​ക​ട്ടെ. അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി പ​റ​ഞ്ഞു കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.

National

പ​ഞ്ചാ​ബി ഗാ​യ​ക​ൻ ബി. ​പ്രാ​ക്കി​ന് വ​ധ​ഭീ​ഷ​ണി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി ഗാ​യ​ക​ൻ ബി. ​പ്രാ​ക്കി​ന് വ​ധ​ഭീ​ഷ​ണി. പ്രാ​ക്കി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​നും ഗാ​യ​ക​നു​മാ​യ ദി​ൽ​നൂ​റി​നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. 10 കോ​ടി രൂ​പ വേ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം കു​ഴി​ച്ചു​മൂ​ടു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി.

പ​ഞ്ചാ​ബി ഗാ​യ​ക​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്ന സി​ദ്ദു മു​സെ​വാ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഗു​ണ്ടാ​സം​ഘ​ത്തി​ലു​ള്ള ആ​ളാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ലോ​റ​ൻ​സി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ൻ​മോ​ൾ ബി​ഷ്ണോ​യി എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ണ്ട് ഒ​രാ​ൾ ദി​ൽ​നൂ​റി​ന് ശ​ബ്ദ സ​ന്ദേ​ശ​മ​യ​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച​ക​കം 10 കോ​ടി രൂ​പ കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ടു​മെ​ന്നും ഇ​തൊ​രു വ്യാ​ജ സ​ന്ദേ​ശ​മാ​യി ക​ണ​രു​തെ​ന്നു​മാ​ണ് ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ണ്ട​യി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ദി​ൽ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പു​ന​ലൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

കൊ​ല്ലം: പു​ന​ലൂ​രി​ൽ കോ​ള​ജ് ജം​ഗ്‌​ഷ​ന് സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ സ്വ​ദേ​ശി ഷി​നു​വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ള​ജ് ജം​ഗ്‌​ഷ​ന് സ​മീ​പ​മു​ള്ള ഫ്ലാ​റ്റി​ന് സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും മു​റി​വേ​റ്റ പാ​ടു​ക​ൾ ഉ​ണ്ട്. കെ​വി​ൻ കൊ​ല​ക്കേ​സി​ൽ ഇ​യാ​ളെ പോ​ലീ​സ് പ്ര​തി ചേ​ർ​ത്തി​രു​ന്നെ​ങ്കി​ലും കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ ഷാ​നു ഈ ​കേ​സി​ൽ പ​രോ​ളി​ലാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് ഫ്ലാ​റ്റി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ​താ​കാം എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഫ്ലാ​റ്റി​ന് മു​ക​ളി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളും, ഷി​നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ത്തി.

Kerala

കാ​ഞ്ഞ​ങ്ങാ​ട്ട് സ്കൂ​ളി​ൽ മോ​ഷ​ണം; അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും പ​ണ​വും ക​വ​ർ‌​ന്നു

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ൽ സ്കൂ​ളി​ൽ മോ​ഷ​ണം. അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഹൊ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ലെ അ​ജാ​നൂ​ർ ഗ​വ. മാ​പ്പി​ള എ​ൽ പി ​സ്കൂ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്കൂ​ൾ ഓ​ഫീ​സ് മു​റി, ക്ലാ​സ് റൂം, ​ഗോ​ഡൗ​ൺ എ​ന്നി​വ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പൂ​ട്ടു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളാ​ണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​ക​ളു​ടെ സ​ഞ്ജ​യ്ക സ​മ്പാ​ദ്യ പ​ദ്ധ​തി​യി​ലെ പ​ണ​വും മോ​ഷ്ടി​ച്ചു.

രാ​വി​ലെ ജീ​വ​ന​ക്കാ​ര​ൻ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ചാ വി​വ​രം അ​റി​യു​ന്ന​ത്.

Kerala

ശബരിമല സ്വര്‍ണക്കേസ്: കൊടിമരം മാറ്റിസ്ഥാപിച്ചതും എസ്ഐടി അന്വേഷണ പരിധിയില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.

തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും മൊഴിയെടുത്തതിനു പിന്നാലെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് കൊടിമരവും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്.

ശബരിമലയില്‍ 2017ൽ പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് കൊടിമരം മാറ്റിസ്ഥാപിക്കുന്നത്. പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിച്ചത്.

കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന അഷ്ടദിക്പാലക രൂപങ്ങൾ എവിടെയാണെന്ന കാര്യത്തില്‍ ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ വ്യക്തമായില്ല.

കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Kerala

ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലും ക്ര​മ​ക്കേ​ട്; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നാ​ലെ ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലും ഗു​രു​ത​ര ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലെ ക്ര​മ​ക്കേ​ടി​ൽ ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കോ​ട​തി ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി.

13,679 പാ​ക്ക​റ്റ് നെ​യ്യ് വി​ൽ​പ​ന ന​ട​ത്തി​യ വ​ക​യി​ൽ ല​ഭി​ച്ച പ​ണം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. നെ​യ്യ് വി​ൽ​പ​ന​യി​ൽ 13 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

സം​ഭ​വ​ത്തി​ൽ സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. വി​ജി​ല​ൻ​സ് മേ​ധാ​വി​ക്കാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​ക്ക് മാ​ത്രം സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ദേ​വ​സ്വം ബോ​ർ​ഡ് കോ​ട​തി​യെ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി അ​റി​യി​ച്ചു.

Kerala

സിബിഐ അന്വേഷണം : തന്ത്രി സമാജം ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: ശബരിമല കൊള്ളക്കേസിൽ സർക്കാരിലെ ചിലർ ഇടപെടുന്നുണ്ടെന്നും അതിനാൽ അന്വേഷണം പൂർണമായും സിബിഐക്ക് വിടണമെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു.

മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡൻഡ് പി.എസ്. പ്രശാന്ത് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അഖില തന്ത്രി പ്രചാരക് സഭ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിൽ സർക്കാരിന് എതിരു നിന്നതിന് തന്ത്രിമാർക്കെതിരെ പ്രതികാരം ചെയ്യുകയാണ്. ഒരുപാട് ക്ഷേത്രങ്ങളിൽ മോഷണം നടക്കുന്നുണ്ടാകാം , അതെല്ലാം തന്ത്രിയുടെയും മേൽശാന്തിയുടെയും തലയിലിടുന്നത് അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

District News

മ​ണി​മ​ല​യാ​റ്റി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം

എ​രു​മേ​ലി : ചേ​ന​പ്പാ​ടി എ​സ്എ​ൻ​ഡി​പി പ​ടി​ക്ക​ൽ മ​ണി​മ​ല​യാ​റ്റി​ലേ​ക്ക് വ​ൻ തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ. മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച വൈ​ദ്യു​തി ബി​ല്ലു​ക​ളും മു​ണ്ട​ക്ക​യ​ത്തെ ഒ​രു ഹോ​ട്ട​ലി​ലെ ബി​ല്ലും ഉ​ൾ​പ്പ​ടെ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി പ​രാ​തി ന​ൽ​കി​യ​തോ​ടെ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പ​ഞ്ചാ​യ​ത്ത്‌ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച തെ​ളി​വു​ക​ൾ മു​ൻ​നി​ർ​ത്തി ബി​ല്ലു​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

National

ഇഡിക്കെതിരേ കോൽക്കത്ത പോലീസിന്‍റെ അന്വേഷണം

കൊ​​​​ൽ​​​​ക്ക​​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഐ​​​​പാ​​​​ക്കി​​​ൽ ന​​​ട​​​ന്ന റെ​​​യ്ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോൽ​​​ക്ക​​​ത്ത പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

ഐ ​​​പാ​​​ക് ത​​​​ല​​​​വ​​​​ൻ പ്ര​​​​തീ​​​​ക് ജ​​​​യി​​​​നി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽനി​​​​ന്ന് രേ​​​​ഖ​​​​ക​​​​ൾ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ങ്കു​​​ള്ള ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് ആ​​​ദ്യം തെ​​​ര​​​യു​​​ന്ന​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഷേ​​​​ക്ക്സ്പി​​​​യ​​​​ർ സ​​​​ര​​​​ണി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽനി​​​​ന്നു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ജ​​​​യ്നി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലെ​​​​ത്തി സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളും ഡി​​​​വി​​​​ആ​​​​ർ റി​​​​ക്കാ​​​​ർ​​​​ഡിം​​​​ഗു​​​​ക​​​​ളും ശേ​​​​ഖ​​​​രി​​​​ച്ചു. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോഗസ്ഥരു​​​​ടെ​​​​യും മൊ​​​​ഴി​​​​ക​​​​ളും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ പ്ര​​​​ക്രി​​​​യ പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ൽ ഉ​​​​ട​​​​നെ ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​ർ​​​​ക്ക് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Kerala

വിവാദങ്ങളില്‍പെട്ട് രണ്ട് പ്രധാന തന്ത്രിമാര്‍; കര്‍മങ്ങള്‍ ചെയ്യാന്‍ ഇനി യുവതലമുറ

ശബരിമല: താഴമണ്‍ മഠത്തില്‍ നിലവിലുള്ള മുതിര്‍ന്ന തന്ത്രിമാര്‍ രണ്ടുപേരും വിവാദങ്ങളുടെ പേരില്‍ കര്‍മങ്ങളില്‍നിന്നു മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ പിന്‍തലമുറയില്‍പെട്ടവര്‍ പൂര്‍ണ ഉത്തരവാദിത്വത്തിലേക്ക്.
കണ്ഠര് രാജീവരുടെ പിതൃസഹോദര പുത്രനായ കണ്ഠര് മോഹനര് നേരത്തെതന്നെ വിവാദങ്ങളില്‍പെട്ട് ശബരിമലയിലെ താന്ത്രിക ജോലികളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. മോഹനരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനു ശേഷം തന്ത്രിയെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് താഴമണ്‍ മഠത്തിനു കത്ത് നല്‍കുകയായിരുന്നു.

