x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​റ്റൂ​രി​ലെ കൗ​മാ​ര​ക്കാ​രി​യു​ടെ മ​ര​ണം: കൊ​ല​പാ​ത​ക​മെ​ന്ന് നി​ഗ​മ​നം; നി​ർ​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചു


Published: December 10, 2025 08:50 AM IST | Updated: December 10, 2025 08:51 AM IST

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ല്‍ മു​ണ്ട​ങ്ങ​മ​റ്റ​ത്ത് നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്. മു​ണ്ട​ങ്ങാ​മ​റ്റം സ്വ​ദേ​ശി​നി​യും ബെം​ഗ​ളൂ​രു​വി​ൽ ഏ​വി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​യു​മാ​യ ചി​ത്ര​പ്രി​യ(19)​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​യെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. ചി​ത്ര​പ്രി​യ​യു​ടെ ത​ല​യ്ക്കു പി​ന്നി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. അ​തി​നാ​ൽ ത​ന്നെ ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ചി​ത്ര​പ്രി​യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 1. 53 സ​മ​യ​ത്തു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്.

മ​റ്റൊ​രാ​ൾ ബൈ​ക്കി​ൽ മു​ന്നി​ൽ പോ​കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. കാ​ണാ​താ​യി നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ടി​ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നും ചി​ത്ര​പ്രി​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന​ടു​ത്ത് ര​ക്ത​ക്ക​റ​യു​ള്ള ക​ല്ല് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ സു​ഹൃ​ത്ത് അ​ല​നെ പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ ചൊ​വ്വാ​ഴ്ച ഒ​രു ത​വ​ണ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​ല​ന​ട​ക്കം കൂ​ടു​ത​ൽ ആ​ളു​ക​ളെ കാ​ല​ടി പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

അ​തേ​സ​മ​യം പെ​ൺ​കു​ട്ടി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പ​ത്തു​മ​ണി​ക്ക് ക​ള​മ​ശേ​രി​യി​ൽ ന​ട​ക്കും. മ​ര​ണ കാ​ര​ണം ഉ​റ​പ്പി​ച്ച ശേ​ഷം സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : teenager death girl malayatoor police investigation cctv visuals

Recent News

Up