x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്


Published: December 21, 2025 01:06 AM IST | Updated: December 21, 2025 01:06 AM IST

കാ​സ​ർ​ഗോ​ഡ്: ക​രി​ന്ത​ള​ത്ത് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ല​ക്ഷ്മി​കു​ട്ടി അ​മ്മ (80) ആ​ണ് മ​രി​ച്ച​ത്. അ​ടു​ക്ക​ള​യി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ൽ ആ​യി​രു​ന്നു മൃ​ത​ദേ​ഹം. ല​ക്ഷ്മി​കു​ട്ടി അ​മ്മ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.

വീ​ട്ടി​ലെ മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ അ​ടു​ക്ക​ള​യു​ടെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ നാ​ളെ മാ​ത്ര​മേ ന​ട​ക്കു​ക​യു​ള്ളൂ. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും നാ​ളെ സം​ഭ​വ സ്ഥ​ലം പ​രി​ശോ​ധി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം വീ​ട്ടി​ൽ സ്വ​ർ​ണ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്ന​താ​യും കേ​സി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Kasaragod kerala police investigation crime news

Recent News

Up