യുവതലമുറ രംഗത്തേക്ക്

മോഹനരെ ഒഴിവാക്കിയപ്പോള്‍ വിശ്രമത്തിലായിരുന്ന അച്ഛന്‍ മഹേശ്വര് എത്തി താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിച്ചു. മുത്തച്ഛന്‍റെ മരണത്തോടെ മോഹനരുടെ മകന്‍ മഹേഷ് മോഹനരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു. അച്ഛന്‍ കൃഷ്ണരുടെ മരണത്തോടെ ദീര്‍ഘകാലമായി രാജീവര് ശബരിമലയില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു. നേരത്തെ മൂന്നു വര്‍ഷത്തിലൊരിക്കലായിരുന്നു തന്ത്രിമാരുടെ ടേമെങ്കിലും മുതിര്‍ന്ന തന്ത്രി കണ്ഠര് നീലകണ്ഠര്‍ക്ക് ആണ്‍മക്കളില്ലാതെ വന്നതോടെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ അവകാശം നഷ്ടമായപ്പോള്‍ രാജീവരുടെയും മോഹനരുടെ കുടുംബങ്ങള്‍ ഓരോ വര്‍ഷങ്ങളിലും മാറിമാറി താന്ത്രിക ജോലികള്‍ ചെയ്തുവരികയാണ്.

13 രാജ്യങ്ങളിൽ

കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാജീവര് ഏതാനും വര്‍ഷം മുന്പു സ്വയം വിരമിച്ചു പൂര്‍ണമായി താന്ത്രിക ജോലികള്‍ ഏറ്റെടുക്കുകയായിരുന്നു. രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തനും താന്ത്രിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി അച്ഛനു സഹായിയായി കഴിഞ്ഞ വര്‍ഷം മുതല്‍ രംഗത്തുണ്ട്. 2024 - 25 കാലയളവിലാണ് കണ്ഠര് ബ്രഹ്‌മദത്തന്‍ ആദ്യമായി ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്തത്.
ശബരിമല കൂടാതെ പ്രധാനപ്പെട്ട് മറ്റ് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശവും താഴമണ്‍ മഠത്തിനുണ്ട്. തന്ത്രി രാജീവരായിരുന്നു കൂടുതലും ഇതു നിര്‍വഹിച്ചു വന്നത്. മലേഷ്യ, സിങ്കപ്പോര്‍ തുടങ്ങി 13 രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ താന്ത്രിക ചുമതല ഇവര്‍ക്കുണ്ട്.

District News

സ്ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തിയ സംഭവം: അന്വേഷണം ഊർജിതം

അ​ഞ്ച​ൽ : പൊ​തു​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ സ്ഫോ​ട​ക വ​സ്തു കണ്ടെത്തിയ സംഭ വത്തിൽ അന്വേഷണം ഊർജി തമാക്കി പോലീസ്. ഏ​രൂ​ർ മ​ണ​ലി​ൽ അ​ണ്ട​ത്തൂ​ർ ക്ഷേ​ത്രം റോ​ഡി​ൽ ഏ​ദ് ഭ​വ​ൻ സാ​മു​വി​ന്‍റെ വീ​ടി​നു സ​മീ​പം ഉ​ള്ള ന​ട​വ​ഴി​യി​ലാണ് കഴിഞ്ഞ ചൊവ്വാ ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞു ഗോ​ളാ​കൃ​തി​യി​ൽ സ്ഫോ​ട​ക​വ​സ്തു കാ​ണ​പ്പെ​ട്ട​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു ഏ​രൂ​ർ പോ​ലീ​സ് ബുധ നാഴ്ച സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഇ​വ ക​സ്റ്റ​ഡി​യി​ലെടു​ത്തു.
പി​ന്നീ​ട് കൊ​ല്ല​ത്തു​നി​ന്നും എ​ത്തി​യ ബോം​ബ് സ്ക്വാ​ഡ് സ്ഫോ​ട​ക​വ​സ്തു നി​ര്‍​വീ​ര്യ​മാ​ക്കി. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ ഏ​തു​ത​രം സ്ഫോ​ട​ക വ​സ്തു ആ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം 11ന് ​ഇ​വി​ടെ പ​ന്നി​പ്പ​ട​ക്കം ക​ടി​ച്ചു സ്ഫോ​ട​ന​മു​ണ്ടാ​യി വ​ള​ർ​ത്തു​നാ​യ​യു​ടെ ത​ല ചി​ത​റി പോ​വു​ക​യും സ്ഫോ​ട​ന​ത്തി​ൽ വീ​ടി​നു ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യു​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ തോ​ട്ടി​ൽ നി​ന്നും പ​ന്നി​പ്പ​ട​ക്കം ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​ന്ന് ഏ​രൂ​ർ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് സ​മാ​ന​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പം ഉ​ള്ള ന​ട​വ​ഴി​യി​ൽ നി​ന്നും പ​ന്നി​പ്പ​ട​ക്കം ക​ണ്ടെ​ത്തു​ന്ന​ത്.


ത​ന്‍റെ പു​ര​യി​ട​ത്തി​ൽ കൃ​ഷി ഇ​ല്ലെ​ന്നും പ​ന്നി​ക​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി അ​ല്ലെ​ന്നും മ​നഃ​പൂ​ർ​വം ത​ന്നെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലാ​ൻ വേ​ണ്ടി ചെ​യ്ത​താ​ണെ​ന്നു​മാ​ണ് സാ​മു ആ​രോ​പി​ക്കു​ന്ന​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​സ​ര​വാ​സി​യാ​യ ഒ​രാ​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ചു.

Kerala

വ​ട​ക്കാ​ഞ്ചേ​രി കോ​ഴ: തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ്

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ക്കേ​​​സി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി​​​തേ​​​ടി വി​​​ജി​​​ല​​​ന്‍​സ്. വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​ത്.

തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി ജിം ​​​പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. അ​​​ടാ​​​ട്ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ അ​​​നി​​​ൽ അ​​​ക്ക​​​ര​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​ണു വി​​​ജി​​​ല​​​ൻ​​​സ് തൃ​​​ശൂ​​​ർ യൂ​​​ണി​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​ൻ ഇ.​​​യു. ജാ​​​ഫ​​​ർ കൂ​​​റു​​​മാ​​​റി ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു വോ​​​ട്ടു​​​ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് 50 ല​​​ക്ഷം രൂ​​​പ സി​​​പി​​​എം വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യി ജാ​​​ഫ​​​ർ പ​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ​​​യും പു​​​റ​​​ത്തു​​​വ​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​നി​​​ൽ അ​​​ക്ക​​​ര വി​​​ജി​​​ല​​​ൻ​​​സി​​​നു പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​​ഴ​​​വാ​​​ഗ്ദാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ല​​​യി​​​ലെ ര​​​ണ്ടു സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പേ​​​രി​​​ലും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ത​​​ളി ഡി​​​വി​​​ഷ​​​നി​​​ല്‍​നി​​​ന്നാ​​​ണ് ഇ.​​​യു. ജാ​​​ഫ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​ത്. കൂ​​​റു​​​മാ​​​റി വോ​​​ട്ടു​​​ചെ​​​യ്ത​​​ശേ​​​ഷം ജാ​​​ഫ​​​ർ അം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Kerala

മ​​ന്ത്ര​​വാ​​ദ-ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​നങ്ങൾ; അന്വേഷണത്തിന് പ്രത്യേക സെല്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊ​​ച്ചി: മ​​ന്ത്ര​​വാ​​ദ ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​ന കു​​റ്റ​​കൃ​​ത്യ​​ങ്ങൾ അ​​ന്വേ​​ഷിക്കാൻ പ്ര​​ത്യേ​​ക​​ സെ​​ല്‍ രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തു പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

നി​​യ​​മ​​നി​​ര്‍മാ​​ണം നീ​​ളു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കോ​​ട​​തി നി​​ര്‍ദേ​​ശം. കേ​​ര​​ള യു​​ക്തി​​വാ​​ദി സം​​ഘം ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ന​​ട​​പ​​ടി. 2019ല്‍ ​​ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ നി​​യ​​മ പ​​രി​​ഷ്‌​​ക​​ര​​ണ ക​​മ്മീ​​ഷ​​ന്‍ മ​​ന്ത്ര​​വാ​​ദ ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ത​​ട​​യ​​ല്‍ നി​​യ​​മ​​മാ​​ണ് ശി​​പാ​​ര്‍ശ ചെ​​യ്തി​​രു​​ന്ന​​ത്.

എ​​ന്നാ​​ല്‍, ഇ​​തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ 2023ല്‍ ​​സ​​ര്‍ക്കാ​​ര്‍ ഉ​​പേ​​ക്ഷി​​ച്ചു. ഹൈ​​ക്കോ​​ട​​തി ഇ​​ട​​പെ​​ട്ട​​തോ​​ടെ ഇ​​പ്പോ​​ള്‍ മ​​ഹാ​​രാ​​ഷ്‌​​ട്ര, ക​​ര്‍ണാ​​ട​​ക മാ​​തൃ​​ക​​യി​​ല്‍ അ​​ന്ധ​​വി​​ശ്വാ​​സ​​വി​​രു​​ദ്ധ നി​​യ​​മ​​മാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

ഇ​​തി​​ലേ​​ക്കു​​ള്ള നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ക്കാ​​യി വി​​ദ​​ഗ്ധ സ​​മി​​തി മൂ​​ന്നു​​ത​​വ​​ണ യോ​​ഗം ചേ​​ർ​​ന്നു​​വെ​​ന്നും വി​​വി​​ധ സ​​ര്‍ക്കാ​​ര്‍ വ​​കു​​പ്പു​​ക​​ളി​​ല്‍നി​​ന്നും സ​​മൂ​​ഹ​​ത്തി​​ല്‍നി​​ന്നും അ​​ഭി​​പ്രാ​​യം തേ​​ടേ​​ണ്ട​​തു​​ണ്ടെ​​ന്നും സ​​ര്‍ക്കാ​​ര്‍ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. നി​​യ​​മോ​​പ​​ദേ​​ശം വേ​​ണ്ടി​​വ​​ന്നാ​​ല്‍ മ​​തി​​യാ​​യ സ​​മ​​യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

എ​​ന്നാ​​ല്‍, അ​​ഭി​​പ്രാ​​യ രൂ​​പ​​വ​​ത്ക​​ര​​ണ​​വും സ​​മി​​തി​​ക​​ളെ നി​​യോ​​ഗി​​ക്ക​​ലും മാ​​ത്ര​​മാ​​ണ് വ​​ര്‍ഷ​​ങ്ങ​​ളാ​​യി ന​​ട​​ക്കു​​ന്ന​​തെ​​ന്നും കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ള്‍ പ​​ല​​യി​​ട​​ത്തും ത​​ല​​പൊ​​ക്കു​​ന്നു​​ണ്ടെ​​ന്നും കോ​​ട​​തി വി​​മ​​ര്‍ശി​​ച്ചു. തു​​ട​​ര്‍ന്ന് ഭാ​​ര​​തീ​​യ​​ ന്യാ​​യസം​​ഹി​​ത, ഡ്ര​​ഗ്‌​​സ് ആ​​ന്‍ഡ് മാ​​ജി​​ക് റെ​​മ​​ഡീ​​സ് ആ​​ക്ട് തു​​ട​​ങ്ങി നി​​ല​​വി​​ലു​​ള്ള നി​​യ​​മ​​ങ്ങ​​ള്‍ വ​​ച്ച് കേ​​സു​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന സ്‌​​പെ​​ഷ​​ല്‍ സെ​​ല്‍ പ​​രി​​ഗ​​ണി​​ക്കാ​​ന്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യോ​​ടു നി​​ര്‍ദേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

National

മണിപ്പുർ സ്‌ഫോടനം: അന്വേഷണം എന്‍ഐഎയ്ക്ക്

ന്യൂഡല്‍ഹി: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയിലുണ്ടായ ഇരട്ടസ്‌ഫോടനത്തിന്‍റെ അന്വേഷണച്ചുമതല എന്‍ഐഎയ്ക്ക്. തിങ്കളാഴ്ച രാവിലെ ഫൂഗക്ചാവോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നഗൗക്കോണില്‍ ഉണ്ടായ തുടര്‍ച്ചയായ സ്‌ഫോടനങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

പുലര്‍ച്ചെ 5.45 ഓടെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍വച്ചാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. രാവിലെ 8.45 ഓടെയായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. കേസ് കൂടുതല്‍ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായി സംസ്ഥാന പോലീസ് പ്രസ്താവനയിറക്കി.

സ്‌ഫോടനം നടന്നതിന്‍റെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടക്കുന്നതായും സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായും പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ ഇന്‍ഡിജീനസ് പീപ്പിള്‍ ഓര്‍ഗനൈസേഷന്‍, ഓള്‍ മണിപ്പുര്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ എന്നിവയുള്‍പ്പെടെ നിരവധി സംഘടനകള്‍ ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ സംസ്ഥാനത്തുടനീളം 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്‌ഫോടനങ്ങളെ കുറിച്ച് സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് മെയ്‌തെയ് സിവില്‍ ഓര്‍ഗനൈസേഷന്‍ കോര്‍ഡിനേറ്റിംഗ് കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്‍റഗ്രിറ്റിയും ആവശ്യപ്പെട്ടു.

മണിപ്പൂരിലെ കുക്കി-മെയ്‌തേയ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇതിനോടകം 260ല്‍ അധികമാളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. വംശീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതിനെ തുടര്‍ന്ന് 2025 ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിന്‍കീഴിലാണ്.

District News

ഇ​ട​മു​റി​യി​ൽ പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം; പ​രി​ശോ​ധ​ന ന​ട​ത്തി വ​ന​പാ​ല​ക​ർ

റാ​ന്നി: ഇ​ട​മു​റി​യി​ല്‍ പു​ലി​യെ ക​ണ്ടെ​ന്ന അ​ഭ്യൂ​ഹം നാ​ട്ടു​കാ​രി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി. വി​വ​രം അ​റി​ഞ്ഞ് റാ​ന്നി വ​നം റേ​ഞ്ച് ഓ​ഫീ​സ​ര്‍ ബി.​ആ​ർ. ജ​യ​ന്‍, ക​രി​കു​ളം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ റോ​ബി​ന്‍ മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി പു​ന്ന​യ്ക്കാ​ട്ട് സു​നി​ലാ​ണ് പു​ലി​യെ​ന്നു തോ​ന്നി​ക്കു​ന്ന വ​ന്യ ജീ​വി​യെ ക​ണ്ട​ത്. ഇ​ട​മു​റി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ജോ​ലി ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് വ​ന്യ​ജീ​വി​യെ ക​ണ്ട​തെ​ന്ന് സു​നി​ൽ പ​റ​ഞ്ഞു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ,സ്ഥ​ല​ത്തെ അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി അ​ധി​കൃ​ത​രെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യ​ക​ര​മാ​യ​തൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പു​ലി​യു​ടെ കാ​ല്‍​പാ​ടു​ക​ൾ, കാ​ഷ്ഠ​ങ്ങ​ള്‍, മ​റ്റു മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ളും ഇ​ല്ല. ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യ​തി​നാ​ല്‍ പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ട്ട​പൂ​ച്ച പോ​ലെ​യു​ള്ള മൃ​ഗ​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പ​റ​യു​ന്നു.

റ​ബ​ര്‍​ബോ​ര്‍​ഡ് തോ​ട്ടം അ​ടു​ത്തു​ള്ള​തി​നാ​ല്‍ ഈ ​സാ​ധ്യ​ത​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ള്ളു​ന്നി​ല്ല. പ്ര​ദേ​ശ​ത്ത് തു​ട​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും രാ​ത്രി​യി​ൽ പെ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സ്ഥ​ല​ത്ത് ആ​വ​ശ്യ​മെ​ങ്കി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും റേ​ഞ്ച് ഓ​ഫീ​സ​ര്‍ ബി.​ആ​ർ. ജ​യ​ന്‍ പ​റ​ഞ്ഞു.
ക​രി​കു​ളം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ റോ​ബി​ൻ മാ​ർ​ട്ടി​ൻ, എ​സ്എ​ഫ്ഒ എം. ​ഷി​നി​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രും നാ​ട്ടു​കാ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി

Kerala

കേ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ല; ഒ​രു അ​ന്വേ​ഷ​ണ​ത്തെ​യും ഭ​യ​ക്കു​ന്നി​ല്ല: വി.​ഡി. സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: പു​ന​ർ​ജ​നി പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത വി​ജി​ല​ൻ​സി​ന്‍റെ ന​ട​പ​ടി​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും വി​ജി​ല​ൻ​സ് ത​ന്നെ കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഇ​നി സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ലും ത​നി​ക്ക് ഭ​യ​മി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

"കേ​സ് നി​ല​നി​ൽ​ക്കി​ല്ല. വി​ജി​ല​ൻ​സി​നും അ​ത് അ​റി​യാം. എ​നി​ക്ക് അ​നു​കൂ​ല​മാ​യു​ള്ള തെ​ളി​വു​ക​ൾ കൈ​യി​ലു​ണ്ട്. ഇ​നി സി​ബി​ഐ അ​ല്ല ആ​ര് വ​ന്നാ​ലും ഒ​ന്നു​മി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്.'- സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ല്ലാം രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം മു​മ്പ​ത്തെ കാ​ര്യം ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ ഒ​രു കേ​സ് ഇ​രി​ക്ക​ട്ടെ​യെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ പേ​രി​ൽ വി​ദേ​ശ​ത്ത് നി​ന്നും ഫ​ണ്ട് പി​രി​ച്ച​തി​ലെ ക്ര​മ​ക്കേ​ടി​ൽ വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

ഒ​രു വ​ർ​ഷം മു​മ്പ് മു​ൻ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ഫ്‌​സി​ആ​ർ​എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം, സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​തും അ​ത് കേ​ര​ള​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ച​തി​ലെ നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ഫ്സി​ആ​ർ​എ നി​യ​മം, 2010ലെ ​സെ​ക്ഷ​ൻ 3 (2) (എ) ​പ്ര​കാ​രം സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തോ​ടൊ​പ്പം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ റൂ​ൾ ഓ​ഫ് പ്രൊ​സീ​ജി​യേ​ഴ്സി​ലെ അ​നു​ബ​ന്ധം 2ലെ ​റൂ​ൾ 41 പ്ര​കാ​രം നി​യ​മ​സ​ഭാ സാ​മാ​ജി​ക​ൻ എ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന് സ്പീ​ക്ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

 

 

 

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് വി​ജി​ല​ൻ​സ്

Kerala

സ​തീ​ശ​നെ കു​രു​ക്കാ​ൻ വി​ജി​ല​ൻ​സ്; പു​ന​ർ​ജ​നി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് വി​ജി​ല​ൻ​സ്. പു​ന​ർ​ജ്ജ​നി പ​ദ്ധ​തി​യു​ടെ പേ​രി​ൽ വി​ദേ​ശ​ത്ത് നി​ന്നും ഫ​ണ്ട് പി​രി​ച്ച​തി​ലെ ക്ര​മ​ക്കേ​ട് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

ഒ​രു വ​ർ​ഷം മു​മ്പ് മു​ൻ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ഫ്‌​സി​ആ​ർ​എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം, സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​തും അ​ത് കേ​ര​ള​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ച​തി​ലെ നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ഫ്സി​ആ​ർ​എ നി​യ​മം, 2010ലെ ​സെ​ക്ഷ​ൻ 3 (2) (എ) ​പ്ര​കാ​രം സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തോ​ടൊ​പ്പം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ റൂ​ൾ ഓ​ഫ് പ്രൊ​സീ​ജി​യേ​ഴ്സി​ലെ അ​നു​ബ​ന്ധം 2ലെ ​റൂ​ൾ 41 പ്ര​കാ​രം നി​യ​മ​സ​ഭാ സാ​മാ​ജി​ക​ൻ എ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന് സ്പീ​ക്ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ൻ എ​ന്ന പേ​രി​ൽ പു​ന​ർ​ജ്ജ​നി പ​ദ്ധ​തി​ക്കാ​യി ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ച്ചാ​ണ് വി​ദേ​ശ​ത്ത് നി​ന്നും പ​ണം സ്വീ​ക​രി​ച്ച​ത്. യു​കെ​യി​ൽ നി​ന്നും 22500 പൗ​ണ്ട് (19,95,880.44 രൂ​പ) വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച് മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​താ​യാ​ണ് വി​ജി​ല​ൻ​സ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള മി​ഡ്‌​ലാ​ൻ​ഡ് ഇ​ന്‍റർ​നാ​ഷ​ണ​ൽ എ​യ്ഡ് ട്ര​സ്റ്റ് എ​ന്ന എ​ൻ​ജി​ഒ വ​ഴി​യാ​ണ് മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ന്റെ എ​ഫ്‌​സി​ആ​ർ​എ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ച​ത്. യു​കെ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രോ​ട് പ്ര​ള​യ​ബാ​ധി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്ത്തു യ​ന്ത്രം വാ​ങ്ങാ​ൻ 500 പൗ​ണ്ട് വീ​തം ന​ൽ​ക​ണ​മെ​ന്ന് സ​തീ​ശ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന വീ​ഡി​യോ തെ​ളി​വാ​യി വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.

 

National

ശ​ബ​രി​മ​ല സ്വർണക്കൊള്ള :സോ​ണി​യ ഗാ​ന്ധി​യെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യേ​​​​യും എ​​​​സ്‌​​​​ഐ​​​​ടി അ​​​​ന്വേ​​​​ഷ​​​​ണ പ​​​​രി​​​​ധി​​​​യി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി.

ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ല്‍ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ മൊ​​​​ഴി നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ല്‍ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി​​​​യ്ക്ക് പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ച​​​​ത്? സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​ക്കും അ​​​​ടൂ​​​​ര്‍ പ്ര​​​​കാ​​​​ശി​​​​നും ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ഞെ​​​​ട്ടി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന പു​​​​റ​​​​ത്ത് വ​​​​ര​​​​ണം. പ​​​​ദ​​​​വി നോ​​​​ക്കാ​​​​തെ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യെ അ​​​​ന്വേ​​​​ഷ​​​​ണ പ​​​​രി​​​​ധി​​​​യി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Kerala

അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം: കോ​ൺ​ഗ്ര​സ്

തൃ​​​ശൂ​​​ർ: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണെ​​​ന്നു പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ ബോ​​​ധ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി തൃ​​​ശൂ​​​ർ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ്.

ഒ​​​രു പെ​​​റ്റീ​​​ഷ​​​ൻ കൊ​​​ടു​​​ത്ത​​​പ്പോ​​​ഴേ​​​ക്കും ഇ​​​രു​​​ചെ​​​വി​​​യ​​​റി​​​യാ​​​തെ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ന്നേ​​​വ​​​രെ ഇ​​​ങ്ങ​​​നെ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. അ​​​തു​​​ത​​​ന്നെ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്.

സി​​​പി​​​എം ഏ​​​രി​​​യാ ക​​​മ്മി​​​റ്റി അം​​​ഗം ബാ​​​ബു​​​വു​​​മാ​​​യു​​​ള്ള ശ​​​ബ്ദ​​​രേ​​​ഖ ജാ​​​ഫ​​​ർ നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടോയെന്നും സി​​​പി​​​എം നേ​​​താ​​​ക്ക​​​ന്മാ​​​ർ നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും ടാ​​​ജ​​​റ്റ് ചോ​​​ദി​​​ച്ചു.

സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ എ​​​ത്ര ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ഞ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് തെ​​​റ്റു​​​പ​​​റ്റി​​​യാ​​​ൽ പ​​​റ്റി​​​യെ​​​ന്നു പ​​​റ​​​യു​​​ക​​​യും അ​​​തി​​​നു ത​​​ക്ക​​​താ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടാ​​​ണു ജ​​​ന​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​റ്റ​​​ത്തൂ​​​രി​​​ൽ ഒ​​​രം​​​ഗ​​​ത്തെ ചാ​​​ക്കി​​​ട്ടു​​​ പി​​​ടി​​​ക്കു​​​ന്നു. വ​​​ല്ല​​​ച്ചി​​​റ​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ വോ​​​ട്ട് അ​​​സാ​​​ധു​​​വാ​​​കു​​​ന്നു. അ​​​വി​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം കി​​​ട്ടി​​​യ ര​​​മാ ​​​പ്ര​​​കാ​​​ശി​​​നെ രാ​​​ജി​​​വ​​​യ്പി​​​ച്ചി​​​ല്ല. ഇ​​​വി​​​ടെ ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​ൻ മാ​​​റ്റി​​​ വോ​​​ട്ട് ചെ​​​യ്യു​​​ന്നു. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി​​​ട്ടും സി​​​പി​​​എം എ​​​ന്തു​​​കൊ​​​ണ്ട് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്നി​​​ല്ല‍? ജ​​​നാ​​​ധി​​​പ​​​ത്യ​​​ വ്യ​​​വ​​​സ്ഥ​​​യ്ക്കു നി​​​ര​​​ക്കാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നു സ്പ​​​ഷ്ട​​​മാ​​​ണ്. എ​​​ന്നാ​​​ൽ, അ​​​തെ​​​ല്ലാം നി​​​ഷേ​​​ധി​​​ച്ച് ഇ​​​തൊ​​​ന്നു​​​മി​​​ല്ലെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​നും അ​​​ങ്ങ​​​നെ ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നു​​​മാ​​​ണ് സി​​​പി​​​എം ശ്ര​​​മം.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ​​​ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്ക​​​ട്ടെ. എ​​​ല്ലാം പു​​​റ​​​ത്തു​​​വ​​​രും. എ​​​ന്നാ​​​ൽ, ഒ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി പൊ​​​ടി​​​ത​​​ട്ടി​​​പ്പോ​​​കു​​​ന്ന രീ​​​തി​​​യാ​​​ണ് സി​​​പി​​​എം ഇ​​​പ്പോ​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ സെ​​​ക്ര​​​ട്ട​​​റി എ​​​ന്തു​​​കൊ​​​ണ്ട് ആ​​​ദ്യ​​​മേ പ്ര​​​തി​​​ക​​​രി​​​ച്ചു‍? ഏ​​​രി​​​യ ക​​​മ്മി​​​റ്റി​​​യും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യും പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ, താ​​​ഴെ​​​ ന​​​ട​​​ന്ന ഒ​​​രു കാ​​​ര്യ​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ സെ​​​ക്ര​​​ട്ട​​​റി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഇ​​​തൊ​​​രു ആ​​​സൂ​​​ത്രി​​​ത ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ് പ​​​റ​​​ഞ്ഞു.

Kerala

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിൽ കൂ​റു​ മാ​റാ​ൻ കോ​​​ഴ​​​: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ഴ​​​വി​​​വാ​​​ദ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി.

കൂ​​​റു​​​മാ​​​റാ​​​ൻ സി​​​പി​​​എം 50 ല​​​ക്ഷം രൂ​​​പ വാ​​​ഗ്ദാ​​​നം​​​ചെ​​​യ്തെ​​​ന്ന യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​ൻ ഇ.​​​യു. ജാ​​​ഫ​​​റി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ന​​​ട​​​പ​​​ടി.

അ​​​നി​​​ൽ അ​​​ക്ക​​​ര​​​യു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്.

ശ​​​ബ്ദ​​​രേ​​​ഖ​​​യു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ളും വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം ശേ​​​ഖ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

ഡി​ജെ ആ​ർ​ട്ടി​സ്റ്റി​ന്‍റെ ലാ​പ്ടോ​പ്പ് ത​ക​ർ​ത്ത സം​ഭ​വം; പോ​ലീ​സ് പു​തി​യ ലാ​പ്ടോ​പ്പ് വാ​ങ്ങി​ത്ത​ര​ണം, അ​ന്വേ​ഷ​ണ​ത്തി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ഡി​ജെ ആ​ർ​ട്ടി​സ്റ്റി​ന്‍റെ ലാ​പ്ടോ​പ്പ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​വി​ട്ടി തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ല്‍​കി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി അ​ന്വേ​ഷ​ണം ന​ട​ത്തും. പോ​ലീ​സ് ഇ​ട​പെ​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നാ​ണ് ഡി​ജെ ക​ലാ​കാ​ര​ൻ അ​ഭി​രാം സു​ന്ദ​ർ പ​റ​യു​ന്ന​ത്. ത​നി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് ത​നി​ക്ക് ലാ​പ്ടോ​പ്പ് വാ​ങ്ങി​ത്ത​ര​ണ​മെ​ന്നു​മാ​ണ് അ​ഭി​രാ​മി​ന്‍റെ ആ​വ​ശ്യം. കൂ​ടാ​തെ ത​നി​ക്കെ​തി​രെ ചു​മ​ത്തി​യ കേ​സു​ക​ള്‍ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ഭി​രാം ആ​വ​ശ്യ​പ്പെ​ട്ടു.

 

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ അ​ഭി​രാ​മി​ന്‍റെ ലാ​പ്ടോ​പ്പ് ഉ​ള്‍​പ്പെ​ടെ ത​ക​ർ​ന്നി​രു​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്റ്റേ​ജി​ലേ​ക്ക് ക​യ​റി​യ പോ​ലീ​സു​കാ​ര​ൻ ലാ​പ്ടോ​പ്പി​ന് ച​വി​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം അ​ഭി​രാം സു​ന്ദ​ർ ഇ​ൻ​സ്റ്റ​ഗ്ര​മി​ല്‍ പ​ങ്കു​വ​ച്ചു. എ​ന്നാ​ൽ അ​ടി ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​ട​പെ​ട്ട​തെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Kerala

പ്ലാസ്റ്ററിട്ട കാലിനുള്ളിൽ ഫൈബർ ചില്ല്; അന്വേഷണത്തിനു സമിതി

അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തു​ന്ന​ലും പ്ലാ​സ്റ്റ​റു​മി​ട്ട യു​വാ​വി​ന്‍റെ കാ​ലി​ൽ അ​ഞ്ചു​മാ​സ​ത്തി​നു ശേ​ഷം ഫൈ​ബ​ർ ചി​ല്ല് ക​ണ്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സു​പ്ര​ണ്ട് നാ​ലം​ഗ സ​മി​തി​യെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

പു​ന്ന​പ്ര കൊ​ച്ചു​പ​റ​മ്പി​ൽ അ​ന​ന്തു​വി​ന് (27) ജൂ​ലൈ 17-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​മ്പോ​ൾ ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വ​ല​തു കാ​ൽ​മു​ട്ടി​നു താ​ഴെ മു​റി​വേ​റ്റു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ദ്യ​ദി​വ​സം മു​റി​വി​ൽ തു​ന്ന​ലി​ട്ടു. അ​ടു​ത്ത ദി​വ​സം അ​സ്ഥി രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ പ്ലാ​സ്റ്റ​റു​മി​ട്ടു.

നീ​രും വേ​ദ​ന​യും കു​റ​യാ​താ​യ​പ്പോ​ൾ അ​ന​ന്തു വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് റ​ഫ​ർ ചെ​യ്തെ​ങ്കി​ലും അ​വി​ടെ കി​ട​ക്ക​യി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ന്ന് അ​ന​ന്തു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ശു​പ​ത്രി വി​ടു​ന്ന​താ​യി എ​ഴു​തി​ക്കൊ​ടു​ത്താ​ണു ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

തു​ട​ർ​ന്ന് ഡി​സം​ബ​ർ 30ന് ​സ​ഹ​ക​ര​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി എ​ക്സ്റേ എ​ടു​ത്ത​പ്പോ​ൾ മു​റി​വേ​റ്റ ഭാ​ഗ​ത്ത് ര​ണ്ട് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ഫൈ​ബ​ർ ചി​ല്ല് ക​ണ്ടെ​ത്തി. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​തു പു​റ​ത്തെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സു​പ്ര​ണ്ടി​നും അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നും അ​ന​ന്തു പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ർ​എം​ഒ ഡോ. ​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് കോ​ശി, അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​നോ​ദ് കു​മാ​ർ, ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​യോ​ഗി​ച്ച​താ​യി സൂ​പ്ര​ണ്ട് ഡോ. ​എ. ഹ​രി​കു​മാ​ർ അ​റി​യി​ച്ചു. ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kerala

ആ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് എ​സ്ഐ​ടി; അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ ഓ​ഫീ​സോ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്തു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് എ​സ്ഐ​ടി ആ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

എ​സ്ഐ​ടി​ക്ക് പ​ല കാ​ര്യ​ങ്ങ​ളി​ലും വ്യ​ക്ത​ത തേ​ടേ​ണ്ടി വ​രും. ക​ട​കം​പ​ള്ളി​യെ ചോ​ദ്യം ചെ​യ്ത​ത് അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. എ​സ്ഐ​ടി ആ​രെ ചോ​ദ്യം ചെ​യ്യു​ന്നു എ​ന്ന​ത് നേ​ര​ത്തെ അ​റി​യി​ക്കാ​റി​ല്ലെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഭ​വ​പ്പെ​ടു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച മു​ഖ്യ​മ​ന്ത്രി ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​ത് അ​ത് ശീ​ല​മാ​ക്കി​യ​വ​രാ​ണെ​ന്നും ആ​രോ​പി​ച്ചു. എ​സ്ഐ​ടി ന​ല്ല നി​ല​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഇ​തു​വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​ക​ളി​ല്ല. ഹൈ​ക്കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന​ത് ത​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​മാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

മഹാരാഷ്‌ട്ര വൃക്കവാണിഭം: അന്വേഷണം തമിഴ്നാട്ടിലേക്ക്

ച​​​ന്ദ്രാ​​​പു​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വൃ​​​ക്ക​​​വാ​​​ണി​​​ഭ​​​ക്കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കും. ച​​​ന്ദ്രാ​​​പ്പു​​​രി​​​ലെ ഒ​​​രു ക​​​ർ​​​ഷ​​​ക​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഏ​​​ജ​​​ന്‍റു​​​മാ​​​രും, വൃ​​​ക്ക​​​ദാ​​​താ​​​ക്ക​​​ളും ഡോ​​​ക്ട​​​ർ​​​മാ​​​രും ആ​​​ശു​​​പ​​​ത്രി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​തി​​​വി​​​പു​​​ല​​​മാ​​​യ ഒ​​​രു റാ​​​ക്ക​​​റ്റി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തിരുച്ചിറപ്പള്ളിയിൽ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് നി​​​ര​​​വ​​​ധി ത​​​വ​​​ണ അ​​​ന​​​ധി​​​കൃ​​​ത അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ ന​​​ട​​​ന്നു.

പ​​​ലി​​​ശ​​​ക്കാ​​​രു​​​ടെ ബാ​​​ധ്യ​​​ത തീ​​​ർ​​​ക്കാ​​​ൻ വൃ​​​ക്ക വി​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​ന്ന റോ​​​ഷ​​​ൻ കു​​​ഡെ എ​​​ന്ന ക​​​ർ​​​ഷ​​​ക​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം. 

Kerala

ശബരിമല സ്വർണപ്പാളി മോഷണം;സിബിഐ അന്വേഷിക്കണം: രമേശ് ചെന്നിത്തല

ക​​ണ്ണൂ​​ർ: ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​പ്പാ​​ളി ക​​വ​​ർ​​ച്ച​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ഴു​​വ​​ൻ പ്ര​​തി​​ക​​ളെ​​യും ക​​ണ്ടെ​​ത്തി നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു വ​​രാ​​ൻ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് മു​​ൻ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

സി​​പി​​എ​​മ്മി​​ന്‍റെ ഒ​​രു മു​​ൻ എം​​എ​​ൽ​​എ​​യും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മു​​ത​​ൽ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് വ​​രെ​​യാ​​യ വ്യ​​ക്തി​​യും ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്ക​​വ​​ർ​​ച്ച​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്പോ​​ൾ കോ​​ൺ​​ഗ്ര​​സു​​കാ​​ർ​​ക്കാ​​ണ് ക​​വ​​ർ​​ച്ച​​യു​​മാ​​യി ബ​​ന്ധ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി ആ​​രോ​​പി​​ക്കു​​ന്ന​​ത് പ​​രി​​ഹാ​​സ്യ​​മാ​​ണ്. ജ​​ന​​ങ്ങ​​ൾ വി​​ഡ്ഢി​​ക​​ളാ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ധ​​രി​​ക്ക​​രു​​തെ​​ന്നും ചെ​​ന്നി​​ത്ത​​ല ക​​ണ്ണൂ​​രി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു.
കേ​​സ് അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ഗൂ​​ഢ​​നീ​​ക്ക​​മാ​​ണ് സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന​​ത്. എ​​സ്ഐ​​ടി​​യി​​ൽ വി​​ശ്വാ​​സ​​മി​​ല്ലാ​​ത്ത​​ത് കൊ​​ണ്ട​​ല്ല. എ​​സ്ഐ​​ടി അ​​വ​​രു​​ടെ ജോ​​ലി ചെ​​യ്യ​​ട്ടെ.

പ​​ക്ഷേ, ഇ​​ത് അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ന​​ങ്ങ​​ൾ ഉ​​ള്ള ഒ​​രു കേ​​സ് ആ​​യ​​തു​​കൊ​​ണ്ട് എ​​സ്ഐ​​ടി​​ക്ക് അ​​ന്വേ​​ഷി​​ക്കാ​​ൻ ക​​ഴി​​യാ​​തെ വ​​രു​​ന്നു​​ണ്ട്. അ​​തി​​നാ​​ലാ​​ണ് കോ​​ട​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് പ​​റ​​യു​​ന്ന​​തെ​​ന്ന് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.
ഇ​​തി​​ന്‍റെ അ​​ന്താ​​രാ​​ഷ്ട്ര ബ​​ന്ധ​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ക്ക​​ണം. പ​​ത്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്രം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ മു​​ത​​ലു​​ക​​ൾ മോ​​ഷ​​ണം പോ​​കു​​ന്നു​​ണ്ടോ എ​​ന്ന​​തും അ​​ന്വേ​​ഷി​​ക്ക​​ണം.

വാ​​സു തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് ആ​​യി​​രു​​ന്ന കാ​​ല​​ത്താ​​ണ് ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ പു​​രാ​​വ​​സ്തു​​ക്ക​​ൾ മു​​ഴു​​വ​​ൻ ലേ​​ലം ചെ​​യ്യാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. വി​​ള​​ക്കു​​ക​​ൾ, വാ​​ർ​​പ്പു​​ക​​ൾ, കി​​ണ്ടി​​ക​​ൾ, മൊ​​ന്ത, പു​​രാ​​ത​​ന​​ങ്ങ​​ളാ​​യി​​ട്ടു​​ള്ള ഈ ​​വ​​സ്തു​​ക്ക​​ളൊ​​ക്കെ ലേ​​ലം ചെ​​യ്യാ​​ൻ തീ​​രു​​മാ​​നി​​ച്ചു. അ​​ന്ന് അ​​തി​​നെ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് എ​​ന്നു​​ള്ള നി​​ല​​യി​​ൽ സ​​ഭ​​യ്ക്ക​​ക​​ത്തും പു​​റ​​ത്തും എ​​തി​​ർ​​ത്തു. എ​​തി​​ർ​​ത്തി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ത് മു​​ഴു​​വ​​ൻ അ​​ടി​​ച്ചു​​കൊ​​ണ്ട് പോ​​കു​​മാ​​യി​​രു​​ന്നു.

വാ​​സു പ്ര​​സി​​ഡ​​ന്‍റും ക​​ട​​കം​​പ​​ള്ളി ദേ​​വ​​സ്വം ബോ​​ർ​​ഡ് മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന കാ​​ലം മു​​ത​​ൽ ആ​​രം​​ഭി​​ച്ച കൊ​​ള്ള​​യാ​​ണി​​ത്. വ​​ൻ മാ​​ഫി​​യ​​ക​​ൾ ഇ​​തി​​നു പി​​ന്നി​​ലു​​ണ്ട്. അ​​വ​​രെ സം​​ര​​ക്ഷി​​ക്കാ​​നാ​​ണു മു​​ഖ്യ​​മ​​ന്ത്രി ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നും ചെ​​ന്നി​​ത്ത​​ല കു​​റ്റ​​പ്പെ​​ടു​​ത്തി.

Sports

ഇംഗ്ലീഷ് താരങ്ങളുടെ മധ്യപാനം; അന്വേഷണം ആരംഭിച്ചു

ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യ്ക്കാ​​യി ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ലെ​​ത്തി​​യ ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ അ​​മി​​ത​​ മ​​ദ്യ​​പാ​​ന​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്ന് സ്ഥി​​രീ​​ക​​ര​​ണം. സം​​ഭ​​വ​​ത്തി​​ല്‍ പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ റോ​​ബ് കീ ​​അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​താ​​യാ​​ണ് സൂ​​ച​​ന. പ​​ര​​മ്പ​​ര​​യി​​ലെ ര​​ണ്ടും മൂ​​ന്നും ടെ​​സ്റ്റ് പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്കി​​ട​​യി​​ലെ ഇ​​ട​​വേ​​ള​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

അ​​ഞ്ച് മ​​ത്സ​​രപ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മൂ​​ന്നു ടെ​​സ്റ്റും പ​​രാ​​ജ​​യ​​പ്പെ​​ട്ട് ഇം​​ഗ്ല​​ണ്ട് ഇ​​തി​​നോ​​ട​​കം ആ​​ഷ​​സ് കൈ​​വി​​ട്ടു. വെ​​റും 11 മ​​ത്സ​​ര​​ദി​​ന​​ങ്ങ​​ളി​​ല്‍ 2025-26 ആ​​ഷ​​സ് പ​​ര​​മ്പ​​ര ഇം​​ഗ്ല​​ണ്ട് കൈ​​വി​​ട്ടെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഈ ​​നാ​​ണ​​ക്കേ​​ടി​​ന്‍റെ ഇ​​ട​​യി​​ലാ​​ണ് ഇ​​പ്പോ​​ള്‍ മ​​ദ്യ​​പാ​​ന പ്ര​​ശ്‌​​നം ഉ​​യ​​ര്‍​ന്നുവ​​ന്നി​​രി​​ക്കു​​ന്ന​​ത്.

ബ്രി​​സ്‌​‌​ബെ​​യ്‌​​നി​​ലെ റി​​സോ​​ട്ട് ടൗ​​ണ്‍ ആ​​യ നൂ​​സ​​യി​​ലാ​​യി​​രു​​ന്നു ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ റി​​ലാ​​ക്‌​​സേ​​ഷ​​നാ​​യി ഒ​​ത്തു​​കൂ​​ടി​​യ​​ത്. ബ്രി​​സ്‌​​ബെ​​യ്‌​​നി​​ല്‍ ര​​ണ്ടു ദി​​വ​​സ​​ത്തെ മ​​ദ്യ​​പാ​​ന​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് നൂ​​സ​​യി​​ല്‍ ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ ഒ​​ത്തു​​കൂ​​ടി​​യ​​തെ​​ന്നാ​​ണ് വി​​വ​​രം.

ടെ​​സ്റ്റി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ല്‍ റി​​ലാ​​ക്‌​​സ് ചെ​​യ്യു​​ന്ന​​തി​​ല്‍ തെ​​റ്റി​​ല്ലെ​​ന്നാ​​ണ് റോ​​ബ് കീ​​യു​​ടെ നി​​ല​​പാ​​ട്. എ​​ന്നാ​​ല്‍, ടീം ​​അം​​ഗ​​ങ്ങ​​ള്‍ അ​​മി​​ത​​മാ​​യി മ​​ദ്യ​​പി​​ച്ച​​തി​​ന്‍റെ തെ​​ളി​​വു​​ക​​ള്‍ പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ​​യാ​​ണ് അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ ആ​​റ് ദി​​വ​​സം മ​​ദ്യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നാ​​ണ് ബി​​ബി​​സി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത​​ത്. ഏ​​റ്റ​​വും ര​​സ​​ക​​രം ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി 11 ദി​​വ​​സം മാ​​ത്ര​​മാ​​ണ് ക​​ളി ന​​ട​​ന്ന​​ത്. ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ല്‍ ക്രി​​ക്ക​​റ്റ് ക​​ളി​​ച്ച​​ ദി​​ന​​ങ്ങ​​ളു​​ടെ, പ​​കു​​തി​​യി​​ല്‍ അ​​ധി​​കം​​ദി​​ന​​ങ്ങ​​ള്‍ ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ മ​​ദ്യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നു ചു​​രു​​ക്കം.

ആ​​ഷ​​സി​​ല്‍ മാ​​ത്ര​​മ​​ല്ല, ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഏ​​ക​​ദി​​ന ടീം ​​ന്യൂ​​സി​​ല​​ന്‍​ഡ് പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ​​യും അ​​മി​​ത മ​​ദ്യ​​പാ​​ന​​ത്തി​​ല്‍ ഏ​​ര്‍​പ്പെ​​ട്ട​​താ​​യി റി​​പ്പോ​​ര്‍​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ഇം​​ഗ്ല​​ണ്ടി​​ന്‍റെ വൈ​​റ്റ്‌​​ബോ​​ള്‍ ക്യാ​​പ്റ്റ​​ന്‍ ഹാ​​രി ബ്രൂ​​ക്ക്, ബാ​​റ്റ​​ര്‍ ജേ​​ക്ക​​ബ് ബെ​​ഥേ​​ല്‍ എ​​ന്നി​​വ​​ര്‍ ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ ത​​ലേ​​ രാ​​ത്രി​​യി​​ല്‍ മ​​ദ്യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

ആ​​ഷ​​സി​​നു തൊ​​ട്ടു​​മു​​മ്പ് ന്യൂ​​സി​​ല​​ന്‍​ഡി​​ലെ​​ത്തി​​യ ഇം​​ഗ്ല​​ണ്ട്, മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര 3-0നു ​​കൈ​​വി​​ട്ടി​​രു​​ന്നു. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ന്‍റെ ത​​ലേ​​ രാ​​ത്രി​​യി​​ല്‍ ബ്രൂ​​ക്കും ബെ​​ഥേ​​ലും മ​​ദ്യ​​പി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ള്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ പ്ര​​ച​​രി​​ച്ച​​തും ടീം ​​ഡ​​യ​​റ​​ക്ട​​റി​​ന്‍റെ അ​​ന്വേ​​ഷ​​ണപ​​രി​​ധി​​യി​​ലു​​ണ്ട്. ആ​​ഷ​​സ് പ​​ര​​മ്പ​​ര​​യി​​ലെ നാ​​ലാം ടെ​​സ്റ്റ് ബോ​​ക്‌​​സിം​​ഗ് ഡേ​​യി​​ല്‍ (ഡി​​സം​​ബ​​ര്‍ 26) മെ​​ല്‍​ബ​​ണി​​ല്‍ ആ​​രം​​ഭി​​ക്കും.

Kerala

അ​ല​ൻ നേ​ര​ത്തേയും ചി​ത്ര​പ്രി​യ​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​രു​ന്നു; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ലെ ചി​ത്ര​പ്രി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പ്ര​തി അ​ല​ൻ പെ​ൺ​കു​ട്ടി​യെ കൊ​ന്ന​ത് ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു ത​ന്നെ​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. 22 കി​ലോ​യു​ള്ള ക​ല്ല് ത​ല​യി​ലി​ട്ടാ​ണ് കൊ​ല​പാ​ത​ക​മെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​തി അ​ല​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം വേ​ഷം മാ​റി​യാ​ണ് അ​ല​ൻ ര​ക്ഷ​പ്പെ​ട്ട​ത്. വ​സ്ത്ര​ങ്ങ​ളും‌ ഷൂ​സു​മെ​ല്ലാം മാ​റി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​ല​ൻ നേ​ര​ത്തേയും പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​രു​ന്നു. കാ​ല​ടി പാ​ല​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ത​ള്ളി​യി​ടാ​ൻ ശ്ര​മി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

കാ​സ​ർ​ഗോ​ഡ് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

കാ​സ​ർ​ഗോ​ഡ്: ക​രി​ന്ത​ള​ത്ത് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ല​ക്ഷ്മി​കു​ട്ടി അ​മ്മ (80) ആ​ണ് മ​രി​ച്ച​ത്. അ​ടു​ക്ക​ള​യി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ൽ ആ​യി​രു​ന്നു മൃ​ത​ദേ​ഹം. ല​ക്ഷ്മി​കു​ട്ടി അ​മ്മ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.

വീ​ട്ടി​ലെ മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ അ​ടു​ക്ക​ള​യു​ടെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ നാ​ളെ മാ​ത്ര​മേ ന​ട​ക്കു​ക​യു​ള്ളൂ. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും നാ​ളെ സം​ഭ​വ സ്ഥ​ലം പ​രി​ശോ​ധി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം വീ​ട്ടി​ൽ സ്വ​ർ​ണ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്ന​താ​യും കേ​സി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി ഇ​ഡി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച് ഇ​ഡി. ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി കൊ​ച്ചി ഇ​ഡി യൂ​ണി​റ്റ് ഡ​ൽ​ഹി​യി​ലെ ഇ​ഡി ഡ​യ​റ​ക്ട​റേ​റ്റി​ന് ക​ത്ത​യ​ച്ചു.

തി​ങ്ക​ളാ​ഴ്ച​യോ​ടെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ.​അ​നു​മ​തി ല​ഭി​ച്ചാ​ൽ തി​ങ്ക​ളാ​ഴ്ച​യോ ചൊ​വ്വാ​ഴ്ച​യോ ECIR ര​ജി​സ്റ്റ​ർ ചെ​യ്യും. ആ​ദ്യ​ഘ​ട്ട ന​ട​പ​ടി എ​ന്ന നി​ല​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നും ഇ​ഡി തീ​രു​മാ​നി​ച്ചു.​കേ​സി​ന്‍റെ എ​ഫ്ഐ​ആ​റും ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും എ​സ്ഐ​ടി​യി​ൽ നി​ന്ന് ഇ​ഡി​ക്ക് ല​ഭി​ച്ചു

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നെ ഹൈ​ക്കോ​ട​തി വൈ​ള്ളി​യാ​ഴ്ച വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​ധാ​ന പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ല്‍ എ​സ്ഐ​ടി​ക്ക് അ​ലം​ഭാ​വ​മെ​ന്നും ചി​ല കു​റ്റ​വാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും സിം​ഗി​ള്‍ ബെ​ഞ്ച് വി​മ​ര്‍​ശി​ച്ചു.

വി​ജ​യ​കു​മാ​റി​നെ​യും ശ​ങ്ക​ര്‍​ദാ​സി​നെ​യും എ​ന്തു​കൊ​ണ്ട് പ്ര​തി​ചേ​ര്‍​ക്കു​ന്നി​ല്ല എ​ന്നും കോ​ട​തി ചോ​ദി​ച്ചു. എ​ന്‍. വാ​സു​വി​ന്‍റെ​യും മു​രാ​രി ബാ​ബു​വി​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ഉ​ത്ത​ര​വി​ലാ​ണ് എ​സ്ഐ​ടി​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

ദേ​വ​സ്വം സ്വ​ത്തു​ക്ക​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​പ്പെ​ട്ട​വ​ര്‍ ത​ന്നെ അ​ത് ന​ശി​പ്പി​ക്കാ​ന്‍ കൂ​ട്ട് നി​ല്‍​ക്കു​ന്നു. സ്വ​ര്‍​ണം പൂ​ശി​യ അ​മൂ​ല്യ​വ​സ്തു​ക്ക​ള്‍ ചെ​മ്പ് പാ​ളി​ക​ളെ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ കു​റ്റ​കൃ​ത്യ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​ഡ്ജി എ. ​ബ​ദ​റു​ദ്ദി​ന്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​രു​ടെ പ​ങ്കി​ല്ലാ​തെ ഇ​ത്ര​യും വ​ലി​യ സ്വ​ര്‍​ണ​ക്കൊ​ള്ള ന​ട​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി അ​ഴി​മ​തി സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ക്യാ​ന്‍​സ​ര്‍ ആ​ണെ​ന്നും ഇ​ത്ത​രം കേ​സു​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

National

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; മ​ധ്യ​വ​യ​സ്ക​നെ കൗ​മാ​ര​ക്കാ​ര​ൻ‌ കു​ത്തി​ക്കൊ​ന്നു

അ​മ​രാ​വ​തി: ആ​ന്ധ പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ന്നു. പ​ത്ത് രൂ​പ ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​ത് കാ​ര​ണ​മാ​ണ് പ​തി​നേ​ഴു​കാ​ര​ൻ 49 കാ​ര​നാ​യ ടാ​റ്റാ​ജി എ​ന്ന​യാ​ളെ കൊ​ന്ന​ത്.

മ​ദ്യ വി​ൽ​പ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ദ്യം വാ​ങ്ങാ​ൻ പ​തി​നേ​ഴു​കാ​ര​ൻ ടാ​റ്റാ​ജി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​വ​ശ്യം നി​ര​സി​ച്ച ടാ​റ്റാ​ജി പ​തി​നേ​ഴു​കാ​ര​നോ​ട് ദേ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ​തി​നേ​ഴു​കാ​ര​ൻ ടാ​റ്റാ​ജി​യെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ടാ​റ്റാ​ജി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ‌ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​തി​നേ​ഴു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രും പ​രി​ച​യ​ക്കാ​ര​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

വാ​ള​യാ​റി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഛത്തീ​സ്ഗ​ഡ‍് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ർ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു​ക​യാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ക്രൈം ​ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ, കു​റ്റ​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ, മ​രി​ച്ച​യാ​ളു​ടെ വി​ലാ​സം, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ എ​ന്നി​വ റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​വ​ണം.

എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം. കേ​സി​ന്‍റെ നി​ല​വി​ലെ സ്ഥി​തി അ​റി​യി​ക്ക​ണം. പാ​ല​ക്കാ​ട് അ​ട്ട​പ്പ​ള്ള​ത്ത് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് വേ​ണ്ടി ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​നു​വ​രി 27 രാ​വി​ലെ പ​ത്തി​ന് ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് പാ​ല​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Kerala

കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയുടെ തട്ടിപ്പ്: അഞ്ച് പേര്‍ക്കെതിരെ അന്വേഷണം തുടങ്ങി

കൊച്ചി: സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം നോര്‍ത്ത് പോലീസ് എസ്‌ഐ പി. പ്രമോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

കോതമംഗലം ഭാരത് ലജ്‌ന ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരായ സോണിയ സെബാസ്റ്റ്യന്‍, നിഥിന്‍, ഗിരീഷ്, അലന്‍, അലക്‌സ് എന്നിവര്‍ക്കെതിരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

എറണാകുളം നോര്‍ത്ത് സെന്‍റ് ബെനഡിക്ട് റോഡില്‍ റാം മന്ദിര്‍ വീട്ടില്‍ ഉമേഷ് കുമാര്‍ (64) ആണ് തട്ടിപ്പിനിരയായത്. സൊസൈറ്റില്‍ പണം നിക്ഷേപിച്ചാല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഇതുപ്രകാരം 2022 മാര്‍ച്ച് 15ന് ഉമേഷ് കുമാര്‍ തന്‍റെ ഐസിഐസിഐ ബാങ്കിലെ മരട് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും പ്രതിയായ സോണിയ സെബാസ്റ്റ്യന്‍റെ ആക്‌സിസ് ബാങ്ക് കോതമംഗലം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. എന്നാല്‍ ഇതുവരെ വാഗ്ദാനം ചെയ്ത പലിശയോ തട്ടിയെടുത്ത തുകയോ ഉമേഷ് കുമാറിന് നല്‍കിയില്ല. ഇതേതുടര്‍ന്നാണ് ഉമേഷ് കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്.

Kerala

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം; തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി കു​ടും​ബം

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം. അ​ന്വേ​ഷ​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഭാ​ര്യ മ​ഞ്ജു​ഷ​യാ​ണ് ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സി​പി ര​ത്ന​കു​മാ​റി​ന് രാ​ഷ്ട്രീ​യ ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം വി​ര​മി​ച്ച ശേ​ഷം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​തും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

2024 ഒ​ക്ടോ​ബ​ര്‍ 15 നാ​ണ് ന​വീ​ന്‍ ബാ​ബു​വി​നെ പ​ള്ളി​ക്കു​ന്നി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന​വീ​ന്‍ ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ എ​ത്തു​ക​യും ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്ത് ന​വീ​ന്‍ ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

കേ​സി​ല്‍ പി.​പി. ദി​വ്യ മാ​ത്ര​മാ​ണ് പ്ര​തി. ദി​വ്യ​യെ പ്ര​തി​ചേ​ര്‍​ത്തു​ള്ള കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സം​ഭ​വം ന​ട​ന്ന് 166 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

കേ​സി​ല്‍ 82 പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ മ​ഞ്ജു​ഷ ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Kerala

ക​ട​യ്ക്കാ​വൂ​രി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​ർ തൊ​പ്പി​ച്ച​ന്ത ക​ണ്ണ​ങ്ക​ര​ര​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പ​ത്താ​യി ത​ല​യോ​ട്ടി​യും വ​സ്ത്ര​വും മു​ടി​യും ക​ണ്ടെ​ത്തി​യ​ട്ടു​ണ്ട്.

അ​സ്ഥ​കൂ​ട​ത്തി​ന് പ​ത്തു ദി​വ​സ​ത്തോ​ളം പ​ഴ​ക്കം വ​രു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 75 വ​യ​സു​ള്ള ദേ​വ​ദാ​സ​ൻ എ​ന്ന​യാ​ളെ പ​ത്ത് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ണ്ണാ​ടി​യും ചെ​രു​പ്പും മ​രു​മ​ക​ൻ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​യാ​ണ്.

Kerala

മ​ല​യാ​റ്റൂ​രി​ലെ കൗ​മാ​ര​ക്കാ​രി​യു​ടെ മ​ര​ണം: കൊ​ല​പാ​ത​ക​മെ​ന്ന് നി​ഗ​മ​നം; നി​ർ​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചു

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ല്‍ മു​ണ്ട​ങ്ങ​മ​റ്റ​ത്ത് നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്. മു​ണ്ട​ങ്ങാ​മ​റ്റം സ്വ​ദേ​ശി​നി​യും ബെം​ഗ​ളൂ​രു​വി​ൽ ഏ​വി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​യു​മാ​യ ചി​ത്ര​പ്രി​യ(19)​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​യെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. ചി​ത്ര​പ്രി​യ​യു​ടെ ത​ല​യ്ക്കു പി​ന്നി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. അ​തി​നാ​ൽ ത​ന്നെ ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ചി​ത്ര​പ്രി​യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 1. 53 സ​മ​യ​ത്തു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്.

മ​റ്റൊ​രാ​ൾ ബൈ​ക്കി​ൽ മു​ന്നി​ൽ പോ​കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. കാ​ണാ​താ​യി നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ടി​ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നും ചി​ത്ര​പ്രി​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന​ടു​ത്ത് ര​ക്ത​ക്ക​റ​യു​ള്ള ക​ല്ല് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ സു​ഹൃ​ത്ത് അ​ല​നെ പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ ചൊ​വ്വാ​ഴ്ച ഒ​രു ത​വ​ണ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​ല​ന​ട​ക്കം കൂ​ടു​ത​ൽ ആ​ളു​ക​ളെ കാ​ല​ടി പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

അ​തേ​സ​മ​യം പെ​ൺ​കു​ട്ടി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പ​ത്തു​മ​ണി​ക്ക് ക​ള​മ​ശേ​രി​യി​ൽ ന​ട​ക്കും. മ​ര​ണ കാ​ര​ണം ഉ​റ​പ്പി​ച്ച ശേ​ഷം സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മ​ല​യാ​റ്റൂ​രി​ലെ കൗ​മാ​രി​ക്കാ​രി​യു​ടെ മ​ര​ണം; ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വി​ട്ട​യ​ച്ചു  

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ൽ ര​ണ്ടു ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ 19കാ​രി മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വി​ട്ട​യ​ച്ചു. ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് യു​വാ​വി​നെ വി​ട്ട​യ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. കൂ​ടു​ത​ൽ പേ​രെ പോ​ലീ​സ് ചൊ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മ​ല​യാ​റ്റൂ​ർ മു​ണ്ട​ങ്ങാ​മ​റ്റം തു​രു​ത്തി​പ്പ​റ​മ്പി​ൽ ഷൈ​ജു​വി​ന്‍റെ​യും ഷി​നി​യു​ടെ​യും മ​ക​ൾ ചി​ത്ര​പ്രി​യ (19)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. പോ​സ്റ്റ്‍‌​മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. ബു​ധ​നാ​ഴ്ച​യാ​ണ് ചി​ത്ര​പ്രി​യ​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം.

ബം​ഗ​ള​രു​വി​ൽ ഏ​വി​യേ​ഷ​ന്‍ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ചി​ത്ര​പ്രി​യ​യെ ശ​നി​യാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് കാ​ല​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ഇ​ന്ന് മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ട് ചി​റ​യ്ക്ക് സ​മീ​പ​ത്തെ സെ​ബി​യൂ​ർ റോ​ഡി​ന് സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണം സം​ബ​ന്ധി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

 

Kerala

പ​ട്ടാ​മ്പിയിൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു  

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ക്ക​ട​ത്ത് മ​ഠ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. പ​ട്ടാ​മ്പി വീ​ര​മ​ണി​ക്ക് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്ക് ശ​ബ​രി​മ​ല മോ​ഷ​ണ​വു​മാ​യി ബ​ന്ധം; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്ക് ശ​ബ​രി​മ​ല മോ​ഷ​ണ​വു​മാ​യു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ത്തു ന​ല്‍​കി.

പ്ര​ത്യേ​കാ​ന്വേ​ഷ​ണ സ​ഘ​ത്തെ ന​യി​ക്കു​ന്ന എ​ഡി​ജി​പി വെ​ങ്ക​ടേ​ഷി​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തു ന​ല്‍​കി​യ​ത്

പു​രാ​വ​സ്തു​ക്ക​ളു​ടെ രാ​ജ്യാ​ന്ത​ര ക​രി​ഞ്ച​ന്ത​യി​ല്‍ കാ​ണാ​തെ പോ​യ സ്വ​ര്‍​ണ​പ്പാ​ളി​ക​ളു​ടെ ഇ​ട​പാ​ട് ന​ട​ന്ന​ത് 500 കോ​ടി​ക്കെ​ന്ന് അ​റി​വ് കി​ട്ടി​യ​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ പ​റ​യു​ന്നു.

ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച അ​ന്താ​രാ​ഷ്ട്ര മാ​ഫി​യ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​ണെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റെ​ങ്കി​ല്‍ ഈ ​ഓ​പ്പ​റേ​ഷ​നെ കു​റി​ച്ച് നേ​രി​ട്ട​റി​വു​ള്ള വ്യ​ക്തി​യെ അ​ന്വേ​ഷ​വു​മാ​യി സ​ഹ​ക​രി​പ്പി​ക്കാം. സം​സ്ഥാ​ന​ത്തെ ചി​ല വ്യ​വ​സാ​യി​ക​ള്‍​ക്കും റാ​ക്ക​റ്റു​ക​ള്‍​ക്കും ഈ ​ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ട്.

ഈ ​പു​രാ​വ​സ്തു ക​ട​ത്തി​ലെ മു​ഖ്യ​സം​ഘാ​ട​ക​ര്‍ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ പ​രി​ധി​ക്കു പു​റ​ത്താ​ണ്. അ​ന്വേ​ഷ​ണം അ​വ​രി​ലേ​ക്കും നീ​ള​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

'രാഹുലിനെ തൊട്ടാല്‍ കൊന്നുകളയും': തനിക്കു വധഭീഷണിയുണ്ടെന്ന് നടി റിനി ആന്‍ ജോര്‍ജ്

‌കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നുവെന്നും റിനി പരാതിയിൽ പറയുന്നു.

പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും അന്വേഷണം.

Kerala

ദേശീയപാത തകർന്ന സംഭവം: അടിയന്തര അന്വേഷണം വേണമെന്ന് എൻ.കെ. പ്രേമചന്ദ്രന്‍

കൊല്ലം: കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ഇക്കാര്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയോടും ദേശീയപാത അതോറിറ്റി അധീകൃതരോടും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയമായ ഉയരപ്പാതയുടെ നിർമാണമാണ് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും എംപി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. കേരളത്തിലെ ഭൂപ്രകൃതിയ്ക്കും പ്രദേശത്തിന്‍റെ സവിശേഷതയും കണക്കിലെടുത്ത് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ ദേശീയപാതയെയും സര്‍വീസ് റോഡുകളെയും വേര്‍തിരിച്ച് വന്‍മതില്‍ കെട്ടി മണ്ണ് നിറച്ച് നടത്തുന്ന സ്ഥലങ്ങളിലാണ് അപകടം ആവര്‍ത്തിക്കുന്നത്.

നിരന്തരമായ അപകടങ്ങളിലൂടെ ഉയരപ്പാത അശാസ്ത്രീയമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എര്‍ത്ത് റിടൈയിനിംഗ് വാളുകള്‍ക്ക് പകരം പില്ലറിന്മേലുളള എലിവേറ്റഡ് ഹൈവേയാണ് നിർമിക്കേണ്ടത്. എര്‍ത്ത് റിടൈനിംഗ് വാളുകള്‍ ഉപയോഗിച്ചുള്ള ഉയരപ്പാതയ്ക്ക് പകരം എലിവേറ്റഡ് ഹൈവേ എന്ന നിരന്തരമായ ആവശ്യം നിരാകരിച്ചു കൊണ്ടാണ് ഇത്തരം നിർമാണ പ്രവര്‍ത്തികള്‍ നടത്തുന്നത്.

രൂപകല്‍പ്പനയിലും നിർമാണത്തിലും ഉണ്ടായിട്ടുള്ള അപകാത മൂലം സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം അപകടകരമായ നിലയില്‍ തുടരുകയാണ്. അടിയന്തരമായി വിദഗ്ധ സംഘത്തിന്‍റെ പരിശോധന നടത്തി എര്‍ത്ത് റിടൈനിംഗ് വാള്‍ ഉപയോഗിച്ചുള്ള ഉയരപ്പാതയുടെ നിർമാണം പുനപരിശോധിക്കണമെന്നും സർവീസ് റോഡിലെ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സംഭവത്തില്‍ കേടുപാടു പറ്റിയ വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

National

വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്ക​ൽ: ഇ​ൻ​ഡി​ഗോ​യ്ക്കും എ​യ​ർ ഇ​ന്ത്യ​യ്ക്കു​മെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്. ഇ​ൻ​ഡി​ഗോ മാ​ത്രം റ​ദ്ദാ​ക്കി​യ​ത് 150 ഓ​ളം സ​ർ​വീ​സു​ക​ളാ​ണ്. എ​യ​ർ ഇ​ന്ത്യ​യും നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു.

സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ൾ കാ​ര​ണ​മാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണെ​ന്നും ചെ​ക്കി​ൻ സോ​ഫ്റ്റ്‌‌​വെ​യ​റി​ലെ ത​ക​രാ​റാ​ണെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​സി​എ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

മൊ​ത്തം സ​ർ​വീ​സു​ക​ളി​ൽ വെ​റും 35 ശ​ത​മാ​നം മാ​ത്ര​മേ ഇ​ൻ​ഡി​ഗോ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വീ​സ് ന​ട​ത്തി​യു​ള്ളൂ എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച മാ​ത്രം ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ബെം​ഗ​ളൂ​രു എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​തി​യ ഫ്ലൈ​റ്റ് ഡ്യൂ​ട്ടി ടൈം ​ലി​മി​റ്റേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നാ​ൽ എ​യ​ർ​ലൈ​ൻ ക​ടു​ത്ത പൈ​ല​റ്റ് ക്ഷാ​മം നേ​രി​ടു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

യാ​ത്ര​ക്കാ​ർ​ക്ക് ബ​ദ​ൽ വി​മാ​ന ഓ​പ്ഷ​നു​ക​ൾ അ​ല്ലെ​ങ്കി​ൽ റീ​ഫ​ണ്ട് ഉ​റ​പ്പാ​ക്കു​മെ​ന്നും ത​ട​സ​ങ്ങ​ൾ കാ​ര​ണം ഞ​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പ് https://www.goindigo.in/check-flight-status.html എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ഏ​റ്റ​വും പു​തി​യ ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് എ​യ​ർ​ലൈ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ആ​റാ​ഴ്ച​ത്തെ സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഒ​രു മാ​സം കൂ​ടി നീ​ട്ടി ന​ൽ​കി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി പു​റ​ത്തി​റ​ക്കി​യ​ത്. കേ​സി​ലെ മൂ​ന്നാം ഘ​ട്ട അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഒ​രു മാ​സം കൂ​ടി ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് അ​നു​വ​ദി​ച്ച​ത്.

സ്വ​ര്‍​ണ​കൊ​ള്ള കേ​സി​ലെ എ​ഫ്ഐ​ആ​ര്‍, അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി​ക്ക് പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി അ​രി​യി​ച്ചു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ൽ ന​ൽ​കേ​ണ്ട​ത്. സ്വ​ര്‍​ണ​കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​: കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് എസ്ഐടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചു. ബുധനാഴ്ച ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​ല്‍ ഈ ​ആ​വ​ശ്യം അ​റി​യി​ക്കും.

കേ​സി​ല്‍ പ​ല ഉ​ന്ന​ത​ര്‍​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. കൂ​ടാ​തെ അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ കു​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​കേ​സി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, മു​രാ​രി ബാ​ബു, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന സു​ധീ​ഷ് കു​മാ​ര്‍, കെ.​ബൈ​ജു, മു​ന്‍ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​മാ​യി​രു​ന്ന എ​ന്‍. വാ​സു, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി സ​ര്‍​ക്കാ​രി​നും മു​ന്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സ്വ​ര്‍​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്നാ​ണ് പ​ത്മ​കു​മാ​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മാ​യും ത​ന്ത്രി​യു​മാ​യും ത​ന്നെ​ക്കാ​ള്‍ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും പ​ത്മ​കു​മാ​ര്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ഇ​തേത്തുട​ര്‍​ന്ന് ത​ന്ത്രി​മാ​രി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നി​ല്‍ നി​ന്നു മൊ​ഴി​യെ​ടു​ത്തി​യി​രു​ന്നി​ല്ല. കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മാ​യി​രി​ക്കും ക​ട​കം​പ​ള്ളി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Latest News

Up